സമാജം ‘വേനൽ പ്പറവകൾ’ ഓണ്‍ ലൈനില്‍

August 3rd, 2020

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന ഓൺ ലൈൻ വെർച്വല്‍ സമ്മർ ക്യാമ്പ് ‘വേനൽ പ്പറവകൾ’ ആഗസ്റ്റ് 3 തിങ്കളാഴ്ച മുതൽ ആരംഭിക്കും.

എല്ലാ വര്‍ഷവും വേനല്‍ അവധി ക്കാലത്ത് സംഘടി പ്പിച്ചു വരുന്ന അനുരാഗ് മെമ്മോ റിയല്‍ സമാജം സമ്മര്‍ ക്യാമ്പ്, കൊവിഡ് സാഹ ചര്യ ത്തിലാണ് ഓണ്‍ ലൈന്‍ വെർച്വല്‍ ക്യാമ്പ് ആക്കി മാറ്റിയത്.

സ്കൂൾ അവധികളും തുടർച്ച യായ ലോക്ക് ഡൗണു കളും കാരണം വീടുകളിലും ഫ്ലാറ്റു കളിലും അകപ്പെട്ടു പോയ കുട്ടികളെ ഊർജ്ജ സ്വലരാക്കി മാറ്റുന്നതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് വൈവിധ്യമാര്‍ന്ന ആശയ ങ്ങൾ ഉൾപ്പെടുത്തി അബുദാബി മലയാളി സമാജം ‘വേനൽ പ്പറവകൾ’ ഒരുക്കുന്നത് എന്നും ഭാര വാഹികള്‍ അറിയിച്ചു.

എം. എൻ. കാരശ്ശേരി, സന്തോഷ് കീഴാറ്റൂർ, നികേഷ് കുമാർ, സിപ്പി പള്ളിപ്പുറം, ചിക്കൂസ് ശിവൻ, ബൈജു ജോസഫ് താളൂപ്പാടത്ത്, ബേബി മാത്യു സോമ തീരം, ഇബ്രാഹിം ബാദുഷ, ഇ. ആർ. ബി. ഗോപ കുമാർ, രമേശ് ജി. പറവൂർ, മണി ബാബു, രാജു മാത്യു, അഡ്വ. ആയിഷ സക്കീർ, റോഷ്‌നി മാത്യു എന്നിവർ കുട്ടി കളുമായി വിവിധ വിഷയ ങ്ങളില്‍ സംവദിക്കും. അലക്‌സ് താളൂപ്പാടം ക്യാമ്പ് നയിക്കും.

ആഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന സമ്മര്‍ ക്യാമ്പിൽ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കുട്ടികൾക്ക് പങ്കാളികള്‍ ആവാം. വിശദ വിവരങ്ങള്‍ക്ക് സമാജം ഓഫീസുമായി ബന്ധ പ്പെടുക. 025537600.

മറ്റു നമ്പറുകള്‍ : +971 54 442 1842, 050 721 7406, 050 829 2751

- pma

വായിക്കുക: , , , , , , ,

Comments Off on സമാജം ‘വേനൽ പ്പറവകൾ’ ഓണ്‍ ലൈനില്‍

കീം പരീക്ഷ; രക്ഷിതാക്കൾക്കെതിരെയല്ല സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് കെ സുരേന്ദ്രൻ

July 22nd, 2020

k-surendran_epathram

തിരുവനന്തപുരം: കീം പരീക്ഷ കേന്ദ്രത്തിന് പുറത്ത് സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാനുള്ള കേരള പോലീസിൻ്റെ തീരുമാനം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രസർക്കാർ നീറ്റ് പരീക്ഷ മാറ്റി വെച്ചിട്ടും നിർബന്ധബുദ്ധിയോടെ കേരളത്തിൽ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും അഹങ്കാരത്തോടെ അത് തളളിക്കളഞ്ഞ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. സംസ്ഥാനത്തിൻ്റെ പല ഭാഗത്തും കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കൊറോണ റിപ്പോർട്ട് ചെയ്തതോടെ പ്രതിക്കൂട്ടിലായ സർക്കാർ മുഖംരക്ഷിക്കാനാണ് രക്ഷിതാക്കൾക്കെതിരെ കേസെടുത്തത്. പരീക്ഷ മാറ്റിവെക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചവരാണ് കേരളത്തിലെ രക്ഷിതാക്കൾ.

പ്രതിപക്ഷ സമരങ്ങളാണ് സംസ്ഥാനത്ത് കൊറോണ പടർത്തുന്നതെന്ന് പറയുന്ന സർക്കാർ 80,000 വിദ്യർത്ഥികൾ എഴുതുന്ന പരീക്ഷ നടത്തി വിദ്യാർത്ഥികളെ കൊലയ്ക്ക് കൊടുക്കാനാണ് ശ്രമിച്ചത്. സ്വർണ്ണക്കള്ളക്കടത്തിൽ നിന്നും വഴിതിരിച്ചുവിടാൻ സർക്കാർ മനപൂർവ്വം ഉണ്ടാക്കുന്ന ജനദ്രോഹമാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on കീം പരീക്ഷ; രക്ഷിതാക്കൾക്കെതിരെയല്ല സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് കെ സുരേന്ദ്രൻ

ഈ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല

June 20th, 2020

bus_epathram
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ 21 ഞായറാഴ്ച യിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. പരീക്ഷ കള്‍ക്കായി വിദ്യാര്‍ത്ഥി കള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും യാത്ര ചെയ്യേണ്ടതിനാലും അടുത്ത ദിവസങ്ങളിലെ പരീക്ഷക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയാണ് ലോക്ക് ഡൗണില്‍ ഇളവു നല്‍കിയിരിക്കുന്നത്.

ഈ ഞായറാഴ്ച, മറ്റു ദിവസങ്ങളിലെ പോലെയുള്ള സാധാരണ നിയന്ത്രണം മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ വരും ആഴ്ചകളില്‍ ഈ ഇളവുകള്‍ ലഭിക്കുകയില്ല.

- pma

വായിക്കുക: , , , ,

Comments Off on ഈ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇല്ല

സ്‌കൂൾ പ്രവേശനവും ടി. സി. യും ഇനി ഓൺ ലൈനിലൂടെ

June 8th, 2020

covid-19-online-class-started-in-kerala-ePathram

തിരുവനന്തപുരം : സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തു വരെ പ്രവേശനം നേടുന്നതിനും ടി. സി.ക്കും (വിടുതൽ സർട്ടിഫിക്കറ്റ്) രക്ഷാ കർത്താ ക്കൾക്ക് ഇനി ഓണ്‍ ലൈനി ലൂടെ അപേക്ഷ സമർപ്പിക്കാം.

ടി. സി. ക്കായി അപേക്ഷ ലഭിക്കുന്ന സ്‌കൂളിലെ പ്രഥമ അദ്ധ്യാപകർ ഓണ്‍ ലൈന്‍ വഴി ട്രാൻസ്ഫർ ചെയ്ത്, ടി. സി. യുടെ ഡിജിറ്റൽ പകർപ്പ് പുതുതായി ചേർക്കുന്ന സ്‌കൂളിന് നല്‍കുകയും വേണം.

ഇതു സംബന്ധിച്ച സഹായക രേഖ കൾ, വീഡിയോ എന്നിവ ഈ വെബ് സൈറ്റില്‍ ലഭ്യമാണ്. നേരിട്ട് അപേക്ഷ നൽകിയവർ ഇനി ഓൺ ലൈനിൽ അപേക്ഷിക്കേണ്ടതില്ല. (പി. എൻ. എക്സ്. 2072/2020)

- pma

വായിക്കുക: , , , ,

Comments Off on സ്‌കൂൾ പ്രവേശനവും ടി. സി. യും ഇനി ഓൺ ലൈനിലൂടെ

അദ്ധ്യാപകരുടെ ചിത്ര ങ്ങളും വീഡിയോ കളും ദുരുപയോഗം ചെയ്യരുത് : പോലീസ് മുന്നറിയിപ്പ്

June 2nd, 2020

new-logo-kerala-police-ePathram

തിരുവനന്തപുരം : ഓണ്‍ ലൈന്‍ ക്ലാസ്സു കള്‍ കൈകാര്യം ചെയ്ത അദ്ധ്യാപകരുടെ ചിത്ര ങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എതിരെ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്ത്.

കേരളാ പോലീസ് ഫേയ്സ് ബുക്ക് പോസ്റ്റ് :

‘കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളു കളില്‍ ക്ലാസ്സുകള്‍ ആരംഭിക്കുവാൻ വൈകുന്ന തിനാൽ ഓൺ ലൈൻ ക്ലാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺ ലൈൻ പ്ലാറ്റ്‌ ഫോമുകളിലും ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകരുടെ ചിത്രങ്ങളും വീഡിയോ കളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരി പ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്’

- pma

വായിക്കുക: , , , , ,

Comments Off on അദ്ധ്യാപകരുടെ ചിത്ര ങ്ങളും വീഡിയോ കളും ദുരുപയോഗം ചെയ്യരുത് : പോലീസ് മുന്നറിയിപ്പ്

Page 36 of 75« First...102030...3435363738...506070...Last »

« Previous Page« Previous « ഓൺ ലൈൻ പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികൾക്കായി ബദൽ സംവിധാനം
Next »Next Page » മാസ്കും ഗ്ലൗസ്സും അലക്ഷ്യമായി ഇട്ടാല്‍ 1000 ദിര്‍ഹം പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha