സമാജം തുഷാര സന്ധ്യ സമാപിച്ചു

December 30th, 2018

malayalee-samajam-winter-camp-ePathram

അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച വിന്‍റര്‍ ക്യാമ്പ് (തുഷാര സന്ധ്യ) കുട്ടികള്‍ അവ തരി പ്പിച്ച വര്‍ ണ്ണാഭ മായ കലാ പരി പാടി കളോ ടെ സമാപിച്ചു. “Life is simple Don’t Complicate it” എന്ന സന്ദേശം നല്‍കി ക്കൊണ്ട് ഇമോജി, ഒ. എം. ജി., ഹാഷ് ടാഗ്, ടിക്ക് ടോക് എന്നി 4 വിഭാഗ ങ്ങളി ലാ യാണ് ക്യാമ്പ് സംഘടി പ്പിച്ചത്.

thushara-sandhya-samajam-winter-camp-ePathram

10 ദിവസങ്ങളിലായി നടന്ന തുഷാര സന്ധ്യ യില്‍ സംഗീതം, മിമിക്രി, പപ്പറ്റ് ഷോ, കുംഗ്ഫൂ, കളരി തുട ങ്ങിയ വൈവിധ്യങ്ങ ളായ പരി ശീലന ക്യാമ്പു കളാണ് കുട്ടി കള്‍ ക്കായി ഒരുക്കി യിരുന്നത്.

ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടി കള്‍ക്കും മെഡലും സര്‍ട്ടി ഫിക്കറ്റും വിതരണം ചെയ്തു.

സമാജം പ്രസിഡണ്ട് ടി. എ. നാസര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.  ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, ട്രഷര്‍ സാംസന്‍, വനിതാ വിഭാഗം കണ്‍വീനര്‍ അപര്‍ണ്ണ സന്തോഷ്‌, ബാലവേദി പ്രസിഡണ്ട് ആദില്‍ അന്‍സാര്‍, ഷിജിന്‍ പാപ്പച്ചന്‍, അഹദ് വെട്ടൂര്‍, സുനില്‍ ഷൊര്‍ണൂര്‍, അനുപ ബാനര്‍ജി, നിമ്മി ജോഷി തുടങ്ങി യവര്‍ സംസാരിച്ചു.

- pma

വായിക്കുക: , , ,

Comments Off on സമാജം തുഷാര സന്ധ്യ സമാപിച്ചു

എൻജിനീയറിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാപിച്ചു

December 27th, 2018

logo-government-of-kerala-ePathram
തിരുവനന്തപുരം : 2019 -20 വര്‍ഷത്തെ കേരള എൻജി നീയ റിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാ പിച്ചു. 2019 ഏപ്രില്‍ 22 – 23 തിയ്യതി കളില്‍ ആയി രിക്കും പരീക്ഷ കൾ നടക്കുക. ഏപ്രിൽ 22 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ ഒന്നാം പേപ്പർ (ഫിസിക്സ് & കെമിസ്ട്രി) പരീക്ഷ യും ഏപ്രിൽ 23 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ രണ്ടാം പേപ്പർ (മാത്ത മാറ്റി ക്സ്) പരീക്ഷ യും നടക്കും.

entrance-exam-kerala-engineering-ePathram

കേരള ത്തിലെ 14 ജില്ലാ കേന്ദ്ര ങ്ങ ളിലും മുംബൈ, ഡല്‍ഹി, ദുബായ് എന്നീ കേന്ദ്ര ങ്ങളിലും എഞ്ചി നീയ റിംഗ് പ്രവേശന പരീക്ഷ നടത്തു ന്നതായി രിക്കും എന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക

- pma

വായിക്കുക: , , ,

Comments Off on എൻജിനീയറിംഗ് പ്രവേശന പരീക്ഷ യുടെ തിയ്യതി പ്രഖ്യാപിച്ചു

ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ ഡിസംബർ 29 ന്

December 25th, 2018

education-epathram
തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിൽ ജിയോ ളജി വിഭാഗ ത്തിൽ ലീവ് വേക്കൻസി യിൽ ഉണ്ടായ ഒരു ഒഴിവിൽ ഗസ്റ്റ് അദ്ധ്യാപക നിയമന ത്തിന് ഇന്റർവ്യൂ ഡിസംബർ 29 ന് രാവിലെ 11 മണിക്ക് യൂണി വേഴ്‌ സിറ്റി കോളേജിൽ വെച്ച് നടത്തും എന്ന് സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പ് ഇറക്കി.

കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ട റേ റ്റിൽ പാനൽ രജിസ്‌ട്രേഷൻ നടത്തിയ യോഗ്യ രായ വർ പ്രിൻസി പ്പൽ മുൻപാകെ നേരിട്ട് അസ്സൽ രേഖകൾ സഹിതം എത്തണം.

പി. എൻ. എക്സ്. 5621/18

- pma

വായിക്കുക: , , ,

Comments Off on ഗസ്റ്റ് അദ്ധ്യാപക ഇന്റർവ്യൂ ഡിസംബർ 29 ന്

സ്‌കൂള്‍ കലോത്സവം : പാലക്കാട് ജില്ല ജേതാക്കള്‍

December 10th, 2018

kerala-school-kalolsavam-state-youth-festival-ePathram
ആലപ്പുഴ : അമ്പത്തി ഒന്‍പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ത്തില്‍ 930 പോയിന്റ് നേടി പാലക്കാട് ജില്ല ജേതാക്കളായി. 927 പോയിന്റ് നേടിയ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്തും 903 പോയിന്റ് നേടി തൃശ്ശൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥ മാക്കി.

പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കു ന്നതി ന്റെ ഭാഗ മായി ഡിസംബര്‍ 7, 8, 9 എന്നീ മൂന്നു ദിവസ ങ്ങളി ലായി ട്ടാണ് 29 വേദി കളി ലായി കലോത്സവം അരങ്ങേറിയത്.

ഇതേ രീതി യിൽ വരും വര്‍ഷ ങ്ങളിലും തുടരുവാന്‍ ആലോചന ഉണ്ട് എന്നും അധ്യയന ദിന ങ്ങള്‍ നഷ്ട പ്പെടാ തിരി ക്കുന്നതി നായി കഴിയു മെങ്കില്‍ കലോത്സവം രണ്ടു ദിവസ ങ്ങളിലായി ചുരുക്കു ന്നതിനെ പ്പറ്റി ആലോ ചിക്കും എന്നും വിദ്യാ ഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറി യിച്ചു. അടുത്ത വര്‍ഷം കലോത്സവം കാസര്‍കോട് ജില്ല യില്‍ നടത്തും.

- pma

വായിക്കുക: , , , , , ,

Comments Off on സ്‌കൂള്‍ കലോത്സവം : പാലക്കാട് ജില്ല ജേതാക്കള്‍

ബി. ആർ. എസ്. വെഞ്ചേഴ്സ് – യു. എ. ഇ. സർവ്വ കലാ ശാല യുമായി കൈ കോർക്കുന്നു

November 29th, 2018

dr-br-shetty-brs-ventures-with-uae-university-ePathram
അബുദാബി : പ്രമുഖ വ്യവസായ സംരംഭകന്‍ ഡോ. ബി. ആർ. ഷെട്ടി യുടെ ബി. ആർ. എസ്. വെഞ്ചേഴ്സ് – യു. എ. ഇ. സർവ്വ കലാ ശാല യുമായി ബിരുദ ധാരി കൾക്ക് തൊഴില്‍ അവ സരം ഒരു ക്കുന്ന തിനുള്ള ധാരണാ പത്രം ഒപ്പു വച്ചു.

ഈ സർവ്വ കലാ ശാല യിൽ നിന്നുള്ള ബിരുദ ധാരി കളെ ബി. ആർ. എസ്. വെഞ്ചേഴ്സി നു കീഴി ലു ള്ള വിവിധ സ്ഥാപന ങ്ങളിൽ അർഹ മായ സ്ഥാന ങ്ങളിൽ നിയമി ക്കുന്ന തിനും സാദ്ധ്യത യുള്ള വിദ്യാർത്ഥി കൾക്ക് എട്ടു മുതൽ 16 ആഴ്ച കൾ വരെ നീണ്ടു നിൽക്കുന്ന ഇന്റേൺ ഷിപ്പ്‌ സൗകര്യം ഒരു ക്കുന്ന തിനും ഇതു വഴി സംവി ധാനം ഉണ്ടാകും.

യു. എ. ഇ. ആസ്ഥാന മായുള്ള ഒരു സർവ്വ കലാ ശാല യുമായി ഇത്തരം ഒരു ധാരണാ പത്രം ഇത് ആദ്യമാണ്. സായിദ് വർഷ ത്തിനുള്ള സമർപ്പണം കൂടി യാണ് ഈ നീക്കം എന്ന് ബി. ആർ. എസ്. വെഞ്ചേഴ്സിന്റെ വാര്‍ ത്താ ക്കുറി പ്പില്‍ അധികൃതര്‍ വ്യക്തമാക്കി.

ഹെൽത്ത് കെയർ, വിദ്യാഭ്യാസം, ഫിനാൻഷ്യൽ സര്‍ വ്വീസ്, ഫാർമസ്യൂട്ടി ക്കൽസ്, ഹോസ്പി റ്റാലിറ്റി, പരി സ്ഥിതി തുടങ്ങി പല മേഖല കളി ലായി ഇന്ത്യ, യു. എ. ഇ., ആഫ്രിക്ക തുടങ്ങി ലോക ത്തിൽ പലയിടത്തും വൻ നിക്ഷേപം നടത്തി യിട്ടുള്ള കോർപ്പറേറ്റ് സ്ഥാപ നമാണ് ബി. ആർ. എസ്. വെഞ്ചേഴ്സ്.

br-shetty-epathram

ഡോ. ബി. ആർ. ഷെട്ടി

ഒരു പ്രവാസി എന്ന നിലയിൽ തൊഴില്‍ അന്വേ ഷിച്ചു വന്ന തന്റെ ജീവിത ത്തെ മാറ്റി മറി ക്കു വാന്‍ അനു കൂല മായ അവസര ങ്ങൾ തന്ന യു. എ. ഇ. എന്ന മഹാ രാഷ്ട്ര ത്തിനും ശില്പിയായ ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാനും ഉദാര മതി കളായ ഭരണ കർത്താ ക്കൾ ക്കും ജനതക്കും ഈ സായിദ് വർഷ ത്തിൽ പ്രത്യുപ കാരം എന്ന നില യിലാണ് യുനൈ റ്റഡ്‌ അറബ് എമി റേറ്റ്സ് യൂണി വേഴ്‌ സിറ്റി യുമാ യുള്ള ഈ സഹ കര ണത്തെ കാണുന്നത് എന്ന് ബി. ആർ. എസ്. വെഞ്ചേ ഴ്സ് സ്ഥാ പകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി പ്രതികരിച്ചു.

വിദ്യാഭ്യാസ ത്തിനും പൊതു വികസന ത്തിനും ഏറ്റവും ഊന്നൽ നൽകി യിരുന്ന ശൈഖ് സായിദി നിന്റെ ഉന്നത വീക്ഷണ ങ്ങളോ ടുള്ള കടപ്പാടും ഇതില്‍ ഉണ്ട് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.

ഇരു കക്ഷി കളു ടെയും ഗുണ മേന്മ യാർന്ന സേവന ങ്ങളും പരി ചയ സമ്പത്തും പ്രയോജന പ്പെടു ത്തി ഭാവി വാഗ്ദാന ങ്ങളായ യുവ തല മുറ യെ തൊഴിൽ മേഖല യിൽ നിയമി ക്കുന്ന തിനുള്ള ഈ ധാരണാ പത്രം വലിയ പ്രചോദ നമാണ് എന്ന് യുനൈറ്റഡ്‌ അറബ് എമിറേറ്റ്സ് യൂണി വേഴ്‌സിറ്റി അസോസ്സിയേറ്റ് പ്രൊവോസ്റ്റ് ഡോ. അത്തീഖ് അൽ മൻസൂരി അഭി പ്രായ പ്പെട്ടു.

1976 ൽ ശൈഖ് സായിദ് സ്ഥാപിച്ച യു. എ. ഇ. യിലെ ആദ്യത്തെ ദേശീയ സമഗ്ര സർവ്വ കലാ ശാല യാണ് യുനൈ റ്റഡ്‌ അറബ് എമിറേറ്റ്സ് യൂണി വേഴ്‌സിറ്റി. ഇപ്പോൾ സ്വദേശികള്‍ അടക്കം ഏക ദേശം 15,000 ൽ പരം വിദ്യാർ ത്ഥി കളാണ് ഇവിടെ പഠനം തുടരുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ബി. ആർ. എസ്. വെഞ്ചേഴ്സ് – യു. എ. ഇ. സർവ്വ കലാ ശാല യുമായി കൈ കോർക്കുന്നു

Page 50 of 74« First...102030...4849505152...6070...Last »

« Previous Page« Previous « യു. എ. ഇ. – എഴാം മൈല്‍ കൂട്ടായ്മ ഒത്തു ചേരൽ വെള്ളിയാഴ്ച
Next »Next Page » ജോര്‍ജ്ജ് ബുഷ് (സീനിയര്‍) അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha