ഖോർഫക്കാൻ ബീച്ചിൽ ‘ഫിറ്റ്നസ്സ് ചലഞ്ച് 30 – 30’ വെള്ളിയാഴ്ച

November 9th, 2017

health-fitness-yoga-ePathram
അബു ദാബി  : ദുബായ് സർക്കാർ ആവിഷ്കരി ച്ചിട്ടുള്ള ‘ഫിറ്റ്നസ് ചലഞ്ച് 30 – 30’ പരി പാടി യോട്  ഐക്യ ദാർഢ്യം  പ്രഖ്യാ പിച്ചു കൊണ്ട് അബു ദാബി യിലെ ട്രഡീഷ ണൽ മാർഷൽ ആർട്സ് ഫുജൈറ യിലെ ഖോർ ഫക്കാൻ ബീച്ചി ൽ സംഘ ടിപ്പിക്കുന്ന ആരോഗ്യ ബോധ വല്‍കരണ ശില്‍പ  ശാല യും  ഏക ദിന കായികോത്സ വവും നവംബർ 10 വെള്ളി യാഴ്ച രാവിലെ 10 മണിക്ക് ആരം ഭിക്കും.

ആരോഗ്യ പരി ചരണ രംഗത്തെ നവീന ആശയ ങ്ങളെ യും പരിശീലന രീതി കളെയും കുറിച്ച് ഡോ. സുമേഷ്, ടി. എം. എ. ചീഫ് ഇൻസ്ട്ര ക്ടറും എക്‌സാമി നറുമായ സെൻസായ് ഫായിസ്  കണ്ണപുരം, പ്രശസ്ത ട്രെയിനറും കരാട്ടേ പരിശീല കനു മായ സെൻസായി ഹാരിസ്, സെൻസായി റഈസ്, ഹാഷിം, ഷമീർ, ഗസ്നി, ഫാസിൽ, റഷീദ് എന്നിവരുടെ നേതൃത്വ ത്തിൽ നടക്കുന്ന ബോധ വൽകരണ ക്ലാസ്സും ഉണ്ടാ യിരി ക്കും.

പരിപാടി യിൽ യോഗ, കരാട്ടേ അടക്കമുള്ള വിവിധ ആയോധന കല കളുടെ പ്രദർശനവും ഫുട്ബോൾ, നീന്തൽ തുടങ്ങി യ കായിക ഇന ങ്ങളുടെ അവതരണവും നടക്കും.

ടി. എം. എ. ക്ലബ് അംഗ ങ്ങൾക്ക് പുറമെ വിദ്യാർത്ഥി കളും രക്ഷിതാക്കളും അദ്ധ്യാപകരും അടക്കം  വിവിധ രാജ്യ ക്കാ രായ നൂറോളം പേർ ശിൽപ ശാല യിൽ പങ്കെടുക്കും. പരി പാടി യിലേക്ക് പൊതു ജന ങ്ങൾ ക്കും സൗജന്യ പ്രവേശനം അനുവദി ക്കും എന്ന് കോഡി നേറ്റർ ഫഹദ്‌ സഖാഫി ചെട്ടിപ്പടി, ഷുക്കൂർ പയ്യന്നൂർ എന്നി വർ അറിയിച്ചു.

വിവരങ്ങൾക്ക് : മുഹമ്മദ് ഫായിസ്, 050 8891 362.

- pma

വായിക്കുക: , , , , , , ,

Comments Off on ഖോർഫക്കാൻ ബീച്ചിൽ ‘ഫിറ്റ്നസ്സ് ചലഞ്ച് 30 – 30’ വെള്ളിയാഴ്ച

ആയുഷ് സമ്മേളനം നവംബര്‍ 9 മുതൽ ദുബായിൽ

November 6th, 2017

logo-ayush-ePathram

അബുദാബി : പ്രഥമ ആയുഷ് അന്തര്‍ ദേശീയ സമ്മേള നവും ശാസ്ത്ര പ്രദർശ നവും നവംബര്‍ 9 മുതൽ 11 വരെ മൂന്നു ദിവസ ങ്ങളി ലായി ദുബായ് ഇന്റര്‍ നാഷണല്‍ കൺ വൻഷൻ ആൻഡ് എക്‌സി ബിഷൻ സെന്റ റിൽ നടക്കും.

കേന്ദ്ര ആയുഷ് മന്ത്രാലയ ത്തിന്റെ സഹ കരണ ത്തോടെ അബുദാബി ഇന്ത്യൻ എംബസി, ദുബായ് ഇന്ത്യൻ കോൺ സു ലേറ്റ്, സയൻസ് ഇന്ത്യ ഫോറവും സംയുക്ത മായി സംഘടി പ്പി ക്കുന്ന പരി പാടി യുടെ ഉദ്ഘാടനം യു. എ. ഇ. സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ നിര്‍വ്വഹിക്കും. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്, യു. എ. ഇ. ആരോഗ്യ – രോഗ പ്രതിരോധ കാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഉവൈസ്, സന്തോഷ കാര്യ സഹ മന്ത്രി ഉഹൂദ് ബിൻത് ഖൽഫാൻ അല്‍ റൗമി എന്നിവര്‍ പങ്കെടുക്കും.

ayush-conference-press-meet-ePathram

ആയുർവേദ, യോഗ ആന്‍ഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോ പ്പതി എന്നിവയുടെ സമ്മോ ഹന മാണ് ആയുഷ്. ഈ രംഗ ങ്ങളിൽ നിന്നുള്ള 600 ഓളം പ്രതി നിധി കളും 20 ലോക രാജ്യ ങ്ങളില്‍ നിന്നുള്ള വിദഗ്ധ രും ആയുഷ് സമ്മേള നത്തിൽ പങ്കെടുക്കും എന്നും ഇന്ത്യൻ സോഷ്യൽ സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ ഇന്ത്യൻ അംബാ സിഡർ നവദീപ് സിംഗ് സൂരി അറി യിച്ചു.

ജീവിത ശൈലി രോഗങ്ങള്‍ പ്രതിരോധി ക്കുവാ നുള്ള അറിവു കളാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം പങ്കു വെക്കുക.

ആയുഷ് സമ്മേളന ത്തിന്റെ ചെയര്‍ മാനും എന്‍. എം. സി. ഗ്രൂപ്പ് മേധാവി യുമായ ഡോ. ബി. ആര്‍. ഷെട്ടി, ജനറല്‍ സെക്രട്ടറി ഡോ. ശ്യാം വി. എല്‍, സയന്‍സ് ഇന്ത്യാ ഫോറം പ്രസിഡന്റ് മഹേഷ് നായര്‍, ജി. സി. സി. കോഡിനേറ്റര്‍ ടി. എം. നന്ദ കുമാര്‍, ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയ ചന്ദ്രന്‍ നായര്‍, എ. ഡി. എഫ്. സി. എ. സി.ഇ.ഒ. റാഷിദ് മുഹമ്മദ് അലി അല്‍ റാസ് അല്‍ മന്‍സൂരി, അംറോക് ടെക്‌നിക്കല്‍ മാനേജര്‍ ജിഹാദ് അലി സായിദ് അല്‍ അലവി എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ആയുഷ് സമ്മേളനം നവംബര്‍ 9 മുതൽ ദുബായിൽ

അതിഞ്ഞാൽ മഹല്ല് സംഗമം ശ്രദ്ധേയ മായി

November 6th, 2017

logo-pravasi-koottayma-ePathram
അബുദാബി : കാസർഗോഡ് അതിഞ്ഞാൽ മഹല്ലിലെ സാമൂ ഹിക – സാംസ്കാരിക – ജീവകാരുണ്യ രംഗ ങ്ങളിൽ പ്രവര്‍ത്തി ക്കുന്ന പ്രവാസി കൂട്ടായ്മ യുടെ അബു ദാബി ഘടക ത്തിന്റെ മൂന്നാം വാർഷിക ആഘോഷം കേരളാ സോഷ്യൽ സെന്റ റിൽ നടന്നു.

athinhal-mahallu-logo-ePathram

ചെയർമാൻ അഷ്‌റഫ് ബച്ചൻ അദ്ധ്യക്ഷത വഹിച്ചു. യു. അബ്ദുല്ലാ ഫാറൂഖി പരിപാടി കളുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.

നാട്ടിൽ നിന്നും എത്തിയ അജാനൂർ ഗ്രാമ പഞ്ചാ യത്ത് അംഗ ങ്ങളായ പി. അബ്ദുൽ കരീം, ഹമീദ് ചേരക്കാടത്ത് എന്നിവരും അബുദാബി ഇന്ത്യൻ ഇസ്‌ ലാമിക് സെന്റർ ജീവകാരുണ്യ വിഭാഗം സെക്രട്ടറി എം. എം. നാസർ കാഞ്ഞ ങ്ങാട് തുടങ്ങിയവർ മുഖ്യാ തിഥികള്‍ ആയിരുന്നു.

അതിഞ്ഞാലിലെ സാമൂഹ്യ സാംസ്കാരിക പ്രവർ ത്തക രായ മുഹമ്മദ്‌കുഞ്ഞി മട്ടൻ, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നി വർക്ക് മികച്ച സേവന ത്തിനുള്ള പുര സ്കാ രവും, കായിക രംഗ ത്തെ മികവിന് അരയാൽ ബ്രദേഴ്‌സ്, ജീവ കാരുണ്യ രംഗത്തെ പ്രവർ ത്തന ങ്ങൾക്ക് ഹാദിയ അതിഞ്ഞാൽ, സ്നേഹ നിധി എന്നീ കൂട്ടായ്മ കളെയും ആദരിച്ചു.

അബ്ദുറഹിമാൻ മണ്ട്യൻ, സി. കെ. അബ്ദുല്ല ഹാജി, ബെസ്റ്റോ കുഞ്ഞഹമ്മദ്, എം. ഹമീദ് ഹാജി എന്നി വരും അതിഞ്ഞാൽ മഹല്ല് കുവൈറ്റിലെ പ്രതി നിധികളായ യൂസുഫ് കൊത്തി ക്കാൽ, ബദറു ദ്ധീൻ, ശിഹാബ് ഫാരിസ്, കുഞ്ഞഹമ്മദ്, ഹമീദ് മണ്ട്യൻ, പി. എം. യൂനുസ് എന്നിവ രും ആശംസകൾ നേർന്നു.

കൺവീനർ പി. എം. ഫാറൂഖ് സ്വാഗതവും ഖാലിദ് അറബിക്കാടത്ത് നന്ദിയും പറഞ്ഞു. തുടർന്ന് മുഹമ്മദ് കുഞ്ഞി കല്ലായി യുടെ നേതൃത്വ ത്തിൽ വിവിധ കലാ പരിപാടി കളും രിഫായി ദഫ്‌മുട്ട്, കോൽക്കളി അടക്കം വിവിധ നാടൻ – മാപ്പിള കലാ രൂപ ങ്ങളും അവതരി പ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on അതിഞ്ഞാൽ മഹല്ല് സംഗമം ശ്രദ്ധേയ മായി

ഷാര്‍ജ പുസ്ത കോത്സവ ത്തില്‍ ‘നെല്ലിക്ക’ പ്രകാശനം ചെയ്യും

November 2nd, 2017

uae-president-issues-national-law-of-reading-ePathram
അബുദാബി : കാൻസർ രോഗ ത്തിൽ നിന്നും മുക്തയായ ഒരു യുവതി യുടെ യഥാർത്ഥ ജീവിതത്തെ ആസ്പദ മാക്കി റഫീസ് മാറഞ്ചേരി രചിച്ച ‘നെല്ലിക്ക’ എന്ന നോവ ലി ന്‍റെ പുസ്തക പ്രതി യുടെ പ്രകാശനം നവംബർ 3 വെള്ളി യാഴ്ച രാത്രി 9. 30 ന് ഷാർജ പുസ്ത കോത്സ വ ത്തിൽ ബുക് ഫോറം ഓഡി റ്റോറി യത്തില്‍ വെച്ച് നടക്കും.

മലയാള ത്തിൽ ആദ്യമായി ഓണ്‍ ലൈനിൽ പ്രസി ദ്ധീക രിക്കു കയും ഇലക്ട്രോ ണിക് പുസ്തക രൂപ ത്തിൽ (ഇ-പുസ്തകം) പുറ ത്തിറ ങ്ങുക യും ചെയ്ത ‘നെല്ലിക്ക’ യുടെ അവതാരിക എഴുതി യിരി ക്കുന്നത് കേരള നിയമ സഭാ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണ നാണ്.

സോഷ്യൽ മീഡിയ യിലൂടെ അറു പത്തി എണ്ണാ യിര ത്തോളം പേർ ഇതിനകം വായിച്ചു കഴിഞ്ഞു. പുസ്തക രൂപ ത്തിലുള്ള നോവല്‍ സൗജന്യ മായി വായ നക്കാര്‍ക്ക് ലഭ്യ മാക്കും എന്ന്‍ രചയിതാവ് റഫീസ് മാറ ഞ്ചേരി അറി യിച്ചു.

ജീവ കാരുണ്യ പ്രവ ര്‍ത്ത നങ്ങള്‍ ക്കുള്ള പ്രചോദനം നല്‍കുക എന്ന ലക്ഷ്യ ത്തോടെ യാണ് നോവല്‍ സൗജന്യ മായി നല്‍കു ന്നത്.

മലയാള പുസ്തക പ്രസാധന രംഗത്തു നവീനമായ ഒരു ആശയത്തിന് വിത്തു പാകി ക്കൊണ്ട് ഇ- പുസ്തക രൂപ ത്തിൽ മൊബൈലിലും കംപ്യൂട്ട റിലും ടാബിലും വായി ക്കാൻ കഴിയുന്ന രൂപ ത്തി ലാണ് സൈകതം ബുക്സ് പ്രസി ദ്ധീകരി ച്ചിരിക്കുന്ന ‘നെല്ലിക്ക’ തയ്യാ റാക്കി യിരി ക്കുന്നത്.

കാഴ്ച്ച (ചെറു കഥകൾ), പരാജിതൻ (നോവൽ), എന്നീ പുസ്തക ങ്ങൾ പ്രസിദ്ധീ കരിച്ച റഫീസ് മാറ ഞ്ചേരി യുടെ ഞാൻ പരാജിതൻ എന്ന ഫേസ്‌ ബുക്ക് പേജ് സമ കാലിക സംഭവ ങ്ങളുടെ ആറ്റി ക്കുറുക്കിയ ആവിഷ്‌കാ രത്താൽ ശ്രദ്ധേയ മാണ്. ‘നെല്ലിക്ക’ സൗജന്യ മായി ലഭി ക്കുവാനായി +91 99 47 24 36 46 എന്ന വാട്ട്‌സാപ്പ് നമ്പ റില്‍ ബന്ധ പ്പെ ട്ടാല്‍ മതിയാവും.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഷാര്‍ജ പുസ്ത കോത്സവ ത്തില്‍ ‘നെല്ലിക്ക’ പ്രകാശനം ചെയ്യും

നാ​ല് സ്വാ​ശ്ര​യ മെ​ഡി​ ക്ക​ല്‍ കോ​ള​ജു ​ക​ളി​ലെ ഫീസ് നിരക്ക് നിശ്ചയിച്ചു

October 31st, 2017

cochin-university-campus-epathram
തിരുവനന്തപുരം : സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡി ക്കല്‍ കോളജു കളിലെ ഫീസ് നിരക്ക് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷൻ തീരു മാനിച്ചു.

കോലഞ്ചേരി, അമല, ജൂബിലി, പുഷ്പ ഗിരി എന്നീ നാലു കോളജു കളിലെ ഫീസാണ് നിശ്ച യിച്ചത്. ഈ വർഷം 4.85 ലക്ഷം രൂപയും അടുത്ത വർഷം 5.60 ലക്ഷം രൂപയും ആയി രിക്കും ഫീസ്.

എന്‍. ആര്‍. ഐ. സീറ്റില്‍ ഈ വര്‍ഷം 18 ലക്ഷം രൂപയും അടുത്ത വര്‍ഷം 20 ലക്ഷം രൂപയും ആയിരിക്കും ഫീസ്. നിലവിൽ അഞ്ചു ലക്ഷം രൂപ ഫീസിലാണ് നാലു കോളജു കളും പ്രവേശനം നടത്തിയിരുന്നത്. കോളേജു കളുടെ വരവു ചെലവു കണക്കു കള്‍ പരിശോധിച്ച ശേഷ മാണ് പുതിയ ഫീസ് നിശ്ചയിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on നാ​ല് സ്വാ​ശ്ര​യ മെ​ഡി​ ക്ക​ല്‍ കോ​ള​ജു ​ക​ളി​ലെ ഫീസ് നിരക്ക് നിശ്ചയിച്ചു

Page 61 of 74« First...102030...5960616263...70...Last »

« Previous Page« Previous « ആണവായുധ പരീക്ഷണം : ഉത്തര കൊറിയ യില്‍ ടണൽ തകർന്ന് 200 മരണം
Next »Next Page » കേരളപ്പിറവി ആശംസകൾ… »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha