നാടിൻ്റെ ഉത്സവമായി കൊയ്ത്തുത്സവം

November 29th, 2022

inauguration-st-george-orthodox-cathedral-harvest-festival-2022-ePathram
അബുദാബി : സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ ദേവാലയം സംഘടിപ്പിച്ച കൊയ്ത്തുത്സവം വിപുലമായ പരിപാടികളോടെ ദേവാലയ അങ്കണ ത്തില്‍ നടന്നു. ആദ്യ വിളവെടുപ്പ് ദേവാലയത്തിനു സമർപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ ഇത്തവണ വൈവിധ്യങ്ങൾ ഏറെയായിരുന്നു.

കേരളീയ രുചിക്കൂട്ടുകളുടെ സമന്വയ ത്തോടൊപ്പം അബുദാബി മലയാളികളുടെ സംഗമ ഭൂമി കൂടിയായി മാറി സെന്‍റ് ജോർജ്ജ് ഓർത്ത ഡോക്സ് പള്ളിയങ്കണം. കപ്പയും മീൻ കറിയും തട്ടുകട വിഭവങ്ങൾ, നസ്രാണി പലഹാരങ്ങൾ, സോഡാ നാരങ്ങാ വെള്ളം, പുഴുക്ക്, പായസം മുതലായ നാടൻ വിഭവങ്ങളും വിവിധയിനം ബിരിയാണികൾ, അറബിക് ഭക്ഷ്യ വിഭവങ്ങൾ, ഗ്രിൽ ഇനങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവയും ഉൾപ്പെടു ത്തിയായിരുന്നു കൊയ്ത്തുത്സവം സംഘടിപ്പിച്ചത്‌.

inaugural-function-st-george-orthodox-church-harvest-fest-2022-ePathram
യു. എ. ഇ. യുടെ 51–ാം ദേശീയ ദിന ആഘോഷത്തോട് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് 51 സ്റ്റാളുകള്‍ കൊയ്ത്തുത്സവത്തില്‍ ഒരുക്കിയത്. ഇരു രാജ്യങ്ങളു ടേയും തനതു കലാ രൂപങ്ങൾ ഉൾപ്പെടുത്തി വര്‍ണ്ണാഭമായ സാംസ്കാരിക-സംഗീത പരിപാടികളും  കൊയ്ത്തുത്സവ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.

ബ്രഹ്മവർ ഭദ്രാസന മെത്രപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് അദ്ധ്യക്ഷനായ ചടങ്ങിൽ ഇന്ത്യൻ എംബസി കോൺസൽ ബാലാജി രാമസ്വാമി, ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ സാരഥികൾ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.

ഇടവക വികാരി റവ. ഫാദര്‍ എൽദോ എം. പോൾ, സ്വാഗതം ആശംസിച്ചു. കത്തീഡ്രല്‍ സെക്രട്ടറി ഐ. തോമസ്, ജനറൽ കൺവീനർ റെജി ഉലഹന്നാൻ, ട്രസ്റ്റി തോമസ് ജോർജ്ജ്, ജോയിന്‍റ് ഫിനാൻസ് കൺവീനർ റോയ് മോൻ ജോയ്, മീഡിയ കൺവീനർ ജോസ് തരകൻ എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

Comments Off on നാടിൻ്റെ ഉത്സവമായി കൊയ്ത്തുത്സവം

തിരുനബിയുടെ കുടുംബം : ഐ. സി. എഫ്. മാസ്റ്റര്‍ മൈന്‍ഡ് ’22 മത്സരം സംഘടിപ്പിച്ചു

November 29th, 2022

masjid-u-nabawi-green-dome-madeena-ePathram
ദുബായ് : ഐ. സി. എഫ്. മീലാദ് കാമ്പയിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മാസ്റ്റര്‍ മൈന്‍ഡ് ’22 യു. എ. ഇ. നാഷണല്‍ തല ക്വിസ് മത്സരം സൂം ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമില്‍ നടന്നു.

‘തിരുനബിയുടെ കുടുംബം’ എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനി കള്‍ക്ക് പ്രത്യേകമായി സംഘടിപ്പിച്ച മത്സരത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 53 പ്രതിഭകള്‍ മാറ്റുരച്ചു.

master-mind-22-icf-dubai-meelad-campaign-zoom-meet-ePathram

ഐ. സി. എഫ്. മാസ്റ്റര്‍ മൈന്‍ഡ് ’22 സൂം മീറ്റ് മത്സരാര്‍ത്ഥികള്‍

സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ മുഹമ്മദ് ഷയാന്‍ (മുസ്സഫ), അബ്ദുല്ല മൊയ്തീന്‍ (അജ്മാന്‍), സീനിയര്‍ ഗേള്‍സ് – നഫീസ ഖാസിം (മുസ്സഫ), ഖദീജ ഹസ്‌വ (അല്‍ ഐന്‍), ജുനിയര്‍ ബോയ്‌സ് – മുഹമ്മദ് ഹാഷിര്‍ ബിന്‍ അസീഫ് (അബുദാബി), മുഹമ്മദ് ഇബ്രാഹിം (ഫുജൈറ), ജുനിയര്‍ ഗേള്‍സ് – ഫാത്തിമ ഷാസാന മെഹ്‌റിന്‍ (അജ്മാന്‍), ഐഷാ ഫഹ്‌മ (മുസ്സഫ) എന്നിവരും യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഡിസംബര്‍ 2 ന് നടക്കുന്ന ഐ. സി. എഫ്. ഇന്‍ര്‍ നാഷണല്‍ മാസ്റ്റര്‍ മൈന്‍ഡ് മത്സരത്തില്‍ പങ്കെുടുക്കുവാന്‍ ഇവര്‍ അര്‍ഹത നേടി.

ഐ. സി. എഫ്. എജുക്കേഷന്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി വിജയികളെ പ്രഖ്യാപിച്ചു. വിവിധ മത്സര ങ്ങള്‍ക്ക് മുഹമ്മദ് സഖാഫി ചേലക്കര, ഉനൈസ് സഖാഫി അബുദാബി, നാസര്‍ കൊടിയത്തൂര്‍, സലാം മാസ്റ്റര്‍ കാഞ്ഞിരോട്, സാബിത് വാടിയില്‍, സക്കരിയ്യ മേലാറ്റൂര്‍ കൂടാതെ യു. എ. ഇ. ഹാദിയ അംഗങ്ങളും നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , , , , ,

Comments Off on തിരുനബിയുടെ കുടുംബം : ഐ. സി. എഫ്. മാസ്റ്റര്‍ മൈന്‍ഡ് ’22 മത്സരം സംഘടിപ്പിച്ചു

വടകര എൻ. ആർ. ഐ. ഫോറം ‘പ്രവാസോത്സവം -2022’ ഞായറാഴ്ച

November 27th, 2022

pravasolsvam-2022-vatakara-nri-forum-20-th-anniversary-ePathram
ദുബായ് : യു. എ. ഇ. യിലെ വടകര എൻ. ആർ. ഐ. ഫോറം കൂട്ടായ്മയുടെ ഇരുപതാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘പ്രവാസോത്സവം-2022’ നവംബര്‍ 27 ഞായറാഴ്ച 3 മണി മുതല്‍ ദുബായ് ഖിസൈസിലെ ക്രസൻ്റ് സ്കൂൾ അങ്കണത്തിൽ നടക്കും.

വടകരയുടെ ദേശമുദ്രയായ ‘അഞ്ചു വിളക്കി’ന് സമീപം ആരംഭിക്കുന്ന ചിര പുരാതനമായ വടകര ആഴ്ച ചന്തയുടെ പുനഃസൃഷ്ടിയാണ് പ്രവാസോത്സവത്തിന്‍റെ പ്രധാന ആകർഷണീയത.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഘോഷ യാത്രയിൽ വടകരയുടെ തനതു ശില്പങ്ങൾ, മുത്തുക്കുട, ചെണ്ട മേളം, മയിലാട്ടം, കരകാട്ടം എന്നിവ അണി നിരക്കും. ഇതോടൊപ്പം കുട്ടികൾക്കായി ചിത്ര രചന മത്സരവും കുടുംബിനികൾക്കായി പായസ മത്സരവും നടക്കും.

തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗ്ലോബൽ പീസ് അംബാസഡർ ഹുസയ്‌ഫ ഇബ്രാഹിം ഉത്ഘാടനം ചെയ്യും. സാമൂഹ്യ സാംസ്‌കാരിക രംഗ ങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കും.

ഒപ്പം കടത്തനാടിൻ്റെ തനതു കലാ പരിപാടികൾ കളരിപ്പയറ്റ്‌, കോൽക്കളി, വടക്കൻ പാട്ട്, തച്ചോളി പാട്ടുകൾ, നൃത്ത നൃത്യങ്ങൾ അവതരിപ്പിക്കും. പ്രശസ്ത ഗായകർ താജുദ്ധീൻ വടകര, അജയ് ഗോപാൽ, മുനവ്വർ, ഹർഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഗാന മേളയും അരങ്ങേറും.

- pma

വായിക്കുക: , , , , , , ,

Comments Off on വടകര എൻ. ആർ. ഐ. ഫോറം ‘പ്രവാസോത്സവം -2022’ ഞായറാഴ്ച

സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രല്‍ കൊയ്ത്തുത്സവം നവംബർ 27 ന്

November 26th, 2022

harvest-festival-2022-st-george-orthodox-church-ePathram
അബുദാബി : സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രലിലെ ഈ വര്‍ഷത്തെ കൊയ്ത്തുത്സവം നവംബർ 27 ഞായറാഴ്ച ഉച്ചക്ക് 3.30 മുതൽ ദേവാലയ അങ്കണത്തിൽ വെച്ച് നടക്കും.

ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് അദ്ധ്യക്ഷത വഹിക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ ഇടവക വികാരി റവ. ഫാദര്‍ എൽദോ എം. പോൾ നേതൃത്വം നൽകും. ഇന്ത്യൻ എംബസി കോൺസൽ ബാലാജി രാമസ്വാമി, ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് എന്നിവർ മുഖ്യ അതിഥികള്‍ ആയി സംബന്ധിക്കും.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന വർഷിക ആഘോഷവും യു. എ. ഇ. യുടെ 51–ാംദേശീയ ദിന ആഘോഷ ങ്ങളും കൊയ്ത്തുത്സവ ത്തിന്‍റെ ഭാഗമായി നടക്കും.

press-meet-abu-dhabi-st-george-orthodox-cathedral-harvest-fest-2022-ePathram

ഇടവകാംഗങ്ങൾ തയ്യാറാക്കുന്ന രുചികരമായ നാടൻ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മധുര പലഹാരങ്ങൾ, അറബിക് ഭക്ഷ്യ വിഭവങ്ങള്‍, വീട്ടുപകരണങ്ങള്‍, വിദ്യാഭ്യാസ സാമഗ്രികളും വ്യത്യസ്ത ഇനം സസ്യങ്ങളും മറ്റും ഉൾപ്പെത്തിയിട്ടുള്ള 51 സ്റ്റാളുകള്‍ ഒരുക്കും.

യു. എ. ഇ. യുടെ 51–ാം ദേശീയ ദിന ആഘോഷത്തോട് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ് 51 സ്റ്റാളുകള്‍ കൊയ്ത്തുത്സവത്തിന്‍റെ ഭാഗമാവുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ വിജ്ഞാനവും വിനോദവും നിറഞ്ഞ കളികളും ഒരുക്കും.

കലാ – സംഗീത പ്രേമികള്‍ക്കായി വൈവിധ്യമാർന്ന സ്റ്റേജ് പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. അബുദാബി യിൽ നിന്ന് ഉപരി പഠനത്തിനായി പോയ നിരവധി വിദ്യാർത്ഥി ഇടവകാംഗങ്ങളും പ്രവാസ ജീവിതം അവസാനിപ്പിച്ചു പോയ മുതിർന്നവരും ഈ ആഘോഷ വേളയിൽ കത്തീഡ്രൽ വീണ്ടും സന്ദർശിക്കുന്നത് പതിവാണ്. അതു കൊണ്ടു തന്നെ കൊയ്ത്തുത്സവ വേദി ഒരു പുനഃസമാഗമ സംഗമ ഭൂമി ആയി മാറും.

വിവിധ മന്ത്രാലയങ്ങൾ നടത്തി വരുന്ന പ്രകൃതി സംരക്ഷണം, വനവൽക്കരണം, ജല സംരക്ഷണം, ഭൗമ സംരക്ഷണം എന്നീ പദ്ധതികളുമായി കത്തീഡ്രൽ സജീവ സാന്നിദ്ധ്യമായി നില കൊണ്ടിട്ടുണ്ട്.

ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്, ഇടവക വികാരി റവ. ഫാ. എൽദോ എം. പോൾ, ട്രസ്റ്റി തോമസ് ജോർജ്ജ്, സെക്രട്ടറി ഐ. തോമസ്, ജനറൽ കൺവീനർ റെജി ഉലഹന്നാൻ, ജോയിന്‍റ് ഫിനാൻസ് കൺവീനർ റോയ് മോൻ ജോയ്, മീഡിയ കൺവീനർ ജോസ് തരകൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രല്‍ കൊയ്ത്തുത്സവം നവംബർ 27 ന്

യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ് നവംബര്‍ 27 ന് ഇസ്ലാമിക് സെന്‍ററില്‍

November 25th, 2022

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പബ്ലിക് റിലേഷൻ വിഭാഗം സംഘടിപ്പിക്കുന്ന ‘യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ്’ ഈ മാസം 27 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ അങ്കണത്തിൽ നടക്കും. പുതു തലമുറക്കും സന്ദർശകർക്കും യു. എ. ഇ. യുടെ സംസ്‌കാരവും പാരമ്പര്യവും പരിചയ പ്പെടുത്തുക എന്നതാണു പരിപാടി യുടെ ലക്ഷ്യം.

യു. എ. ഇ. യുടെ സാമൂഹിക സാംസ്‌കാരിക പൈതൃക ങ്ങളെ അടുത്തറിയുന്നതിനുള്ള വീഡിയോ- ഫോട്ടോ പ്രദർശങ്ങൾ, പുരാതന കര കൗശല വസ്തുക്കളുടെ നിർമ്മാണം, പ്രദർശനം, ഫാൽക്കൺ ഷോ, ഇമറാത്തി രുചി വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷണ സ്റ്റാളുകൾ, ഹെന്ന ഡിസൈൻ മറ്റു സാംസ്‌കാരിക പരിപാടികൾ എന്നിവ പ്രദർശനത്തിന്‍റെ ഭാഗമായി നടക്കും.

യു. എ. ഇ. യുടെ ചരിത്രവും വർത്തമാനവും ഭാവിയും പരാമർശിക്കുന്ന ‘യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ്’ സന്ദർശിക്കുന്നതിനു വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതു ജങ്ങൾക്ക് പ്രവേശനം സൗജന്യം ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് സെന്‍റര്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 02 642 44 88

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ് നവംബര്‍ 27 ന് ഇസ്ലാമിക് സെന്‍ററില്‍

Page 34 of 111« First...1020...3233343536...405060...Last »

« Previous Page« Previous « കെസ്സ് 2022 മാപ്പിളപ്പാട്ട് ഗ്രാൻഡ് ഫിനാലേ : റാഫി മഞ്ചേരി വിജയി
Next »Next Page » സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രല്‍ കൊയ്ത്തുത്സവം നവംബർ 27 ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha