അബുദാബി : അലിഫ് മീഡിയ അബു ദാബി യുടെ നാലാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് സംഘടി പ്പിക്കുന്ന ‘മെഹ് ഫിൽ നൈറ്റ്’ എന്ന പ്രോഗ്രാ മിന്റെ ബ്രോഷർ പ്രകാശനം നടന്നു. സാമൂഹിക പ്രവർ ത്തകനും ഇന്ത്യൻ ഇസ്ലാമിക് സെന്റർ മാനേജിംഗ് കമ്മിറ്റി അംഗവു മായ നാസര്‍ കാഞ്ഞ ങ്ങാട്, ലുലു ഗ്രൂപ്പ് പി. ആര്. ഒ. അഷ്റഫ് എന്നി വർ ചേർന്ന് ബ്രോഷർ പ്രകാശനം നിര്‍വ്വഹിച്ചു.
മുഹമ്മദ് അലി അലിഫ് മീഡിയ, പ്രോഗ്രാം ഡയറക്ടർ മാരായ ഷൗക്കത്ത് വാണിമേല്‍, സുബൈര്‍ തളിപ്പറമ്പ്, പ്രോഗ്രാം കോഡിനേറ്റർ ഷാഹിർ രാമന്തളി എന്നിവർ സംബ ന്ധിച്ചു.
പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് നയി ക്കുന്ന ‘മെഹ് ഫിൽ നൈറ്റ്’ ഒക്ടോബർ 4 വ്യാഴം രാത്രി 8 മണി ക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അര ങ്ങേറും.
ഗസലുകൾ, ശാസ്ത്രീയ – അർദ്ധ ശാസ്ത്രീയ ഗാന ങ്ങളും പഴയതും പുതിയതു മായ വൈവിധ്യ മാർന്ന ഗാന ങ്ങളും കോർത്തിണക്കി വ്യത്യസ്ഥ മായ മെഗാ സംഗീത നിശയാണ് ‘മെഹ്ഫിൽ നൈറ്റ്’ എന്നും സംഘാ ടകർ അറിയിച്ചു.