യു. എ. ഇ. എക്സ് ചേഞ്ച് എമിറാത്തി വനിതാ ദിനം ആഘോഷിച്ചു

August 30th, 2017

emirati-women’s-day-celebrating-in-uae-exchange-ePathram
അബുദാബി : രാജ്യ ത്തിന്റെ വികാസ ചക്ര വാള ത്തിൽ പുതിയ രജത രേഖ കൾ കുറി ക്കുന്ന വനിത കളെ അഭി വാദ്യം ചെയ്യുന്ന തിനായി പ്രഖ്യാപി ക്കപ്പെട്ട ‘എമി റാത്തി വനിതാ ദിനം’ യു. എ. ഇ. എക്സ് ചേഞ്ച് വിപു ല മായി ആഘോ ഷിച്ചു.

വിവിധ എമിറേറ്റു കളിൽ ജോലി ചെയ്യുന്ന യു. എ. ഇ. എക്സ് ചേഞ്ച് ജീവന ക്കാരായ ഇരു നൂറോളം എമി റാത്തി വനിത കളെ യാണ് അബു ദാബി അൽ റീം ഐലൻഡി ലെ യു. എ. ഇ. എക്സ് ചേഞ്ച് ആഗോള ആസ്ഥാ നത്ത് സംഘടിപ്പിച്ച ചടങ്ങിൽ ആദരി ച്ചത്.

സംവാദ ങ്ങളും വിനോദ മത്സര ങ്ങളും പ്രശ്നോ ത്തരിയും ഉപഹാര വിതരണവും ഉൾ പ്പെടെ വിവിധ പരി പാടി കളോടെ യാണ് ‘എമി റാത്തി വനിതാ ദിനം’ ആഘോഷിച്ചത്.

uae-exchange-celebrating-emirati-women’s-day-ePathram
അബു ദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥ ക്യാപ്റ്റൻ സലാമ അൽ യമ്മാഹി, ബെർ ലിറ്റ്സ് കോർപ്പ റേഷൻ ഡയ റക്ടർ ലാന സാലേം, യാസ് പോലീസി ലെ ഗാലിയ അൽ മുഹൈരി, ബെർ ലിറ്റ്സ് കോർപ്പ റേഷ നിലെ നാഗാം കബ്‌ലാവി, ഫരീദാ സാദാ എന്നിവർ മുഖ്യ അതിഥി കള്‍ ആയിരുന്നു.

യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി, ചീഫ് പീപ്പിൾ ഓഫീസർ ഗ്രെഗ് ഷൂലെർ, യു. എ. ഇ. കൺട്രി ഹെഡ് അബ്ദൽ കരീം അൽ കായെദ്, എമിറേറ്റി സേഷൻ ഡയറക്ടർ ബൗഷ്റ നവേൽ എന്നി വർ എമി റാത്തി മഹിള കളുടെ സംഭാവന കളെ അനു മോദിച്ചു സംസാരിച്ചു.

യു. എ. ഇ. എക്സ് ചേഞ്ച് വനിതാ ജീവന ക്കാ രുടെ ശാക്തീ കരണ ഗ്രൂപ്പായ ‘നെറ്റ്‌വർക്ക് ഓഫ് വിമൺ’ ആണ് പരി പാടി സംഘടി പ്പിച്ചത്. ഈ വർഷം അന്താ രാഷ്ട്ര വനിതാ ദിന ത്തോടെ യാണ് ഇങ്ങിനെ യൊരു സവിശേഷ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തത്.

തൊഴിലിലും വ്യക്തി ജീവിത ത്തിലും സ്ത്രീ ജീവന ക്കാരെ കൂടുതൽ ഉയർത്തി ക്കൊണ്ടു വരിക യാണ് ‘നെറ്റ്‌ വർക്ക് ഓഫ് വിമൺ’ എന്ന ഈ ഗ്രൂപ്പി ന്റെ ലക്‌ഷ്യം.

– Tag : U A E Xchangebusiness  

- pma

വായിക്കുക: , , , , , , ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ച് എമിറാത്തി വനിതാ ദിനം ആഘോഷിച്ചു

അജ്‌മാനിൽ ‘പെരുന്നാൾ നിലാവ്’ അരങ്ങേറുന്നു

August 29th, 2017

അജ്‌മാൻ : നന്മ പ്രവാസി കൂട്ടായ്മ യുടെ ആഭിമുഖ്യ ത്തിൽ ഫുഡ് കലവറയും, പ്രവാസി ഭാരതീയ ഫിലിം പ്രൊഡക്ഷൻ കമ്പനി യും സംയുക്ത മായി ഒരുക്കുന്ന ‘പെരുന്നാൾ നിലാവ്’ അജ്‌മാൻ സിറ്റി സെന്ററിന് പിന്നിലുള്ള അൽ – അമീർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ട് ഓഡിറ്റോ റിയ ത്തിൽ രണ്ടാം പെരുന്നാളിന് അരങ്ങേറും എന്ന് സംഘാടകർ അറിയിച്ചു.

സെപ്റ്റംബർ 2 ശനിയാഴ്ച വൈകുന്നേരം നാലു മണി മുതൽ ആരംഭിക്കുന്ന നന്മ പ്രവാസി കൂട്ടായ്മ യുടെ ആഘോഷ പരി പാടി യിൽ അംഗ ങ്ങൾ ക്കും കുടും ബാംഗ ങ്ങ ൾക്കുമായി വിവിധ കലാ കായിക മത്സര ങ്ങൾ അരങ്ങേറും.

വൈകുന്നേരം നടക്കുന്ന പൊതു പരി പാടി യിൽ വെച്ച് സാമൂഹ്യ സാംസ്കാ രിക രംഗത്തു മികവ് തെളിയിച്ച പ്രമുഖരെ ആദരിക്കും. തുടർന്ന് പ്രമുഖ ഗായ കർ അണി നിരക്കുന്ന സംഗീത സന്ധ്യ യും വിവിധ കലാ പരിപാടി കളും അരങ്ങേറും. പ്രവേശനം സൗജന്യ മായി രിക്കും.

വിശദ വിവരങ്ങൾക്ക് : ഗഫൂർ കൊടക്കാട്ട് 050 79 16 313

- pma

വായിക്കുക: , , ,

Comments Off on അജ്‌മാനിൽ ‘പെരുന്നാൾ നിലാവ്’ അരങ്ങേറുന്നു

ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ ഈദ് ആഘോഷം വെള്ളിയാഴ്‌ച

August 28th, 2017

zee-tv-sarigama-finalist-singer-yumna-ajin-ePathram
അബുദാബി : ബലി പെരുന്നാൾ ദിന ത്തിൽ രാത്രി എട്ടു മണിക്ക് വൈവിധ്യ മാർന്ന കലാ – സാംസ്കാരിക പരി പാടി കളോടെ അബു ദാബി ഇന്ത്യാ സോഷ്യല്‍ സോഷ്യൽ സെന്ററിൽ (ഐ.എസ്‌.സി.) ഈദ് ആഘോഷം സംഘടി പ്പിക്കും.

singer-yumna-ajin-isc-eid-mehfil-2017-ePathram
സീ – ടി.വി. സരിഗമ ഫൈനലിസ്‌റ്റ് യുമ്‌ന അജിൻ പങ്കെടു ക്കുന്ന ‘ഈദ് മെഹ്‌ഫിൽ’ എന്ന സംഗീത പരിപാടി ആയി രിക്കും ഈദ് ആഘോഷ ത്തിന്റെ മുഖ്യആകർഷക ഘടകം.

പ്രമുഖ മാപ്പിള പ്പാട്ടു ഗായക രായ രഹ്‌ന, കൊല്ലം ഷാഫി തുടങ്ങിയ വരും ‘ഈദ് മെഹ്‌ഫിൽ’ പരി പാടി യുടെ ഭാഗ മാകും. പ്രവേശനം സൗജന്യ മായിരിക്കും.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ ഈദ് ആഘോഷം വെള്ളിയാഴ്‌ച

കെ. എസ്. സി. സമ്മര്‍ ക്യാമ്പ് ‘വേനൽ ത്തുമ്പികൾ’ സമാപിച്ചു

August 27th, 2017

അബുദാബി : കേരള സോഷ്യൽ സെന്റർ കഴിഞ്ഞ ഒരു മാസ മായി നടത്തി വരുന്ന സമ്മർ ക്യാമ്പ് ‘വേനൽ ത്തുമ്പി’ കൾക്ക് സമാപനം.

കെ. എസ്. സി. യിൽ നടന്ന ആഘോഷ പരി പാടി കൾ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകൻ ബേബി ജോൺ ഉദ്‌ഘാടനം ചെയ്തു.

കുട്ടി കളുടെ സർഗ്ഗ വാസനെ ഉണർ ത്തുവാനും നാടിൻറെ ഓർമ്മ കളി ലേക്കും നന്മ കളി ലേക്കും കളി കളി ലൂടെ കൊണ്ടു പോകു വാനും നാളെ യുടെ നേതാക്കൾ ആകേണ്ട ഈ കുട്ടി കളിൽ ഏറെ പ്രതീക്ഷയുണ്ട് എന്നും ബേബി ജോൺ അഭിപ്രായ പ്പെട്ടു.

നാടക പ്രവർത്ത കൻ മണി പ്രസാദി​ന്റെ നേതൃത്വ ത്തിൽ നടന്ന ക്യാമ്പി ന്റെ സമാപന ദിവസം കുട്ടികൾ അവത രിപ്പിച്ച നാടക ങ്ങൾ ശ്രദ്ധേയ മായി. കേരള ത്തിന് പുറത്ത് മലയാള ത്തെ സ്നേഹി ക്കുന്ന മിടു ക്കന്മാരും മിടുക്കി കളുമായ ഇത്ര യധികം കുട്ടികൾ ഉണ്ട് എന്നത് ഏറെ പ്രതീക്ഷ തരുന്നു എന്ന് മണി പ്രസാദ്‌ പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീറിന്റെ തങ്ക മോതിരം, സ്വർണ്ണ പളുങ്കൂസ് എന്ന കഥ കളെ ആധാര മാക്കി വിപിൻ ദാസ് പരപ്പന ങ്ങാടി എഴുതിയ ‘ഒരു പളുങ്കൂസൻ സ്വർണ്ണ കഥ’ ബഷീറി നെയും ഫാബി ബഷീറി നെയും തന്മയത്വ ത്തോടെ കുട്ടി കൾ അര ങ്ങിൽ അവതരി പ്പിച്ചു.

ആജന്മ ശത്രു ക്കളായ കോഴിയും കുറുക്കനും മിത്ര ങ്ങളാ യാൽ ഉണ്ടാകുന്ന മനുഷ്യരുടെ അസൂയ യിൽ നിന്നും ഉരുത്തിരിഞ്ഞ സംഘർഷം അവ തരിപ്പിച്ച ഗോപി കുറ്റിക്കോൽ എഴുതിയ കൊട്ടാര വാസി കളുടെ ശ്രദ്ധക്ക് എന്ന നാടകം സദസിനെ ചിരിയിൽ മുക്കി. കൊച്ചു കുട്ടി കളുടെ സംഘ ഗാനവും ഒപ്പനയും പരി പാടിക്ക് മാറ്റ് കൂട്ടി.

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. സമ്മര്‍ ക്യാമ്പ് ‘വേനൽ ത്തുമ്പികൾ’ സമാപിച്ചു

ദുൽഹജ്ജ് പിറന്നു : ബലി പെരുന്നാള്‍ സെപ്റ്റംബർ ഒന്നിന്

August 23rd, 2017

crescent-moon-ePathram
റിയാദ് : ദുൽഹജ്ജ് മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യ മായ തിനാല്‍ ആഗസ്റ്റ് 23 ബുധനാഴ്ച ദുല്‍ ഹജ്ജ് ഒന്ന് ആയി രിക്കും എന്നും ഇൗ മാസം 31 വ്യാഴാഴ്ച (ദുല്‍ഹജ്ജ് 9) അറഫാ ദിനം ആചരി ക്കും എന്നും ബലി പെരുന്നാള്‍ സെപ്റ്റംബർ ഒന്ന് വെള്ളി യാഴ്ച ആഘോഷിക്കും എന്നും സൗദി സുപ്രീം കോടതി അറിയിച്ചു.

ഇതിന്റെ അടിസ്ഥാന ത്തില്‍ യു. എ. ഇ. യിലും സെപ്റ്റം ബർ ഒന്ന് വെള്ളിയാഴ്ച ബലി പെരുന്നാൾ ആയി രിക്കും.

ഒമാനില്‍ മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് ദുൽഹജ്ജ് ഒന്ന് ആയിരിക്കും എന്നും സെപ്റ്റംബർ ഒന്ന് വെള്ളി യാഴ്ച ബലി പെരുന്നാൾ ആഘോഷിക്കും എന്നും ഒമാന്‍ ഒൗഖാഫ് മത കാര്യ മന്ത്രാ ലയം അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദുൽഹജ്ജ് പിറന്നു : ബലി പെരുന്നാള്‍ സെപ്റ്റംബർ ഒന്നിന്

Page 79 of 118« First...102030...7778798081...90100110...Last »

« Previous Page« Previous « ബലി പെരുന്നാൾ സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച
Next »Next Page » പുതിയ 200 രൂപ നോട്ടു കള്‍ വെള്ളി യാഴ്ച പുറത്തിറക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha