ദേശീയ ദിനാഘോഷം : മൂന്നു ദിവസം അവധി

December 1st, 2023

uae-national-day-holidays-for-public-sector-ePathram

അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷത്തോട് അനുബന്ധിച്ചു 2023 ഡിസംബര്‍ 2, 3, 4 തിയ്യതികളിൽ (ശനി,ഞായർ, തിങ്കൾ) രാജ്യത്ത് മൂന്നു ദിവസത്തെ പൊതു അവധി ആയിരിക്കും. നേരത്തെ രണ്ടു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും പിന്നീട് മാനവ വിഭവ ശേഷി മന്ത്രാലയം തിങ്കളാഴ്ച കൂടി അവധി നല്‍കുകയായിരുന്നു.

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഡിസംബർ 2, 3 തീയ്യതികളിൽ ശമ്പളത്തോടു കൂടിയ പൊതു അവധി  നൽകും.  MOHRE_UAE

- pma

വായിക്കുക: , ,

Comments Off on ദേശീയ ദിനാഘോഷം : മൂന്നു ദിവസം അവധി

മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം ഞായറാഴ്ച്ച

November 25th, 2023

singer-father-severios-thomas-at-abudhabi-marthoma-church-ePathram

അബുദാബി : മാർത്തോമ്മാ ഇടവക സംഘടിപ്പിക്കുന്ന കൊയ്ത്തുത്സവം 2023 നവംബർ 26 ഞായറാഴ്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണത്തിൽ നടക്കും.

52 വർഷം പൂർത്തിയാക്കുന്ന ഇടവകയുടെ ഈ വർഷത്തെ ചിന്താ വിഷയം ‘ക്രിസ്തുവിൽ ഒന്നായി’ എന്ന പ്രമേയത്തിലാണ് പരിപാടികൾ നടക്കുക എന്ന് ഇടവക വികാരി റവ. ജിജു ജോസഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

abudhabi-mar-thomma-church-organized-harvest-festival-2023-ePathram

മാപ്പിളപ്പാട്ടുകളിലൂടെ സോഷ്യൽ മീഡിയകളിൽ താരമായ ഫാദർ സേവേറിയോസ് തോമസ് നേതൃത്വം നൽകുന്ന ‘ഹൃദയ രാഗം’ എന്ന സംഗീത പരിപാടി ഈ വർഷത്തെ കൊയ്ത്തുത്സവത്തിന്‍റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

ഞായറാഴ്ച രാവിലെ 8 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് കൊയ്ത്തുത്സവത്തിലേക്കുള്ള ആദ്യ ഫല പെരുന്നാൾ വിഭവങ്ങളുടെ സമർപ്പണം. വൈകുന്നേരം മൂന്നു മണിക്ക് വിളംബര ഘോഷ യാത്രയോടെ വിളവെടുപ്പ് ഉത്സവത്തിനു തുടക്കമാകും.

യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് നിശ്ചല ദൃശ്യങ്ങളും ദൃശ്യ ആവിഷ്ക്കാരങ്ങളും വിളംബര യാത്രയിൽ ഉൾപ്പെടുത്തി യിട്ടുണ്ട്. കാർഷിക ഗ്രാമ പശ്ചാത്തലത്തിൽ ഒരുക്കുന്ന കൊയ്ത്തുത്സവ നഗരി യിൽ കേരള ത്തനിമയുള്ള ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുന്ന 55 സ്റ്റാളുകളുണ്ടാകും.

മാർത്തോമാ യുവജന സഖ്യം നേതൃത്വം നൽകുന്ന തനി നാടൻ തട്ടുകട, വിവിധ ഭക്ഷണ സ്റ്റാളുകൾ, നിത്യോപയോഗ സാധനങ്ങൾ, അലങ്കാര ചെടികൾ എന്നിവ ലഭ്യമാവും. സ്റ്റാളുകളിൽ ഒരുക്കുന്ന വിനോദ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിലപ്പെട്ട സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.

ഹൃദയ രാഗം സംഗീത പരിപാടിയുടെ ഭാഗമായി ഇടവകാംഗങ്ങൾ ഒരുക്കുന്ന വിവിധ കലാ പരിപാടി കളും അരങ്ങേറും.

കൊയ്ത്തുത്സവത്തിലൂടെ ലഭിക്കുന്ന വരുമാനം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും എന്ന് വികാരി റവ. ജിജു ജോസഫ് പറഞ്ഞു.

സഹ വികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ ബിജു പാപ്പച്ചൻ, ട്രസ്റ്റിമാരായ ബിജു ടി. മാത്യു, ബിജു ഫിലിപ്പ്, സെക്രട്ടറി ബിജു കുര്യൻ, കൺവീനർ ഷെറിൻ ജോർജ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, ലിജോ ജോൺ, ബിജു വർഗീസ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. FB Page

- pma

വായിക്കുക: , , , , ,

Comments Off on മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം ഞായറാഴ്ച്ച

കെ. എസ്. സി. കേരളോത്സവം വെള്ളിയാഴ്ച മുതൽ

November 23rd, 2023

ksc-keralotsav-2023-ePathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റർ (കെ. എസ്. സി.) സംഘടിപ്പിക്കുന്ന കേരളോത്സവം 2023 നവംബർ 24, 25, 26 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ കെ. എസ്. സി. അങ്കണത്തിൽ നടക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി മുഖ്യാതിഥിയാവും.

press-meet-ksc-keralolsavam-2023-ePathram

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ പരിപാടികൾ, നാടൻ ഭക്ഷ്യ വിഭങ്ങളുടെ തട്ടു കടകൾ, വിൽപ്പന ശാലകൾ, ശാസ്ത്ര പ്രദർശനം, പുസ്തക ശാലകൾ എന്നിവയുണ്ടാവും.

മുഖ്യ പ്രായോജകരായ ബുർജീൽ – എൽ. എൽ. എച്ച് ഗ്രൂപ്പിന്റെയും അഹല്യ ആശുപത്രിയുടെയും നേതൃത്വത്തിൽ മെഡിക്കൽ പരിശോധനാ ക്യാമ്പ്, ആവശ്യക്കാർക്ക് സൗജന്യ ഫ്ലൂ വാക്സീൻ ക്യാമ്പ് (ആദ്യ ദിവസം മാത്രം) എന്നിവയും ലഭ്യമാണ്. മൂന്നു ദിവസ ങ്ങളിലായി മുപ്പതിനായിരത്തോളം ആളുകളെ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

തിരക്കു നിയന്ത്രിക്കുന്നതിനായി കേരളോത്സവ നഗരിയിലേക്കുള്ള പ്രവേശനത്തിന് പാസ്സുകൾ ഏർപ്പാട് ചെയ്തിട്ടുണ്ട്.

സമാപന ദിവസമായ നവംബർ 26 വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പ്രവേശന കൂപ്പൺ നറുക്കെടുത്ത്, പ്രായോജകരായ അൽ മസ്ഊദ് ഓട്ടോ മൊബീൽസ് നൽകുന്ന നിസാൻ കാർ ഒന്നാം സമ്മാനമായും വിലപിടിപ്പുള്ള മറ്റു നൂറു സമ്മാനങ്ങളും നൽകും.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, വൈസ് പ്രസിഡണ്ട് റോയ് ഐ. വർഗീസ്, സെക്രട്ടറി അഭിലാഷ് തറയിൽ, അൽ മസ്ഊദ് സെയിൽസ് മാനേജർ ഫിറാസ് ഗാനം, എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ഡപ്യൂട്ടി ഡയറക്ടർ ലോണ ബ്രിന്നർ, അഹല്യ ഗ്രൂപ്പ് ഓഫ് ഫാർമസീസ് മാനേജർ അച്യുത് വേണു ഗോപാൽ, അഡ്വാൻസ്‌ഡ്‌ ട്രാവൽസ് കോർപ്പറേറ്റ് മാനേജർ പ്രകാശ് പല്ലിക്കാട്ടിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

* KSC Twitter  & FB PAGE

- pma

വായിക്കുക: , , , , ,

Comments Off on കെ. എസ്. സി. കേരളോത്സവം വെള്ളിയാഴ്ച മുതൽ

വൈവിധ്യമാർന്ന പരിപാടികളോടെ കൊയ്ത്തുത്സവം അരങ്ങേറി

November 17th, 2023

st-george-orthodox-cathedral-design-new-building-ePathram

അബുദാബി : സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ ദേവാലയം സംഘടിപ്പിച്ച ആദ്യ വിളവെടുപ്പ് മഹോത്സവമായ കൊയ്ത്തുത്സവം വിപുലമായ പരിപാടികളോടെ ദേവാലയ അങ്കണത്തിൽ നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ ബ്രഹ്മവാർ ഭദ്രാസന മെത്രപ്പോലീത്ത യാക്കോബ് മാര്‍ ഏലിയാസ് അദ്ധ്യത വഹിച്ച ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മേധാവി അദീബ് അഹ്മദ് വിശിഷ്ട അഥിതി ആയിരുന്നു.

ഇടവക വികാരി ഫാദർ എൽദോ എം. പോൾ, സഹ വികാരി ഫാദർ മാത്യു ജോൺ, കത്തീഡ്രൽ ട്രസ്റ്റി റോയി മോൻ ജോയി, കത്തീഡ്രൽ സെക്രട്ടറി ജോർജ്ജ് വറുഗീസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർമാരായ ഐ. തോമസ്സ്, രാഹുൽ ജോർജ്ജ്, മീഡിയാ കൺവീനർ ജേക്കബ് പുരക്കൽ, മറ്റു ഭാരവാഹികള്‍, സാമൂഹ്യ സാംസ്കാരിക സംഘടനാ സാരഥികളും ചടങ്ങില്‍ സംബന്ധിച്ചു.

കപ്പയും മീൻ കറിയും, തട്ടുകട വിഭവങ്ങള്‍, നസ്രാണി പലഹാരങ്ങൾ, പുഴുക്ക്, പായസം, സോഡ നാരങ്ങാ വെള്ളം മുതലായ നാടൻ വിഭവങ്ങളും, പച്ചക്കറികൾ, കാട മുട്ട, താറാവ് മുട്ടകൾ, ബിരിയാണികൾ, ഗ്രിൽ ഇനങ്ങൾ, ഇറ്റാലിയൻ വിഭവങ്ങൾ എന്നിവയെല്ലാം കൊയ്ത്തുത്സവ നഗരിയില്‍ ലഭ്യമായിരുന്നു.

ഇടവക അംഗങ്ങളും വനിതകളും കുഞ്ഞുങ്ങളും അവതരിപ്പിച്ച വിവിധ നൃത്ത രൂപങ്ങൾ, അസുര ബാൻഡ്, 7 ടോൺസ് ബാൻഡ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള, ഫ്യൂഷൻ ശിങ്കാരി മേളം തുടങ്ങിയവ ഈ മഹോത്സവ ത്തിന്‍റെ ഭാഗമായി.

കൊയ്ത്തുത്സവ ദിനത്തിൽ അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയങ്കണം കേരളീയ രുചിക്കൂട്ടുകളുടെ സമന്വയത്തോടൊപ്പം അബുദാബി മലയാളികളുടെ സംഗമ ഭൂമി കൂടിയായി.

- pma

വായിക്കുക: , , ,

Comments Off on വൈവിധ്യമാർന്ന പരിപാടികളോടെ കൊയ്ത്തുത്സവം അരങ്ങേറി

ഓണം പൊന്നോണം : സംഗീത നിശ ഇസ്ലാമിക്‌ സെന്‍ററിൽ

November 17th, 2023

world-of-happiness-onam-ponnonam-2023-ePathram

അബുദാബി : സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേൾഡ് ഓഫ് ഹാപ്പിനെസ്സ് എന്ന കൂട്ടായ്മ ഒരുക്കുന്ന ഓണാഘോഷ പരിപാടി ‘ഓണം പൊന്നോണം’ എന്ന പേരില്‍ അരങ്ങേറും എന്ന് സംഘാടകര്‍ അറിയിച്ചു.

2023 നവംബർ 17 വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍ററിൽ അരങ്ങേറുന്ന പ്രോഗ്രാമില്‍ കലാഭവൻ മണിയുടെ അപരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നാടന്‍ പാട്ടു ഗായകന്‍ രഞ്ജു ചാലക്കുടി യുടെ നേതൃത്വത്തിൽ ഒരുക്കുന്ന സംഗീത നിശ യില്‍ പ്രവാസ ലോകത്തെ ഗായകരും അണി നിരക്കും. പ്രവേശനം സൗജന്യം ആയിരിക്കും.

abudhabi-world-of-happiness-onam-ponnonam-2023-ePathram

ജീവ കാരുണ്യ മേഖലയിൽ നാട്ടിലും യു. എ. ഇ. യിലും നിരവധി പ്രവർത്തനങ്ങൾ വേൾഡ് ഓഫ് ഹാപ്പിനെസ്സ് കൂട്ടായ്മ നടപ്പിലാക്കുന്നു. കേരളത്തിലെ നാല് മേഖല കളിൽ നിന്നും പാവപ്പെട്ടവരെ കണ്ടെത്തി നാല് വീട് പണിത് നൽകുക എന്നതാണ് ഈ സ്റ്റേജ് പ്രോഗ്രാമി ലൂടെ ലക്ഷ്യമിടുന്നത് എന്നും സംഘാടകർ അറിയിച്ചു.

നയീമ അഹമ്മദ്, നജ്‌മ ഷറഫ്, അനസ് കൊടുങ്ങല്ലൂർ, ഫിറോസ് മണ്ണാർക്കാട്, അഷ്‌റഫ്, സെബീന കരീം, സുഫൈറ നൗഷാദ്, ഷംല മൻസൂർ, ഷറഫ് മുഹമ്മദ്, ഷഫീഖ് നിലമ്പൂർ, വാഹിബ്, റുബീന എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഓണം പൊന്നോണം : സംഗീത നിശ ഇസ്ലാമിക്‌ സെന്‍ററിൽ

Page 9 of 114« First...7891011...203040...Last »

« Previous Page« Previous « പെരുമ – ടി. എം. ജി. കപ്പ് : ഓർമ്മ ദുബായ് ജേതാക്കള്‍
Next »Next Page » എംബസ്സി ഓപ്പണ്‍ ഹൗസ് ഇസ്ലാമിക് സെന്‍ററില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha