പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു

December 10th, 2024

logo-peruma-payyyoli-ePathram
ദുബായ് : പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം (പെരുമോത്സവം) വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. സപ്ലൈകോ സി. എം. ഡി. യും പത്തനം തിട്ട മുൻ കലക്ടറുമായ പി. ബി. നൂഹ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. ബഷീർ തിക്കോടി ആമുഖ പ്രഭാഷണം നടത്തി.

peruma-payyoli-20-th-year-perumolsavam-2024-ePathram
അഡ്വ. മുഹമ്മദ് സാജിദ്, ഇ. കെ. ദിനേശൻ എന്നിവരെ ആദരിച്ചു. ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് നേതൃത്വം നൽകി നിസാർ വയനാട്, റിയാസ് കരിയാട്, ഷെയ്ക്ക, ഷഹാന എന്നീ ഗായകർ പങ്കെടുത്ത ഗാനമേള, വയലിനിസ്റ്റ് റിഹാൻ റിയാസ്, സമദ് മിമിക്സ് എന്നിവരുടെ പ്രകടനവും അരങ്ങേറി.

എ. കെ. അബ്ദുറഹിമാൻ, പ്രമോദ് പുതിയ വളപ്പിൽ, ബിജു പണ്ടാരപ്പറമ്പിൽ, സതീഷ് പള്ളിക്കര, നൗഷർ ആരണ്യ, ഷാമിൽ മൊയ്തീൻ, വേണു പുതുക്കുടി, റമീസ് കെ. ടി., ഷാജി ഇരിങ്ങൽ, മൊയ്തു പെരുമാൾപുരം, നിയാസ് തിക്കോടി, ബഷീർ നടമ്മൽ, ഷംസീർ പയ്യോളി, ഉണ്ണി അയനിക്കാട്, ഹർഷാദ് തച്ചൻകുന്ന്, സത്യൻ പള്ളിക്കര, ബാബു തയ്യിൽ, ഫിയാസ് ഇരിങ്ങൽ, റയീസ് കോട്ടക്കൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ മൊയ്തീൻ പട്ടായി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

Comments Off on പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു

ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി

December 5th, 2024

logo-peruma-payyyoli-ePathram
ദുബായ് : യു. എ. ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി ഹെഡ് കോർട്ടേഴ്സിൽ ‘പെരുമ പയ്യോളി’ പ്രവർത്തകർ രക്തം ദാനം ചെയ്തു. ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ചാണ് രക്തദാനം സംഘടിപ്പിച്ചത്.

peruma-payyoli-blood-donation-for-uae-national-day-ePathram

ദുബായ് കമ്മ്യുണിറ്റി ഡവലപ്പ്മെൻറ് അതോറിറ്റി സീനിയർ എക്സിക്യൂട്ടീവ് അഹ്‌മദ്‌ അൽ സാബി ഉത്ഘാടനം ചെയ്തു. മുഹമ്മദ് അസീം, മുഹമ്മദ് അൽ വാസി, ഉമ്മു മറവാൻ എന്നിവർ അതിഥികൾ ആയിരുന്നു.

ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി നിരവധി വർഷങ്ങളായി രക്തദാനം മഹാദാനം എന്ന മുദ്രാ വാക്യം ഉയർത്തി പെരുമ പയ്യോളി ഈ മഹാ കർമ്മം നിർവ്വഹിക്കുന്നു.

പെരുമ പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് സാജിദ്, നൗഷർ, സതീശൻ പള്ളിക്കര, വേണു അയനിക്കാട്, മൊയ്തു പെരുമാൾ പുരം, ഗഫൂർ പള്ളിക്കര, അഷ്റഫ് പള്ളിക്കര, ഹർഷാദ് തച്ചൻകുന്ന്, ജ്യോതിഷ് ഇരിങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതം പറഞ്ഞു. ട്രഷറർ മൊയ്തീൻ പട്ടായി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി

പെരുമ – ടി. എം. ജി. കപ്പ് : ഓർമ്മ ദുബായ് ജേതാക്കള്‍

November 16th, 2023

peruma-payyoli-first-foot-ball-tournament-ePathram
ദുബായ് : പെരുമ പയ്യോളി യു. എ. ഇ. കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ പെരുമ & ടി. എം. ജി. കപ്പ് സെവൻസ് ഫുട് ബോള്‍ ടൂര്‍ണ്ണ മെന്‍റില്‍ ഓർമ്മ ദുബായ് ജേതാക്കളായി. ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ മത്സരത്തിൽ 18 ടീമുകള്‍ കളത്തിലിറങ്ങി.

orma-dubai-champians-of-peruma-payyoli-football-fest-ePathram

ഫിഫ റഫറി യും യു. എ. ഇ. മുൻ ഫുട് ബോളറും ആയിരുന്ന അഹമ്മദ് മുഹമ്മദ് ടൂര്‍ണ്ണ മെന്‍റ് ഉദ്ഘാടനം ചെയ്തു. ഗ്രീസ് ഫുട് ബോള്‍ ടീം ടെക്നിക്കൽ ഡയറക്ടർ കോൺസ്റ്റന്‍റിനോസ് ടൗസാനിസ്, ബ്രസീൽ ഫുട് ബോള്‍ കോച്ച് മാർസിലോ ട്രോയിസി എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു.

അതിഥികൾ ടീം അംഗങ്ങളെ പരിചയപ്പെട്ടു. തമീം പുറക്കാട്, സമാൻ എന്നിവർ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു. ചടങ്ങിൽ പെരുമ പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു.

അസീസ് പയ്യോളി, ബിജു പണ്ടാര പറമ്പിൽ, നസീർ കേളോത്ത്, സതീഷ് പള്ളിക്കര, നൗഷർ, ഷാമിൽ മൊയ്‌തീൻ, കനകൻ, വേണു, സുരേഷ് പള്ളിക്കര, റയീസ് പയ്യോളി, നജീബ്, ഷാജി ഇരിങ്ങൽ, അഡ്വ. മുഹമ്മദ്‌ സാജിദ്, കുഞ്ഞമ്മദ് പേരാമ്പ്ര, ഫൈസൽ മേലടി, സത്യൻ പള്ളിക്കര, ബഷീർ നടമ്മൽ എന്നിവർ ആശംസകൾ നേർന്നു. ആക്ടിംഗ് സെക്രട്ടറി റമീസ് പയ്യോളി സ്വാഗതവും ട്രഷറർ മൊയ്തീൻ പട്ടായി നന്ദിയും പറഞ്ഞു. REELS in  FB

- pma

വായിക്കുക: , , , ,

Comments Off on പെരുമ – ടി. എം. ജി. കപ്പ് : ഓർമ്മ ദുബായ് ജേതാക്കള്‍

ഗ്രാൻഡ് മാസ്റ്റർ കെ. എം. ഷെരീഫിന് പെരുമയുടെ ആദരം

June 16th, 2023

logo-peruma-payyyoli-ePathram

ദുബായ് : മലബാറിലെ കരാട്ടെ പ്രചാരകന്‍ എന്ന വിശേഷണമുള്ള കരാട്ടെ പരിശീലകനും ലോകം എമ്പാടും ശിഷ്യ ഗണങ്ങളുള്ള ഗ്രാൻഡ് മാസ്റ്റർ ഗ്രാൻഡ് മാസ്റ്റർ കെ. എം. ഷെരീഫ് പയ്യോളി പെരുമയുടെ ആദരം എറ്റു വാങ്ങി.

peruma-payyoli-honoring-karate-grand-master-shereef-ePathram

കെ. എം. ഷെരീഫിനെ അഡ്വ. മുഹമ്മദ് സാജിദ് സദസ്സിനു പരിചയപ്പെടുത്തി. വളരെ ചെറുപ്പത്തിൽ തന്നെ പ്രവാസം ആരംഭിച്ച ഷെരീഫ്, വിദേശത്തു വെച്ചു തന്നെ കരാട്ടെയിൽ ബ്ലാക്ക് ബെല്‍റ്റും റെഡ് ബെൽറ്റും നേടി. അന്താരാഷ്ട്ര കരാട്ടെ ഫെഡറേഷന്‍റെ മുൻ ഇന്ത്യൻ വൈസ് പ്രസിഡണ്ട് കൂടിയായ ഇദ്ദേഹം നേപ്പാൾ, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ക്ലാസ്സുകള്‍ നടത്തുകയും പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ഏറെ അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ഇന്‍റര്‍ നാഷണൽ ഗോൾഡ് മെഡലിസ്റ്റും തെലുങ്കാന പോണ്ടിച്ചേരി ഗവർണ്ണർമാരുടെ അവർഡിനും അർഹനായ ഷെരീഫ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ, മുൻ രാഷ്ട്രപതിമാരായ കെ. ആർ. നാരായണൻ, എ. പി. ജെ. അബ്ദുൽ കലാം, മുൻ മുഖ്യ മന്ത്രി കെ. കരുണാകരൻ തുടങ്ങിയവരുടെ പ്രശംസ പത്രങ്ങളും നേടിയിട്ടുണ്ട്.

പെരുമ പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. ബഷീർ തിക്കോടി പൊന്നാട അണിയിച്ചു. സത്യൻ പള്ളിക്കര ഉപഹാരം നൽകി.

സുരേഷ്, മൊയ്‌ദീൻ പട്ടായി, ഫിറോസ്, ഫൈസൽ തിക്കോടി, നൗഷർ, പവിത്രൻ, മൊയ്‌ദു, സുരേന്ദ്രൻ, നിഷാദ്, ഗഫൂർ ടി. കെ., റയീസ് എന്നിവർ ആശംസ കൾ നേർന്നു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ വേണു അയനിക്കാട് നന്ദിയും പറഞ്ഞു.

സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യിൽ എത്തിയ അദ്ദേഹത്തിന് തന്‍റെ നാട്ടുകാരും ശിഷ്യന്മാരും ഉൾപ്പെട്ട വൻ സദസ്സിൽ ആദരം ഏറ്റു വാങ്ങിയത് വേറിട്ട അനുഭവവുമായി. Peruma Payyoli

- pma

വായിക്കുക: , , , , , ,

Comments Off on ഗ്രാൻഡ് മാസ്റ്റർ കെ. എം. ഷെരീഫിന് പെരുമയുടെ ആദരം

കരീം വടക്കയിലിനു യാത്രയയപ്പ് നൽകി

May 23rd, 2023

peruma-payyoli-sentoff-to-kareem-vatakkayil-ePathram
ദുബായ് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന പെരുമ പയ്യോളിയുടെ സീനിയർ മെമ്പറും ഭാരവാഹിയുമായ കരീം വടക്കയിലിനു യാത്രയയപ്പ് നൽകി. ഇരുപത്തഞ്ചു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് ഹെൽത്ത് സർവ്വീസിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുകയാണ് കരീം.

ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബായ് സർക്കാരിന്‍റെ ഗുഡ് സർവ്വീസ് അംഗീകാരങ്ങളും പ്രൈസുകളും നേടിയിട്ടുണ്ട്.

പകർച്ച വ്യാധികളെക്കുറിച്ചും ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും പൊതുജന ആരോഗ്യ ബോധ വത്കരണ ക്ലാസ്സുകളും നടത്തിയിട്ടുണ്ട്. കൊവിഡ് വ്യാപന കാലത്തെ ഇദ്ദേഹത്തിന്‍റെ ഇടപെടലുകൾ പ്രശംസനീയമാണ് എന്നുള്ളത് യാത്രയയപ്പ് യോഗ ത്തില്‍ ഭാരവാഹികള്‍ എടുത്തു പറഞ്ഞു.

പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി രാജൻ കൊളാവിപ്പാലം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിജു പണ്ടാരപ്പറമ്പിൽ ഉപഹാരം നൽകി. പ്രമോദൻ തിക്കോടി പൊന്നാട അണിയിച്ചു

അഡ്വ. മുഹമ്മദ്‌ സാജിദ്, വേണു പുതുക്കൂടി, സത്യൻ പള്ളിക്കര, മൊയ്‌ദീൻ പട്ടായി, സതീശൻ പള്ളിക്കര, ഷാജി ഇരിങ്ങൽ, ഷാമിൽ മൊയ്‌ദീൻ, റിയാസ് കാട്ടടി, ഷാജി പള്ളിക്കര, ജ്യോതിഷ് കുമാർ, കനകൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on കരീം വടക്കയിലിനു യാത്രയയപ്പ് നൽകി

Page 1 of 212

« Previous « ഹജ്ജ് സീസണ്‍ അടുത്തതിനാല്‍ ഉംറ തീർത്ഥാടനത്തിന് നിയന്ത്രണം
Next Page » വര്‍ണ്ണാഭമായ പരിപാടികളോടെ കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha