
ദുബായ് : യു. എ. ഇ. സന്ദര്‍ശിച്ച തിക്കോടി പഞ്ചായത്ത് മുൻ പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ സി. ഹനീഫ മാസ്റ്റർക്ക് ദുബായില്‍ പെരുമ പയ്യോളിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

ബഷീർ തിക്കോടി, അഡ്വ. മുഹമ്മദ് സാജിദ്, ബിജു പണ്ടാരപ്പറമ്പിൽ, സത്യൻ പള്ളിക്കര, ഷാജി ഇരിങ്ങൽ, ശാമിൽ, സാജിദ്, റാഷീദ്, പ്രഭാകരൻ, ഫൈസൽ, റമീസ്, പീതാംബരൻ, റയീസ് എന്നിവര്‍ സംസാരിച്ചു. സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. സുനിൽ പാറേമ്മൽ സ്വാഗതവും കരീം വടക്കയിൽ നന്ദിയും പറഞ്ഞു.


























