മാമുക്കോയ സ്മാരക പുരസ്‌കാരം വിനോദ് കോവൂരിന് സമ്മാനിക്കും

January 5th, 2024

actor-vinod-kovoor-ePathram

ദുബായ് : അന്തരിച്ച പ്രമുഖ നടൻ മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി (യു. എ. ഇ.) ഏർപ്പെടുത്തിയ മാമുക്കോയ സ്മാരക പുരസ്കാരം ചലച്ചിത്ര-സീരിയൽ നടൻ വിനോദ് കോവൂരിനു സമ്മാനിക്കും.

മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി യുടെ ആഭിമുഖ്യത്തിൽ 2024 ജനുവരി 27 ശനിയാഴ്ച വൈകുന്നേരം ദുബായ് ക്രസൻറ് ഹൈസ്‌കൂൾ മൈതാനിയിൽ സംഘടിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ’ എന്ന പരിപാടിയിൽ വെച്ച് സാമൂഹ്യ-സാംസ്‌കാരിക-സിനിമ മേഖലയിലെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ വിനോദ് കോവൂരിനു മാമുക്കോയ സ്മാരക പുരസ്‌കാരം സമ്മാനിക്കും എന്നു സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മാമുക്കോയ സ്മാരക പുരസ്‌കാരം വിനോദ് കോവൂരിന് സമ്മാനിക്കും

മ്യൂസിക് ആൽബം ഫെസ്റ്റിവൽ : വിജയികളെ പ്രഖ്യാപിച്ചു

December 23rd, 2023

logo-mehfil-dubai-nonprofit-organization-ePathram

ദുബായ് : മെഹ്ഫിൽ ഇന്‍റർ നാഷണൽ സംഘടിപ്പിച്ച മ്യൂസിക് ആൽബം ഫെസ്റ്റിവൽ വിജയികളെ പ്രഖ്യാപിച്ചു. മികച്ച ഗാന രചന : ഒ. എസ്‌. എ. റഷീദ് (ആൽബം : A Journey of Recalled Man), മികച്ച സംഗീത സംവിധായകൻ : ജോർജ് മാത്യു (ആൽബം: മധുരം).

mehfil-international-music-album-fest-winners-2023-ePathram

മികച്ച ഗായകൻ : സമീർ കൊടുങ്ങല്ലൂർ (ആൽബം : സമ്മിലൂനി), മികച്ച ഗായിക : സിതാര കൃഷ്ണ കുമാർ (ആൽബം മധുരം), സ്പെഷ്യൽ ജൂറി പരാമർശം : (മികച്ച ഗായിക : ഫർസാന അരുൺ, ആൽബം : സമ്മിലൂനി), സ്പെഷ്യൽ ജൂറി പരാമർശം : മികച്ച ഗാനരചന : മിത്രൻ വിശ്വനാഥ്‌ (ആൽബം : ഇദയം), മികച്ച ക്യാമറമാൻ : സനീഷ് അവിട്ടത്തൂർ (ആൽബം : അരികെ), മികച്ച എഡിറ്റർ : പ്രഹളാദ് പുത്തഞ്ചേരി (ആൽബം : കളം), മികച്ച ആൽബം ‘കളം’. മികച്ച സംവിധാനം : അനുരാധാ നമ്പ്യാർ (കളം). ദുബായ് പോണ്ട് പാർക്കിൽ നടന്ന മെഹ്ഫിൽ കുടുംബ സംഗമത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. FB PAGE

- pma

വായിക്കുക: , , , , , , ,

Comments Off on മ്യൂസിക് ആൽബം ഫെസ്റ്റിവൽ : വിജയികളെ പ്രഖ്യാപിച്ചു

ദൃശ്യം -3 : പത്മരാജൻ പുരസ്‌കാര സമർപ്പണവും നൃത്ത സംഗീത നിശയും

December 8th, 2023

samskarika-vedhi-drishyam-3-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മയായ അബുദാബി സാംസ്കാരിക വേദി ഒരുക്കുന്ന ‘ദൃശ്യം-3’ എന്ന നൃത്ത സംഗീത നിശ 2023 ഡിസംബർ 9 ശനിയാഴ്ച രാത്രി ഏഴു മണിക്ക് ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ അരങ്ങേറും.

പ്രശസ്ത കഥാകൃത്തും സംവിധായകനും ആയിരുന്ന പി. പത്മാരാജൻ്റെ സ്മരണാർത്ഥം നൽകി വരുന്ന മൂന്നാമത്  പത്മരാജൻ പുരസ്കാരം  ദൃശ്യം -3 പ്രോഗ്രാമിൽ വെച്ച് നടനും സംവിധായകനും തിരക്കഥാ കൃത്തുമായ രഞ്‌ജി പണിക്കർക്ക് സമ്മാനിക്കും.

അവാർഡ് ദാന ചടങ്ങിൽ വെച്ച് അബുദാബി സാംസ്കാരിക വേദിയുടെ 2023 വർഷത്തെ ‘ബിസ്സിനസ്സ് എക്സലൻസി അവാർഡ്’ ഫ്രാൻസിസ് ആൻറണിക്കും ‘യംഗ് എൻറർ പ്രണർ അവാർഡ്’ ഫർഹാൻ നൗഷാദിനും ‘വുമൻ എംപവർ മെൻറ് അവാർഡ്’ സൗമ്യ മൈലുക്കിനും സമ്മാനിക്കും.

സംവിധായകൻ മൻജിത് ദിവാകറിനെയും ചടങ്ങിൽ വെച്ച് ആദരിക്കും. അബുദാബി സാംസ്കാരിക വേദി കലാ കാരന്മാർ ഒരുക്കുന്ന വിവിധ സംഗീത- നൃത്ത- കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , , , , , , ,

Comments Off on ദൃശ്യം -3 : പത്മരാജൻ പുരസ്‌കാര സമർപ്പണവും നൃത്ത സംഗീത നിശയും

യു. എ. ഇ. യൂണിയൻ ഡേ : കെ. എം. സി. സി. യുടെ വൻ ജനകീയ റാലി

December 4th, 2023

uae-national-day-kmcc-walkathon-ePathram

അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങളുടെ നിറവിൽ രാജ്യത്തിനും ഭരണാധികാരി കൾക്കും അഭിവാദ്യം അർപ്പിച്ചു കൊണ്ട് അബുദാബി കെ. എം. സി. സി. സംഘടിപ്പിച്ച റാലിയിൽ ആയിരക്കണക്കിന് പ്രവാസികൾ പങ്കെടുത്തു. അബുദാബി കോൺനീഷിൽ യു. എ. ഇ. യുടെ ചതുർ വർണ്ണക്കൊടി ഏന്തിയും ഷാളണിഞ്ഞും വർണ്ണാഭമായ ഒരു തീരം അബുദാബി കെ. എം. സി. സി. ഒരുക്കുക യായിരുന്നു.

ഇന്തോ-അറബ് കലാ പരിപാടികളും ബാൻഡ് മേളവും കോൽക്കളിയും അടക്കം വിവിധ പരിപാടികളും ജനകീയ റാലിക്ക് മാറ്റു കൂട്ടി. കെ.എം.സി.സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി യുസുഫ് സി. എച്ച്. എന്നിവർക്ക് ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രസിഡണ്ട് പി. ബാവാ ഹാജി യു. എ. ഇ. ദേശീയ പതാക കൈമാറി റാലി ഉൽഘടനം ചെയ്തു. അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, എം. ഹിദായത്തുള്ള, ഇബ്രാഹിം ബഷീർ എന്നിവർ സന്നിഹിതരായിരുന്നു.

സംസ്ഥാന ഭാരവാഹികളായ ടി. കെ. അബ്ദു സലാം, അഷറഫ് പൊന്നാനി, റഷീദ് പട്ടാമ്പി, ഹംസ നടുവിൽ, കോയ തിരുവത്ര, ബാസിത് കായക്കണ്ടി, അനീസ് മാങ്ങാട്, സാബിർ മാട്ടൂൽ, ഷറഫുദ്ദീൻ കൊപ്പം, ഖാദർ ഒളവട്ടൂർ, ഹംസ ഹാജി പാറയിൽ, സി. പി. അഷറഫ്, മൊയ്തുട്ടി വേളേരി, ഷാനവാസ് പുളിക്കൽ റാലിക്ക് നേതൃത്വം നൽകി. FB  POST 

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. യൂണിയൻ ഡേ : കെ. എം. സി. സി. യുടെ വൻ ജനകീയ റാലി

ജനസാഗരമായി കെ. എസ്. സി. കേരളോത്സവം

December 1st, 2023

ksc-keralotsav-2023-ePathram

അബുദാബി : മൂന്നു ദിവസങ്ങളിൽ കേരളാ സോഷ്യല്‍ സെന്‍റർ (കെ. എസ്. സി.) അങ്കണത്തിൽ നടത്തി വന്ന കേരളോത്സവം മികച്ച ജന പിന്തുണയോടെ സമാപിച്ചു. വിവിധ നാട്ടുകാരായ സാന്നിദ്ധ്യത്തിൽ നാട്ടു തനിമ യോടെ സംഘടിപ്പിച്ച കേരളോത്സവ ത്തിൽ കേരള ഗ്രാമാന്തരീക്ഷത്തിൽ ഉത്സവ പ്പറമ്പിലെ കാഴ്ചകൾ പുനരാവിഷ്കരിച്ചു. ഗൃഹാതുരത്വ ഓര്‍മ കളിലേക്ക് കടന്നു ചെല്ലുവാനും കേരളോത്സവം ഒരു നിമിത്തമായി.

കെ. എസ്. സി. വനിതാ വിഭാഗം, ശക്തി തിയേറ്റേഴ്‌സ് അബുദാബി, യുവ കലാ സാഹിതി, ഫ്രണ്ട്സ് എ. ഡി. എം. എസ്. എന്നിവർ ചേർന്നാണ് കേരളോത്സവ ത്തിലെ നാടൻ തട്ടുകടകൾ ഒരുക്കിയത്.

മെഡിക്കൽ ക്യാമ്പ്, മലയാളം മിഷൻ ഭാഷാ പ്രചാരണം, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിത്ത് സ്റ്റാളിൽ ഉപയോഗിച്ച ഉത്‌പന്നങ്ങളുടെ പുനർ വിപണനം, പുസ്തകമേള എന്നിവയും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.

പ്രധാന പ്രയോജകരായ അൽമസൂദ്‌ നൽകിയ നിസാൻ സണ്ണി കാർ ഫിലിപ്പൈൻ സ്വദേശി ഇമ്മാനുവലിനു ആൽ മസൂദ്‌ പ്രതിനിധി പ്രകാശ് പല്ലിക്കാട്ടിൽ സമ്മാനിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടി യില്‍ വിവിധ കലാ പരിപാടികൾ അരങ്ങേറി. ആയിരങ്ങള്‍ സന്ദര്‍ശകരായി എത്തി. FB PAGE

- pma

വായിക്കുക: , , ,

Comments Off on ജനസാഗരമായി കെ. എസ്. സി. കേരളോത്സവം

Page 8 of 114« First...678910...203040...Last »

« Previous Page« Previous « ദേശീയ ദിനാഘോഷം : മൂന്നു ദിവസം അവധി
Next »Next Page » യു. എ. ഇ. യൂണിയൻ ഡേ : കെ. എം. സി. സി. യുടെ വൻ ജനകീയ റാലി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha