സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി

November 8th, 2025

st-george-orthodox-cathedral-design-new-building-ePathram

അബുദാബി : സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രലിലെ കൊയ്ത്തുത്സവം വൈവിധ്യമാർന്ന പരിപാടികളോടെ 2025 നവംബർ 9 ഞായറാഴ്ച നടക്കും. പൊതു പരിപാടിയിൽ സിനിമ താരം മനോജ് കെ. ജയൻ മുഖ്യ അതിഥിയാകും.

ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്താ യാക്കോബ് മാർ ഏലിയാസ് തിരുമേനി ഉത്‌ഘാടനം നിർവഹിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കും.

harvest-fest-2025-on-november-9-th-sunday-at-abu-dhabi-st-george-orthodox-church-ePathram

വൈകുന്നേരം നാലു മണി മുതലാണ് ഹാർ വെസ്റ്റ് ഫെസ്റ്റിന് തുടക്കമാകുക. മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന മിമിക്രി. പ്രദീപ് ബാബു, സുമി അരവിന്ദ് & ടീം ഒരുക്കുന്ന സംഗീത നിശ, സ്ഫടികം ടീം ഒരുക്കുന്ന ശിങ്കാരി മേളം, മറ്റു കലാ വിരുന്നു കളും അരങ്ങേറും.

അൻപതോളം വ്യത്യസ്ത തരത്തിലുള്ള സ്റ്റാളുകളിലാണ് ഫെസ്റ്റിവലിൽ ഒരുക്കുക. ലൈവ് തട്ടു കടകളിലൂടെ തനി നാടൻ വിഭവങ്ങൾ, അച്ചാറുകൾ, ഗാർഹിക ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, കര കൗശല വസ്തുക്കൾ തുടങ്ങിയ വഫെസ്റ്റിവെലിന്റെ സ്റ്റാളുകളിൽ ലഭ്യമാകും.

ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്താ യാക്കോബ് മാർ ഏലിയാസ് തിരുമേനി, ഇടവക വികാരി ഫാദർ ഗീവർഗീസ് മാത്യു, സഹ വികാരി ഫാദർ മാത്യു ജോൺ, കത്തീഡ്രൽ ട്രസ്റ്റി ഡാനിയേൽ തോമസ്, സെക്രട്ടറി റെജി സി. ഉലഹന്നാൻ, ജനറൽ കൺവീനർ സന്തോഷ് കെ. ജോർജ്, ഫിനാൻസ് കൺവീനർ ബിനോ ജോൺ, മീഡിയ കൺവീനർ ജിബിൻ എബ്രഹാം മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. F B PAGE

- pma

വായിക്കുക: , , , , , , ,

Comments Off on സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി

മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി

November 6th, 2025

kerala-chief-minister-pinarayi-vijayan-ePathram
അബുദാബി : കേരള മുഖ്യമന്ത്രി പിണറായിവിജയന് അബുദാബിയിലെ മലയാളി സമൂഹം സ്വീകരണം നൽകുന്നു.

മലയാളോത്സവം എന്ന പേരിൽ 2025 നവംബർ 9 ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബ് മൈതാനത്ത് സംഘടിപ്പിക്കുന്ന മലയാളോത്സവം പരിപാടിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

malayalotsavam-chief-minister-pinarayi-vijayan-abu-dhabi-state-visit-press-meet-ePathram

കേരളപ്പിറവിയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ടാണ് മലയാളോത്സവം സംഘടിപ്പിക്കുന്നത്. അബുദാബി യിലെയും അൽ ഐനിലെയും അംഗീകൃത പ്രവാസി സംഘടനകളും ലോക കേരള സഭ, മലയാളം മിഷൻ എന്നിവരു ടെയും നേതൃത്വ ത്തിലുള്ള സംഘാടക സമിതിയാണ് ഒരുക്കങ്ങൾ നടത്തുന്നത്.

യു. എ. ഇ. സഹിഷ്ണുത സഹവർത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹിയാൻ ബിൻ മുബാറക് അൽ നഹ്യാൻ മലയാളോത്സവം ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ജയ തിലക്, ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസഫലി മറ്റു സാംസ്കാരിക പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ തുടക്കമാവുന്ന മലയാളോത്സവം പരിപാടിയിൽ കേരളത്തനിമയും അറബ് സംസ്കൃതിയും സമന്വയിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ അരങ്ങേറും.

എട്ടു വർഷങ്ങൾക്കു ശേഷം തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രിയെ വരവേൽക്കാൻ അബുദാബിയിലെ പ്രവാസികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. പ്രതി സന്ധി ഘട്ടങ്ങളിൽ പ്രവാസികൾ ഉൾപ്പെടെ യുള്ള മുഴുവൻ മലയാളികളെയും ചേർത്തു പിടിച്ച മുഖ്യ മന്ത്രിയെ നേരിട്ട് കാണാനും കേൾക്കാനും ഉള്ള പ്രവാസികളുടെ സുലഭാവസരം കൂടിയാണിത് എന്നും സംഘാടകർ പറഞ്ഞു.

അലൈൻ, മുസഫ, അബുദാബി യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

സംഘാടക സമിതി ചെയർമാൻ അഡ്വക്കേറ്റ് അൻസാരി സൈനുദ്ദീൻ, വൈസ് ചെയർമാൻ ഇ. കെ. സലാം, രക്ഷാധികാരി റോയ് ഐ. വർഗീസ്, കോഡിനേറ്റർ കെ. കൃഷ്ണകുമാർ, കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് ടി. കെ. മനോജ്, മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, ഇന്ത്യ സോഷ്യൽ സെൻറർ പ്രസിഡണ്ട് ജയചന്ദ്രൻ നായർ, ലോക കേരള പി. വി. പത്മനാഭൻ, മലയാളം മിഷൻ ചെയർമാൻ എ. കെ. ബീരാൻ കുട്ടി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

Comments Off on മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി

ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ

November 6th, 2025

famous-cup-2025-sevens-foot-ball-tournament-mfc-winners-ePathram

അബുദാബി : ഫെയ്മസ് അഡ്വർടൈസിംഗ് കമ്പനി യുടെ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗ മായി സംഘടിപ്പിച്ച ഫെയ്മസ് കപ്പ്-2025 ഓൾ ഇന്ത്യ സെവൻസ് ഫുട് ബോൾ ചാമ്പ്യന്‍ ഷിപ്പ് ടൂർണ്ണ മെന്റിൽ എതിരില്ലാത്ത ഒരു ഗോളിന് എം. എഫ്. സി. അബുദാബി ചാമ്പ്യൻമാരായി.

വി-സെവൻ അബുദാബിയാണ് രണ്ടാം സ്ഥാനക്കാർ. പ്രേക്ഷകരുടെ ഇഷ്ട ടീമായി സ്പോർട്ടിംഗ് അബുദാബി യും സെക്കന്റ് റണ്ണറപ്പായി റിവേര വാട്ടർ ഏഴ്മലയും, മികച്ച പ്രകടനത്തോടെ എൻ. പി. എഫ്. സി. നാലാം സ്ഥാനവും നേടി.

ടൂർണ്ണ മെന്റിൽ ആദ്യ ഗോൾ നേടിയ ഷഫീഖ് (ജി. ടി. ഇ. സ്പോർട്സ്), ഫൈനലിൽ ടീമിന് വിജയം സമ്മാനിച്ച എം. എഫ്. സി.യുടെ റിൻഷാദ് മികച്ച ഗോൾ കീപ്പർ, കൂടാതെ ഷമീം, ഹിഷാം, മാക്മാൻ, ഹിജാസ് വിവിധ വിഭാഗ ങ്ങളിലെ മികച്ച പ്രകടനത്തിനുള്ള വ്യക്തിഗത പുരസ്‌കാര ങ്ങൾക്ക് അർഹരായി.

വിജയികൾക്ക് ട്രോഫികളും സമ്മാനത്തുകയും വ്യക്തിഗത മെഡലുകളും ഫെയ്മസ് അഡ്വർ ടൈസിംഗ് കമ്പനി മാനേജ്മെന്റ് ടീം അംഗങ്ങളായ ഹംസ പി. എം, ശാഹുൽ ഹമീദ് പി. എം, ഹനീഫ പി. എം, ബദറു പി. എം, ഫസലുദ്ധീൻ പി. എം, നിഷാദ് പി. എം. ഡ്രീം സ്പോർട്സ് അക്കാദമി ഫുട് ബോൾ കോച്ച് സാഹിർ മോൻ, ഫെയ്മസ് ഗ്രൂപ്പ് ടീം മാനേജർ ഫൈസൽ കടവിൽ, നിയാസ് പി. എം. ചേർന്ന് സമ്മാനിച്ചു.

അബു ദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നവംബർ ഒന്നിന് സംഘടിപ്പിച്ച ഈ കായിക മാമാങ്കം അക്ഷരാർത്ഥത്തിൽ കേരളപ്പിറവി ദിനാഘോഷം കൂടിയായി മാറി.

- pma

വായിക്കുക: , , ,

Comments Off on ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ

WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’

October 31st, 2025

onam-2025-wmc-global-president-john-mathai-felicitate-hakkeem-ePathram

അബുദാബി : വേൾഡ് മലയാളി കൗൺസിൽ (WMC) അബുദാബി പ്രൊവിൻസ് ‘ഒരു വട്ടം കൂടി’ എന്ന പേരിൽ അൽ റഹബ ഫാമിൽ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം ശ്രദ്ധേയമായി.

oru-vattam-koodi-world-malayalee-council-abudhabi-onam-2025-ePathram

WMC അബുദാബി പ്രൊവിൻസ് പ്രസിഡണ്ട് ഷരീഫ് അഞ്ചൽ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി ഉദ്ഘാടനം ചെയ്തു. NRK ഫോറം പ്രസിഡണ്ട് ഇ. എ. ഹക്കീം, മറ്റു നേതാക്കൾ ക്രിസ്റ്റഫർ വർഗീസ്, ശശി ആർ, നായർ, ജോൺസൺ തളച്ചല്ലൂർ, മനോജ് ശങ്കർ എന്നിവർ ആശംസകൾ നേർന്നു.

wmc-abudhabi-province-onam-2025-oru-vattam-koodi-ePathram

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ മുൻ നിർത്തി WMC അംഗങ്ങളായ എം. എം. ഷബീർ, ഇ. എ. ഹക്കീം, ജയപ്രകാശ്, ഡോ. ജയപാൽ എന്നിവരെ ആദരിച്ചു.

world-malayalee-council-wmc-abudhabi-onam-celebration-2005-ePathram

ഷിജു പ്രിയേടം, ബിജു ശ്രീവരാഹം, സിബിൻ ചുനക്കര, ഷംല, ആൻസി, അശ്വിൻ ബിജു, വിഷ്ണു രാജ് നേതൃത്വം നൽകി WMC മ്യൂസിക് ക്ലബ്ബ് അവതരിപ്പിച്ച ഗാനമേള, ഓണപ്പാട്ടുകൾ, മാവേലി എഴുന്നെള്ളത്ത്, ചെണ്ടമേളം, അനില ഷബീർ നേതൃത്വം നൽകിയ പൂക്കളം, വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ താലപ്പൊലി, കുട്ടികളുടെ വിവിധ നൃത്ത നൃത്യങ്ങൾ എന്നിവ ‘ഒരു വട്ടം കൂടി’ ഓണാഘോഷത്തിന് മാറ്റു വർദ്ധിപ്പിച്ചു.

ePathram tag :WMC,  Photos

- pma

വായിക്കുക: , , , ,

Comments Off on WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’

കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്

October 20th, 2025

famous-cup-2025-sevens-foot-ball-tournament-ePathram
അബുദാബി : ഫെയ്മസ് അഡ്വർടൈസിംഗ് മുപ്പതാം വാർഷികത്തോട് അനുബന്ധിച്ച് ഓൾ ഇന്ത്യ സെവൻസ് ഫുട് ബോൾ ചാമ്പ്യന്‍ ഷിപ്പ് സംഘടിപ്പിക്കുന്നു.

കേരളപ്പിറവി ദിനമായ 2025 നവംബർ ഒന്നിന് രാത്രി 9 മണി മുതൽ പുലർച്ചെ 3 മണി വരെ അബുദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടിലാണ് ഫുട് ബോൾ മത്സരങ്ങൾ നടക്കുക എന്ന് ഫെയ്മസ് ഗ്രൂപ്പ് മേധാവികൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

sevens-football-famous-group-press-meet-ePathram

വിവിധ എമിറേറ്റുകളിൽ നിന്നുള്ള 16 ടീമുകൾ കളത്തിലിറങ്ങും. നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണ്ണ മെന്റിൽ കെ. എസ്. എൽ – ഐ. എസ്. എൽ താരങ്ങളും ജഴ്സിയണിയും.

ചാമ്പ്യന്മാർക്ക് 4, 444 ദിർഹം ക്യാഷ് അവാർഡും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 2, 222 ദിര്‍ഹം ക്യാഷ് അവാര്‍ഡും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 1, 111 ദിര്‍ഹം ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. മികച്ച പ്രകടനം നടത്തുന്ന കളിക്കാർക്ക് വ്യക്തിഗത ട്രോഫിയും മെഡലുകളും സമ്മാനിക്കും.

സംഘാടകരായ ഫെയ്മസ് അഡ്വർടൈസിംഗ്, ഡ്രീം സ്‌പോര്‍ട്‌സ് മാനേജ്‌ മെന്റ് പ്രതിനിധികളായ പി. എം. ഹംസ, പി. എം. ഷാഹുൽ ഹമീദ്, പി. എം. ബദറു, പി. എം. ഫസലുദ്ദീൻ, പി. എം. നിഷാദ്, ഡ്രീം സ്പോർട്സ് അക്കാദമി ഫുട് ബോൾ കോച്ചും ടൂർണ്ണ മെന്റ് കോഡിനേറ്ററുമായ സാഹിർ മോൻ, ഫെയ്മസ് ഗ്രൂപ്പ് ടീം മാനേജർ ഫൈസൽ കടവിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് 055 248 6814, 050 990 3193 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , ,

Comments Off on കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്

Page 6 of 107« First...45678...203040...Last »

« Previous Page — « Previous « ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
Next » — Next Page » നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha