മരുഭൂമിയിലെ മാരാമൺ : ലോഗോ പ്രകാശനം ചെയ്തു

October 30th, 2024

marthoma-church-marubhoomiyile-maraman-2024-ePathram
അബുദാബി : യു. എ. ഇ. സെൻറർ പാരിഷ് മിഷൻ നേതൃത്വം നൽകുന്ന ‘മരുഭൂമിയിലെ മാരാമൺ’ പ്രോഗ്രാം 2024 ഡിസംബർ മൂന്നിന് അബുദാബി മാർത്തോമാ പള്ളി യിൽ വെച്ച് നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രോഗ്രാമിൻ്റെ ലോഗോ പ്രകാശനം മാർത്തോമ്മാ സഭാ റാന്നി – നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവ്വഹിച്ചു.

ലോഗോ പ്രകാശന ചടങ്ങിൽ ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എബ്രഹാം തോമസ്, ഇടവക സെക്രട്ടറി ബിജോയ് സാം, മരുഭൂമിയിലെ മാരാമൺ പ്രോഗ്രാം ജനറൽ കൺവീനർ ജോർജ്ജ് ബേബി, പാരിഷ് മിഷൻ – ഇടവക ഭാരവാഹി കളും സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മരുഭൂമിയിലെ മാരാമൺ : ലോഗോ പ്രകാശനം ചെയ്തു

വടകര മഹോത്സവം ഒക്ടോബർ 20 ന് അബുദാബിയിൽ

October 17th, 2024

vadakara-nri-forum-vatakara-maholsavam-2024-ePathram
അബുദാബി : പ്രവാസി കൂട്ടായ്മയായ വടകര എൻ. ആർ. ഐ. ഫോറം അബുദാബി ചാപ്റ്റർ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വടകര മഹോത്സവം’ ഒക്ടോബർ 20 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ അബുദാബി കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ നടക്കും.

യു. എ ഇ യിലെ പ്രമുഖ കലാകാരൻമാർ അണി നിരക്കുന്ന കലാ സന്ധ്യ, നാടൻ രുചിക്കൂട്ടുകളുടെ ഭക്ഷണ ശാലകൾ, പ്രൊമോഷണൽ സ്റ്റാളുകൾ ഉൾപ്പെടെ നാട്ടിലെ ഉത്സവപ്പറമ്പിനെ അനുസ്മരിപ്പിക്കും വിധമായിരിക്കും വടകര മഹോത്സവം നടക്കുക.

വടകര പാർലിമെൻറ് മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളും മാഹിയുമാണ് വടകര എൻ. ആർ. ഐ. ഫോറം പ്രവർത്തന പരിധി.

ഇരുപതു വർഷം കൊണ്ട് നാട്ടിലും വിദേശത്തുമായി നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ഈ കൂട്ടായ്മ നൂറ്റി അൻപതോളം യുവതീ യുവാക്കൾക്ക് മംഗല്യ സാഫല്യം, വിവിധ സ്പെഷ്യൽ സ്കൂളുകൾക്ക് കെട്ടിടവും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കി.

‘വടകര മഹോത്സവം’ അങ്കണത്തിലേക്ക് ഉള്ള പ്രവേശന കൂപ്പൺ നറുക്കിട്ട് എടുത്ത് വിജയികൾക്ക് ഇരുപതോളം ആകർഷക സമ്മാനങ്ങളും നൽകും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on വടകര മഹോത്സവം ഒക്ടോബർ 20 ന് അബുദാബിയിൽ

കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 : ലോഗോ പ്രകാശനം ചെയ്തു

October 1st, 2024

kmcc-kozhikkoden-fest-season-2-logo-release-ePathram
അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് (സീസൺ-2 ), 2025 ജനുവരി 4, 5 തിയ്യതികളിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ വെച്ച് നടക്കും. കെ. എം. സി. സി. സംഘടിപ്പിച്ച സ്നേഹ സംഗമം പരിപാടിയിൽ വെച്ച് മുസ്ലിം ലീഗ് സെക്രട്ടറി പാറക്കൽ അബ്ദുള്ള, വ്യവസായ പ്രമുഖൻ മുഹമ്മദ് ഷഹീർ ഫാറൂഖി എന്നിവർ ചേർന്ന് കോഴിക്കോടൻ ഫെസ്റ്റ് പ്രഖ്യാപനവും ലോഗോ പ്രകാശനവും ചെയ്തു.

വടകര എം. പി. ഷാഫി പറമ്പിൽ, മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി. കെ ഫിറോസ്, കെ. എം. സി. സി. നേതാക്കൾ യു. അബ്ദുല്ല ഫാറൂഖി, അഹമ്മദ് ബല്ല കടപ്പുറം, ശറഫുദ്ധീൻ മംഗലാട്, ബഷീർ ഇബ്രാഹിം, അബ്ദുൽ ബാസിത് കായക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു. പ്രസിഡണ്ട് സി. എച്. ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്‌റഫ് നജാത് സ്വാഗതവും മജീദ് അത്തോളി നന്ദിയും പറഞ്ഞു.

കോഴിക്കോടിൻറെ കലയും സംസ്കാരവും രുചി വൈവിധ്യങ്ങളും സമ്മേളിക്കുന്ന കോഴിക്കോടൻ ഫെസ്റ്റ് (സീസൺ-2) ടൂറിസം പ്രൊമോഷൻ, ഭക്ഷണ ശാലകൾ, കലാ സാംസ്കാരിക പരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ട് തന്നെയാണ് ഒരുക്കുന്നത് എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 : ലോഗോ പ്രകാശനം ചെയ്തു

സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി

September 16th, 2024

uae-sulthwania-foundation-eid-meelad-fest-2024-ePathram
ഉമ്മുൽ ഖുവൈൻ : ‘പ്രവാചകൻ നിങ്ങളുടെ ഉള്ളിലുണ്ട്’ എന്ന പ്രമേയത്തിൽ സുൽത്താനിയ ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ പ്രസിഡണ്ട് സയ്യിദ് മുസ്തഫ അൽ ഐദ്രൂസി യുടെ നേതൃത്വത്തിൽ മുഹമ്മദ് നബി (സ) യുടെ ജന്മദിനം ആഘോഷിക്കുന്ന ഈദ് മീലാദ് ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. സുൽത്താനിയ ഫൗണ്ടേഷൻ കാര്യദർശി ആരിഫ് സുൽത്താനി സ്വാഗതം പറഞ്ഞു.

ഈ ഫെസ്റ്റ് വെറുമൊരു ആഘോഷം മാത്രമല്ല, പ്രവാചകൻ (സ) നമുക്ക് പകർന്നു നൽകിയ മൂല്യ ങ്ങളുടെയും പാഠങ്ങളുടെയും ഓർമ്മപ്പെടുത്തലും കൂടിയാണ്.

ആ അധ്യാപനങ്ങൾ ആന്തരികമാക്കുകയും അവ അനുസരിച്ച് ജീവിക്കാൻ നാം ശ്രമിക്കുകയും ചെയ്യുക എന്നതാണ് നമ്മളുടെ ലക്ഷ്യം എന്ന് ചടങ്ങിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച സയ്യിദ് മുസ്തഫ അൽ ഐദ്രൂസി സൂചിപ്പിച്ചു.

ആധുനിക ലോകത്ത് മുഹമ്മദ് നബിയുടെ (സ) അധ്യാപനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള മത പരമായ ചർച്ചകൾ, സാംസ്കാരിക പ്രകടനങ്ങൾ, മത്സരങ്ങൾ എന്നിവ ആഘോഷങ്ങളിൽ ഉൾപ്പെടുത്തി. പണ്ഡിതനും എഴുത്തുകാരനുമായ ഉസ്മാൻ മഹ്ബൂബി, ആരിഫ് സുൽത്താനി എന്നിവർ അടങ്ങിയ സമിതിയാണ് വിവിധ പരിപാടികളെ വിലയിരുത്തിയത്.

ഐക്യം, അനുകമ്പ, വിശ്വാസത്തോടുള്ള സമർപ്പണം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന നിരവധി പരിപാടികളോടെ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി. നബീൽ മഹ്ബൂബി, സ്വാദിഖ് സുൽത്വാനി എന്നവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി

വിവിധ രാജ്യക്കാർ ഒത്തു ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പൂക്കളം ഒരുക്കി

September 16th, 2024

burjeel-onam-floral-decoration-shows-uae-s-spirit-of-generosity-ePathram
അബുദാബി : ഓണം എന്നാൽ മലയാളിക്ക് പൂക്കള ങ്ങളുടെ മേളം കൂടിയാണ്. ഓണക്കളികളോടും സദ്യയോടും ഒപ്പം തന്നെ വൈവിധ്യവും ആകർഷക ങ്ങളുമായ പൂക്കളങ്ങൾ അണി നിരക്കുന്ന കാലം കൂടിയാണ് ഓണക്കാലം.

യു. എ. ഇ. യുടെയും ഓണത്തിൻ്റെയും ആദർശങ്ങളും വയനാട് ദുരന്തത്തിൽ പ്രകടമായ സമൂഹത്തിൻ്റെ ഒത്തൊരുമയും പ്രമേയമാക്കിയാണ് ഇത്തവണ യു. എ. ഇ. ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകർ കൂറ്റൻ പൂക്കളം ഒരുക്കിയത്.

ഇന്ത്യയിൽ നിന്നും എത്തിച്ച 600 കിലോഗ്രാം പൂക്കൾ ഉപയോഗിച്ചാണ് ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം ആരോഗ്യ പ്രവർത്തകർ വ്യത്യസ്തമായ ഈ പൂക്കളം തീർത്തത്.

സഹിഷ്ണുത, ഐക്യം, സുസ്ഥിരത, സഹാനുഭൂതി തുടങ്ങി യു. എ. ഇ. മുന്നോട്ടു വെക്കുന്ന ആശയങ്ങളാണ് പൂക്കളത്തിന് പ്രമേയം. ഐശ്വര്യവും സമത്വവും സാഹോദര്യവും നില നിന്നിരുന്ന കാലത്തിൻ്റെ ഓർമ്മയായ ഓണത്തെ അതേ ആശയങ്ങളിലൂടെ വരച്ചിട്ടിരിക്കുകയാണ് ഈ പൂക്കളം.

എല്ലാ രാജ്യക്കാരെയും ചേർത്തു നിർത്തുന്ന യു. എ. ഇ. യുടെ സവിശേഷതയെയും പൊതുമാപ്പ് പ്രഖ്യാപന ത്തെയും പൂക്കളം സൂചിപ്പിക്കുന്നുണ്ട്.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ അതി ജീവിച്ച സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൈ പിടിച്ച് കയറ്റാൻ ആഗോള-പ്രാദേശിക സമൂഹ ങ്ങൾ ഒത്തു ചേർന്നതിനെയും ഓർമ്മ പ്പെടുത്തുന്നുണ്ട് ഈ പൂക്കളം.

ദുരന്തത്തിൽ ബാക്കിയായവരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഇത്തവണ വലിയ ആഘോഷങ്ങൾ ഒഴിവാക്കി യിരിക്കുകയാണ് ബുർജീൽ.

ഉത്സവമെന്നതിനുപരി, കൂട്ടായ്മയെയും സാഹോദര്യ ത്തെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഞങ്ങൾക്ക് ഓണം. കേരളത്തിലെയും യു. എ. ഇ. യിലെയും സംസ്കാരങ്ങൾ ഒരുപോലെ ഉയർത്തി പ്പിടിക്കുന്ന ആദർശങ്ങളെയാണ് ഈ പൂക്കളത്തിലൂടെ ആഘോഷിക്കുന്നത് എന്നും ബുർജീൽ ഹോൾഡിംഗ്‌സ് ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസർ ഡോ. സഞ്ജയ് കുമാർ പറഞ്ഞു.

വ്യത്യസ്തമായ ഈ ഓണാഘോഷം പ്രത്യാശയുടെയും ഒരുമയുടെയും സുസ്ഥിരതയുടെയും ശക്തമായ സന്ദേശമാണ് ഉയർത്തിക്കാട്ടുന്നത്.

- pma

വായിക്കുക: , , , ,

Comments Off on വിവിധ രാജ്യക്കാർ ഒത്തു ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പൂക്കളം ഒരുക്കി

Page 5 of 114« First...34567...102030...Last »

« Previous Page« Previous « ബാഡ്മിൻറൺ ടൂര്‍ണ്ണമെന്‍റ് : അൽഖൂസ് ബ്രദേഴ്സ് ജേതാക്കളായി
Next »Next Page » സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha