കേരള സോക്കർ ലീഗ് സെവൻസ് ഫുട് ബോള്‍ ചാമ്പ്യന്‍ ഷിപ്പ് : ലോഗോ പ്രകാശനം ചെയ്തു

October 19th, 2023

logo-kmcc-kerala-soccer-league-ePathram

അബുദാബി : കേരള സോക്കർ ലീഗ് സെവൻസ് ഫുട് ബോള്‍ ചാമ്പ്യന്‍ ഷിപ്പ് എന്ന പേരില്‍ മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന മെഗാ സെവൻസ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്‍റ്, 2023 നവംബര്‍ 25 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹുദരിയാത്ത്‌ 321 സ്പോർട്സ് ഗ്രൗണ്ടിൽ വെച്ച് നടക്കും.

kmcc-kerala-soccer-league-football-tournament-logo-release-ePathram
ടൂര്‍ണ്ണമെന്‍റിന്‍റെ ലോഗോ പ്രകാശനം ഇസ്ലാമിക് സെന്‍റര്‍ ട്രഷറര്‍ എം. ഹിദായത്തുള്ള, മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് അസീസ് കാളിയാടൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ഭാരവാഹികളായ ഷാഹിദ് ചെമ്മുക്കൻ, അഷ്‌റഫ്‌ പുതുക്കൂടി, ഹുസൈൻ സി. കെ., സമീർ പുറത്തൂർ, ഷാഹിർ പൊന്നാനി, നാസർ വൈലത്തൂർ, ഹസ്സൻ അരീക്കൻ, സിറാജ് ആതവനാട്, സാൽമി പരപ്പനങ്ങാടി, ഷംസു എ. കെ., മുനീർ എടയൂർ, അബ്ദുറഹിമാൻ എന്നിവരും വിവിധ മണ്ഡലം-പഞ്ചായത്ത് ഭാരവാഹികളും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on കേരള സോക്കർ ലീഗ് സെവൻസ് ഫുട് ബോള്‍ ചാമ്പ്യന്‍ ഷിപ്പ് : ലോഗോ പ്രകാശനം ചെയ്തു

സെവൻസ് ഫുട് ബോൾ ഫെസ്റ്റ് : പോസ്റ്റർ പ്രകാശനം ചെയ്തു

October 17th, 2023

baniyas-kmcc-fott-ball-fest-2023-ePathram
അബുദാബി : ബനിയാസ് കെ. എം. സി. സി. ഒരുക്കുന്ന സെവൻസ് ഫുട് ബോൾ ഫെസ്റ്റ് – 2023 ൻ്റെ പോസ്റ്റർ പ്രകാശനം അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി കല്ലുങ്ങൾ നിർവ്വഹിച്ചു.

poster-release-baniyas-kmcc-football-fest-ePathram

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ ആക്ടിംഗ് പ്രസിഡണ്ട് ഇബ്രാഹിം ബഷീർ, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ എം. ഹിദായത്തുള്ള, കെ. എം. സി. സി. ഭാരവാഹികളായ അൻവർ ചുള്ളിമുണ്ട, ഖാദർ ഒളവട്ടൂർ, അനീസ് പെരിഞ്ചീരി, മൊയ്തീൻ കുഞ്ഞി ഹാജി, ജാബിർ ആലുങ്ങൽ എന്നിവർ പോസ്റ്റർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

2023 നവംബർ 18 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ ബനിയാസ് ഗ്രേവ് യാർഡിന് സമീപമുള്ള അൽ നജ്മ ഫുട് ബോൾ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ടൂർണ്ണ മെന്‍റിൽ യു. എ. ഇ. യിലെ പ്രമുഖ ടീമുകൾ മറ്റുരക്കും. വിജയികള്‍ ആവുന്ന ഒന്നും രണ്ടും മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 4000, 2000, 1000, 500 ദിർഹം വീതം സമ്മാനം നല്‍കും.

- pma

വായിക്കുക: , , ,

Comments Off on സെവൻസ് ഫുട് ബോൾ ഫെസ്റ്റ് : പോസ്റ്റർ പ്രകാശനം ചെയ്തു

അൽ ഇത്തിഹാദ് എഫ്. സി. ക്ക് യു. എ. ഇ. ഫുട് ബോള്‍ അസോസ്സിയേഷന്‍റെ അംഗീകാരം

October 10th, 2023

al-ethihad-sports-ePathram
അബുദാബി : രാജ്യത്തെ ആദ്യ ഇന്ത്യൻ ഫുട് ബോള്‍ ക്ലബ്ബ് അൽ ഇത്തിഹാദ് എഫ്. സി. ക്ക് യു. എ. ഇ. ഫുട് ബോള്‍ അസോസ്സിയേഷന്‍റെ അംഗീകാരം ലഭിച്ചു. 2023-24 സീസണില്‍ യു. എ. ഇ. യിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബുകളില്‍ ഒന്നായി അംഗീകാരം ലഭിക്കുക വഴി ഇത്തിഹാദ് എഫ്. സി. മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്.

ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ക്ലബ്ബ് എന്നുള്ള ബഹുമതി കൂടി അൽ ഇത്തിഹാദ് എഫ്. സി.ക്ക് സ്വന്തം എന്ന് സി. ഇ. ഒ. അറക്കല്‍ കമറുദ്ധീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യു. എ. ഇ., ബ്രിട്ടണ്‍, ഐറിഷ്, മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിലെ ക്ലബ്ബു കള്‍ക്ക് ഒപ്പമാണ് ഡിവിഷന്‍ ത്രീ യില്‍ ഇന്ത്യന്‍ ക്ലബ്ബും കളിക്കുക.

al-ethihad-foot-ball-club-ePathram

പ്രൊഫഷണല്‍ ഫസ്റ്റ് ടീം സ്‌ക്വാഡിനുള്ള പരിശീലനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 20 കളിക്കാര്‍ ഇന്ത്യന്‍ പ്രവാസികളും ബാക്കി പത്ത് കളിക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുമുള്ളവരും ആയിരിക്കും. ഇന്ത്യന്‍ ദേശീയ ടീമിനായി അണ്ടര്‍ 19 ലെവലില്‍ കളിച്ചിട്ടുള്ള സലില്‍ ഉസ്മാൻ ടീമിൻ്റെ പരിശീലകൻ (എഫ്. എ. ലെവല്‍ 3 കോച്ച്). ഈ സീസണില്‍ 16 ടീമുകളുള്ള ലീഗില്‍ എല്ലാ ആഴ്ചയും ഹോം ആന്‍ഡ് എവേ ക്രമത്തില്‍ മത്സരങ്ങൾ നടക്കും.

അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയാണ് നിലവില്‍ ഇത്തിഹാദ് എഫ്. സി. യുടെ ഹോം ഗ്രൗണ്ട്. യു. എ. ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിന് ഫുട്ബോള്‍ കളിക്കാന്‍ വേദി ഒരുക്കുക, നല്ല നിലവാരമുള്ള പരിശീലനം ലഭിക്കാനുള്ള അവസരം നല്‍കുക എന്നിവയായിരുന്നു അൽ ഇത്തിഹാദ് ഫുട് ബോൾ ക്ലബ്ബ് രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ലക്‌ഷ്യം എന്നും അറക്കൽ കമറുദ്ധീൻ പറഞ്ഞു.

മുസഫയില്‍ സ്വന്തമായി സ്റ്റേഡിയം എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് കമറുദ്ധീന്‍. Instagram 

- pma

വായിക്കുക: , , , , , , ,

Comments Off on അൽ ഇത്തിഹാദ് എഫ്. സി. ക്ക് യു. എ. ഇ. ഫുട് ബോള്‍ അസോസ്സിയേഷന്‍റെ അംഗീകാരം

അൽ ഇത്തിഹാദ് എഫ്. സി. ക്ക് യു. എ. ഇ. ഫുട് ബോള്‍ അസോസ്സിയേഷന്‍റെ അംഗീകാരം

October 10th, 2023

al-ethihad-sports-ePathram
അബുദാബി : രാജ്യത്തെ ആദ്യ ഇന്ത്യൻ ഫുട് ബോള്‍ ക്ലബ്ബ് അൽ ഇത്തിഹാദ് എഫ്. സി. ക്ക് യു. എ. ഇ. ഫുട് ബോള്‍
അസോസ്സിയേഷന്‍റെ അംഗീകാരം ലഭിച്ചു.

2023-24 സീസണില്‍ യു. എ. ഇ. യിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബുകളില്‍ ഒന്നായി യു. എ. ഇ. ഫുട് ബോള്‍ അസോസ്സിയേഷന്‍റെ അംഗീകാരം ലഭിക്കുക വഴി ഇത്തിഹാദ് എഫ്. സി. മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്.

ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ക്ലബ്ബ് എന്നുള്ള ബഹുമതി കൂടി അൽ ഇത്തിഹാദ് എഫ്. സി.ക്ക് സ്വന്തം എന്ന് സി. ഇ. ഒ. അറക്കല്‍ കമറുദ്ധീന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യു. എ. ഇ., ബ്രിട്ടണ്‍, ഐറിഷ്, മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിലെ ക്ലബ്ബു കള്‍ക്ക് ഒപ്പമാണ് ഡിവിഷന്‍ ത്രീ യില്‍ ഇന്ത്യന്‍ ക്ലബ്ബും കളിക്കുക.

al-ethihad-foot-ball-club-ePathram

പ്രൊഫഷണല്‍ ഫസ്റ്റ് ടീം സ്‌ക്വാഡിനുള്ള പരിശീലനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 20 കളിക്കാര്‍ ഇന്ത്യന്‍ പ്രവാസികളും ബാക്കി പത്ത് കളിക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുമുള്ളവരും ആയിരിക്കും. ഇന്ത്യന്‍ ദേശീയ ടീമിനായി അണ്ടര്‍ 19 ലെവലില്‍ കളിച്ചിട്ടുള്ള സലില്‍ ഉസ്മാൻ ടീമിൻ്റെ പരിശീലകൻ (എഫ്. എ. ലെവല്‍ 3 കോച്ച്). ഈ സീസണില്‍ 16 ടീമുകളുള്ള ലീഗില്‍ എല്ലാ ആഴ്ചയും ഹോം ആന്‍ഡ് എവേ ക്രമത്തില്‍ മത്സരങ്ങൾ നടക്കും.

അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയാണ് നിലവില്‍ ഇത്തിഹാദ് എഫ്. സി. യുടെ ഹോം ഗ്രൗണ്ട്. യു. എ. ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിന് ഫുട്ബോള്‍ കളിക്കാന്‍ വേദി ഒരുക്കുക, നല്ല നിലവാരമുള്ള പരിശീലനം ലഭിക്കാനുള്ള അവസരം നല്‍കുക എന്നിവയായിരുന്നു അൽ ഇത്തിഹാദ് ഫുട് ബോൾ ക്ലബ്ബ് രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ലക്‌ഷ്യം എന്നും അറക്കൽ കമറുദ്ധീൻ പറഞ്ഞു.

മുസഫയില്‍ സ്വന്തമായി സ്റ്റേഡിയം എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് കമറുദ്ധീന്‍. Instagram 

- pma

വായിക്കുക: , , , , , , ,

Comments Off on അൽ ഇത്തിഹാദ് എഫ്. സി. ക്ക് യു. എ. ഇ. ഫുട് ബോള്‍ അസോസ്സിയേഷന്‍റെ അംഗീകാരം

അബു അഷ്റഫ് സനയ്യയില്‍ : ഐ. എം. വിജയന്‍ ഉല്‍ഘാടനം ചെയ്യും

July 7th, 2023

abu-ashraf-typing-opening-footballer-im-vijayan-ePathram
അബുദാബി : ഓഫീസ് സേവന രംഗത്ത് 32 വർഷത്തെ സേവന പാരമ്പര്യമുള്ള അബു അഷ്‌റഫ്, മുസഫ സനയ്യ 25 ല്‍ പുതിയ സര്‍വ്വീസ് സെന്‍റര്‍ തുറക്കുന്നു. 2023 ജൂലായ് 8 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വില്ലേജ് മാളിന് എതിര്‍ വശത്തെ അബു അഷ്‌റഫിന്‍റെ പുതിയ ഓഫീസ് ഉദ്ഘാടനം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഐ. എം. വിജയന്‍ നിര്‍വഹിക്കും. കേരളാ ഫുട് ബോളര്‍ ആസിഫ് സഹീര്‍ മുഖ്യ അതിഥിയായിക്കും.

foot-baller-i-m-vijayan-inaurate-abu-ashraf-service-center-in-musafah-ePathram

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി, ഐ. എസ്. സി. പ്രസിഡണ്ട് ജോണ്‍ പി. വര്‍ഗ്ഗീസ് തുടങ്ങിയ സംഘടനാ സാരഥികളും വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിക്കും എന്ന് അബു അഷ്റഫ് ടീം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മൂന്നു പതിറ്റാണ്ടിന്‍റെ സേവന പാരമ്പര്യമുള്ള അബു അഷ്‌റഫിന്‍റെ പുതിയ രണ്ട് ബ്രാഞ്ചുകളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി അര്‍ഹതപ്പെട്ട 125 പേര്‍ക്ക് സര്‍വ്വീസ് ഫീസ് ഒഴിവാക്കി ആവശ്യമായ സേവനങ്ങള്‍ നല്‍കും എന്നും സ്ഥാപന ഉടമകള്‍ അറിയിച്ചു.

ഇമിഗ്രേഷന്‍ സംബന്ധമായ എല്ലാ ജോലികളും എമിറേറ്റ്സ് ഐ. ഡി, വിസിറ്റ് വിസ, കമ്പനി വിസ, ഗോള്‍ഡന്‍ വിസ, ഫാമിലി വിസ, തസ്ഹീല്‍ സേവനങ്ങള്‍, കോടതി, ഡ്രൈവിംഗ് ലൈസന്‍സ്, ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ്, സിവില്‍ ഡിഫന്‍സ്, ഇന്‍ഷ്വറന്‍സ്, ലീഗല്‍ ട്രാന്‍സിലേഷന്‍, അറ്റസ്റ്റേഷന്‍, ടാക്സ് കണ്‍സള്‍ട്ടന്‍സി, മുനിസിപ്പാലിറ്റി, ട്രേഡ് ലൈസന്‍സ് പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയ എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥപനങ്ങളുമായും ബന്ധപ്പെട്ട സേവനങ്ങള്‍ അബു അഷ്റഫില്‍ നിന്നും ലഭ്യമാണ്.

അഷ്‌റഫ് പുതിയ ചിറയ്ക്കല്‍, മന്‍സൂര്‍, ഷമീര്‍, ഷരീഫ്, ഷനൂഫ് എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on അബു അഷ്റഫ് സനയ്യയില്‍ : ഐ. എം. വിജയന്‍ ഉല്‍ഘാടനം ചെയ്യും

Page 5 of 11« First...34567...10...Last »

« Previous Page« Previous « കെ. എസ്. സി. ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി
Next »Next Page » കെ. എസ്. സി. വേനൽത്തുമ്പികൾ ജൂലായ് 10 ന് ആരംഭിക്കും »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha