ഫുട് ബോള്‍ അസ്സോസിയേഷന്‍ സുവർണ്ണ ജൂബിലി : വെള്ളി നാണയം പുറത്തിറക്കി

October 25th, 2022

commemorative-coin-uae-football-associations-50-th-anniversary-ePathram
അബുദാബി : യു. എ. ഇ. ഫുട്ബോള്‍ അസ്സോസി യേഷന്‍റെ 50–ാം വാർഷിക ആഘോഷങ്ങളുടെ സ്മരണാർത്ഥം 50 ദിര്‍ഹം വിലയുള്ള 1000 വെള്ളി നാണയങ്ങൾ യു. എ. ഇ. സെൻട്രൽ ബാങ്ക് പുറത്തിറക്കി. ഓരോന്നിനും 40 ഗ്രാം തൂക്കമുണ്ട്.

നാണയത്തിന്‍റെ ഒരു വശത്ത് യു. എ. ഇ. ഫുട്ബോള്‍ അസ്സോസി യേഷന്‍റെ ലോഗോയും പേരും അതിന്‍റെ ചരിത്രത്തെ ആഘോഷിക്കുന്ന ’50 വർഷം’ എന്ന വാചകവും ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത്, നാണയത്തിന്‍റെ നാമ മാത്രമായ മൂല്യവും (AED 50) മധ്യത്തിലായി യു. എ. ഇ. യുടെ ലോഗോയും അതിനെ ചുറ്റി അറബിയിലും ഇംഗ്ലീഷിലും സെൻട്രൽ ബാങ്ക് ഓഫ് യു. എ. ഇ. യുടെ പേരും ആലേഖനം ചെയ്തിരിക്കുന്നു.

1971 ൽ സ്ഥാപിച്ച യു. എ. ഇ. ഫുട് ബോള്‍ അസ്സോസി യേഷന്‍റെ വളര്‍ച്ച യുടെ രേഖാ ചിത്രമാണ് ഈ വെള്ളി നാണയം.

- pma

വായിക്കുക: , , ,

Comments Off on ഫുട് ബോള്‍ അസ്സോസിയേഷന്‍ സുവർണ്ണ ജൂബിലി : വെള്ളി നാണയം പുറത്തിറക്കി

ടി. എസ്. എൽ. ഫുട്‍ ബോൾ ടൂർണ്ണ മെന്‍റ് : സോക്കർ എഫ്. സി. അജ്‌മാൻ ജേതാക്കള്‍

October 19th, 2022

sevens-foot-ball-in-dubai-epathram

ദുബായ് : തൈക്കടപ്പുറം സോക്കർ ലീഗ് (ടി. എസ്. എൽ. സീസൺ -3) ഫുട്‍ ബോൾ ടൂർണ്ണ മെന്‍റില്‍ സോക്കർ എഫ്. സി. അജ്‌മാൻ ജേതാക്കളായി. ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് റാക് എഫ്. സി. യെയാണ് പരാജയ പ്പെടുത്തിയത്.

കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളായി മുടങ്ങിയിരുന്ന തൈക്കടപ്പുറം സോക്കർ ലീഗ് ഫുട് ബോള്‍ മത്സരത്തിനായി തൈക്കടപ്പുറം സ്വദേശികൾ വീണ്ടും ഒരേ മനസ്സോടെ ഒന്നിച്ചപ്പോൾ ദുബായ് ഖിസൈസ് അൽ ബുസ്താൻ ഗ്രൗണ്ടിൽ വീണ്ടും പന്തുകൾ ഉരുളുകയായിരുന്നു.

winners-thaikkadappuram-soccer-league-ePathram

സോക്കർ എഫ്. സി. അജ്‌മാൻ : ടി. എസ്. എൽ. ഫുട്‍ ബോൾ ടൂർണ്ണ മെന്‍റിലെ വിജയികള്‍

സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ടി. എസ്. എൽ. സീസൺ -3 ഫുട്‍ ബോൾ ടൂർണ്ണ മെന്‍റില്‍ യു. എ. ഇ. യിൽ താമസിക്കുന്ന നീലേശ്വരം തൈക്കടപ്പുറം സ്വദേശികളുടെ ഏഴ് ടീമു കളാണ് മത്സരിച്ചത്. രാത്രി 8 മണിക്ക് ആരംഭിച്ച ആവേശകരമായ ഫുട് ബോൾ മത്സരം അടുത്ത ദിവസം രാവിലെ 8 മണിയോടെയാണ് പൂർത്തിയായത്.

മുനീർ അൽ വഫ ടൂർണ്ണ മെന്‍റ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നൗഫൽ മുഖ്യാതിഥി ആയിരുന്നു. അസീസ് ഹാജി, അഫ്സല്‍ കാരയിൽ എന്നിവർ സംബന്ധിച്ചു.

ടൂർണ്ണ മെന്‍റിലെ വ്യക്തിഗത സമ്മാനങ്ങള്‍ : മുജീബ് (ബെസ്റ്റ് പ്ലെയര്‍), അബ്‌നാസ്, ഷഫീഖ് (ടോപ്പ് സ്കോറർ), ഇജാസ് (എമേർജിംഗ് പ്ലെയര്‍), ഷക്കീൽ (ബെസ്റ്റ് സ്റ്റോപ്പർ), റോഷൻ (ബെസ്റ്റ് ടി. എസ്. എൽ. പ്ലെയർ), പി. വി. അഫ്സൽ (ബെസ്റ്റ് ഫോര്‍വേര്‍ഡ്), അമീൻ (ബെസ്റ്റ് ഗോള്‍ കീപ്പര്‍) ഷഹനാസ് (ബെസ്റ്റ് വിംഗ് ബാക്ക്).

- pma

വായിക്കുക: , , ,

Comments Off on ടി. എസ്. എൽ. ഫുട്‍ ബോൾ ടൂർണ്ണ മെന്‍റ് : സോക്കർ എഫ്. സി. അജ്‌മാൻ ജേതാക്കള്‍

സോക്കർ 2022 സീസൺ-1 ആഗസ്റ്റ് 21ന്

August 10th, 2022

logo-mammootty-fans-uae-chapter-ePathram
ദുബായ് : മമ്മൂട്ടി ഫാൻസ്‌ ഇന്‍റർ നാഷണൽ യു. എ. ഇ. ചാപ്റ്റർ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണ മെന്‍റിന്‍റെ പ്രോമോ വീഡിയോ പ്രകാശനം ചെയ്തു. നടനും സംവിധായകനുമായ അജയ് വാസു ദേവ്  പ്രോഗ്രാം പ്രോമോ വീഡിയോ പ്രകാശന കർമ്മം നിർവ്വഹിച്ചു.

mammootty-fans-foot-ball-tournament-2022-ePathram

മമ്മൂട്ടി ഫാൻസ് യു. എ. ഇ. ചാപ്റ്റർ സെക്രട്ടറി ഫിറോസ് ഷാ അദ്ധ്യക്ഷത വഹിച്ചു. മമ്മൂട്ടി ഫാൻസ്‌ ഇന്‍റർനാഷണൽ സെക്രട്ടറി സഫീദ് കുമ്മനം, യു. എ. ഇ. ചാപ്റ്റർ രക്ഷാധികാരി ശിഹാബ് തൃശൂർ എന്നിവർ പരിപാടിയെ കുറിച്ചു വിശദീകരിച്ചു. റാഷിദ്, മിൽഡോ, ജംഷിദ്, ജോസ്ഫിൻ, ശബീക്, സുൽഫികർ, ഫൈസൽ, സനിൽ തുടങ്ങിയവര്‍ സംബന്ധിച്ചു.

സോക്കർ 2022 സീസൺ-1 എന്ന പേരിൽ ആഗസ്റ്റ് 21 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ ദുബായ് അബു ഹൈലിലെ പേൾ വിസ്‌ഡം സ്‌കൂള്‍ ഗ്രൗണ്ടിലാണ് സെവൻസ് ഫുട് ബോൾ ടൂർണ്ണമെന്‍റ് നടക്കുക. പ്രശസ്ത ഫുട്ബോള്‍ താരം ഐ. എം. വിജയൻ മത്സരം ഉത്‌ഘാടനം ചെയ്യും.

- pma

വായിക്കുക: , , , , ,

Comments Off on സോക്കർ 2022 സീസൺ-1 ആഗസ്റ്റ് 21ന്

സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്‍റ് : റിവിയേറ ടീം ചാമ്പ്യന്മാര്‍

June 16th, 2022

dream-sports-sporting-abudhabi-football-ePathram
അബുദാബി : സ്പോർട്ടിംഗ് അബുദാബിയും ഡ്രീം സ്പോർട്സ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്‍റില്‍ റിവിയേറ വാട്ടർ ടീം ചാമ്പ്യന്മാരായി. അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന ടൂർണ്ണ മെന്‍റില്‍ യു. എ. ഇ. യിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ബി. ടി. ഗള്ളി ഫുട്‍ ബോൾ ക്ലബ്ബിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് റിവിയേറ വാട്ടർ ടീം കപ്പു നേടിയത്.

sporting-abudhabi-sevens-foot-ball-ePathram

മലബാർ എഫ്. സി, ഈറ്റ് & ആമ്പ്, ഡ്രൈവ് എഫ്. സി. അബുദാബി എന്നീ ടീമുകള്‍ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. തലാൽ സവായ ടൂർണ്ണമെന്‍റ് ഉൽഘാടനം ചെയ്തു. അബുദാബി സ്പോർട്ടിംഗ് ക്ലബ്ബ് പ്രസിഡണ്ട് ഷാജി ജേക്കബ്ബ്, ടീം മാനേജർ ജോസ് ജോർജ്ജ്, ഹാഷിം, സുനിൽ, സൈതലവി, സാഹിർ എന്നിവർ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.

- pma

വായിക്കുക: , , ,

Comments Off on സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്‍റ് : റിവിയേറ ടീം ചാമ്പ്യന്മാര്‍

കേരളം സന്തോഷ് ട്രോഫി കിരീടം ചൂടി

May 3rd, 2022

santhosh-trophy-kerala-champions-ePathram
മലപ്പുറം : സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം. നാലിന് എതിരേ അഞ്ചു ഗോളുകള്‍ക്ക് പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് ബംഗാളിനെ തറ പറ്റിച്ച് ഏഴാം തവണ സന്തോഷ് ട്രോഫി കിരീടം കേരളം നേടിയത്. നിശ്ചിത സമയത്ത് ഗോൾ രഹിത സമ നിലയിൽ മത്സരം അവസാനിച്ചു. എക്സ്ട്രാ ടൈം കൂടെ കഴിഞ്ഞപ്പോള്‍ 1–1 എന്ന സമനിലയില്‍. തുടര്‍ന്നാണ് പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്‌ലുറഹ്‌മാന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

അവസാനമായി കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത് 2018 ല്‍ ആയിരുന്നു.

ഏഴാം തവണ സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ടീമിനെ അഭിനന്ദിച്ച് പ്രമുഖർ ട്വീറ്റ് ചെയ്തു. മുഖ്യ മന്ത്രി പിണറായി വിജയൻ, സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ എന്നിവരുടെ ട്വീറ്റുകളും ഫുട്‍ബോൾ – സിനിമാ ആരാധകർ ഏറ്റെടുത്തു.

- pma

വായിക്കുക: , , ,

Comments Off on കേരളം സന്തോഷ് ട്രോഫി കിരീടം ചൂടി

Page 6 of 10« First...45678...Last »

« Previous Page« Previous « വാക്‌സിന്‍ എടുക്കാന്‍ ആരേയും നിര്‍ബ്ബന്ധിക്കരുത് : സുപ്രീം കോടതി
Next »Next Page » ഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha