വാക്‌സിന്‍ എടുക്കാത്ത കൊവിഡ് രോഗിക്ക് സൗജന്യ ചികിത്സ ഇല്ല

December 20th, 2021

covid-vaccine-available-kerala-on-2021-january-16-ePathram
തിരുവനന്തപുരം : കൊവിഡ് ബാധിച്ച് സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളിൽ, കൊവിഡ് വാക്സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സ ലഭിക്കുകയില്ല. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു എന്നുള്ള സാക്ഷ്യ പത്രം സമര്‍പ്പിക്കാത്ത കൊവിഡ് രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കേണ്ടതില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്.

വാക്സിന്‍ എടുക്കാത്ത കൊവിഡ് രോഗികള്‍ സ്വന്തം ചെലവില്‍ ചികിത്സ ചെയ്യണം എന്നാണ് ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യ വകുപ്പു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കൊവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ കാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചക്ക് ഉള്ളില്‍ ഹാജരാക്കാം എന്ന സത്യവാങ്മൂലം എഴുതി നല്‍കുന്ന രോഗിക്ക് അതിന്റെ അടിസ്ഥാനത്തില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കും.

എന്നാല്‍ രോഗി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലാ എങ്കില്‍ ചികിത്സക്കു വേണ്ടി ചെലവഴിച്ച തുക രോഗി യില്‍ നിന്നും ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കേണ്ടതാണ് എന്നും ഉത്തരവില്‍ പറയുന്നു.

അലര്‍ജി, മറ്റു രോഗങ്ങള്‍ എന്നിവ കാരണം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുവാന്‍ സാധിക്കാത്ത രോഗികള്‍ അക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സൗജന്യചികിത്സ ലഭിക്കും.

- pma

വായിക്കുക: , , , , ,

Comments Off on വാക്‌സിന്‍ എടുക്കാത്ത കൊവിഡ് രോഗിക്ക് സൗജന്യ ചികിത്സ ഇല്ല

കൊവിഡ് മരണം : സർക്കാർ ധന സഹായത്തിന് അപേക്ഷിക്കാം

December 20th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : കൊവിഡ് ബാധിച്ചു മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 50,000 രൂപ എക്‌സ്‌-ഗ്രേഷ്യ ധന സഹായവും ആശ്രിതരായ ദാരിദ്ര്യ രേഖക്കു താഴെ യുള്ളവർക്ക് പ്രഖ്യാപിച്ചിട്ടുള്ള 5000 രൂപ വീതം 36 മാസം നൽകുന്ന ധന സഹായവും ലഭിക്കുന്നതിന് റിലീഫ് കേരള എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.

അക്ഷയ കേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫീസർമാർക്ക് നേരിട്ടും അപേക്ഷ നൽകാം.

കൊവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ കൊവിഡ് മരണ സർട്ടിഫിക്കറ്റ്, അപേക്ഷകന്‍റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പും അപേക്ഷക്കു കൂടെ സമർപ്പിക്കണം എന്ന് ലാൻഡ് റവന്യു കമ്മീഷണർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് മരണം : സർക്കാർ ധന സഹായത്തിന് അപേക്ഷിക്കാം

മഴ ശക്തമാവുന്നു : വിവിധ ജില്ല കളില്‍ യെല്ലോ അലർട്ട്

October 9th, 2021

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്ത പുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാല ക്കാട്, മലപ്പുറം, കോഴി ക്കോട് ജില്ല കളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർ ത്തിക്കുന്നു. അതിൽ 114 കുടുംബ ങ്ങളിലെ 452 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

തിരുവനന്ത പുരത്ത് സ്ഥിരമായി തുടരുന്ന ആറ് ക്യാമ്പു കളിൽ 581 പേരുണ്ട്. എല്ലാ ജില്ല യിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മഴ ശക്തമാവുന്നു : വിവിധ ജില്ല കളില്‍ യെല്ലോ അലർട്ട്

തിരികെ സ്‌കൂളിലേക്ക് : മാർഗ്ഗ രേഖ തയ്യാര്‍

October 8th, 2021

monsoon-rain-school-holidays-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കു ന്നതിനുള്ള മാര്‍ഗ്ഗ രേഖ പുറത്തിറക്കി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരില്‍ എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗ്ഗ രേഖ തയ്യാറാക്കിയിരി ക്കുന്നത്.

നിലവിലെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തി ക്കുമ്പോൾ പാലിക്കേണ്ടതായ നിർദ്ദേശങ്ങ ളാണ് മാർഗ്ഗരേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് മാര്‍ഗ്ഗ രേഖ തയ്യാറാക്കിയത്. ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ചക്കാലം ഉച്ച വരെ മാത്രമാണ് ക്ലാസ്സുകള്‍ ഉണ്ടാവുക. പൊതു അവധി അല്ലാത്ത എല്ലാ ശനിയാഴ്ച കളിലും പ്രവര്‍ത്തി ദിനങ്ങള്‍ ആയിരിക്കും.

ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സുവരെ യുളള കുട്ടി കള്‍ക്കും 10, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കും.

രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിൽ എത്തുവാന്‍ പാടുള്ളൂ. ഭിന്നശേഷി ക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. കുട്ടികൾ സ്കൂളിലും ക്ലാസ്സുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

വീട്ടില്‍ കൊവിഡ് പോസിറ്റീവ് കേസു കളുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ വരേണ്ടതില്ല. ക്ലാസ്സില്‍ എത്തുന്ന കുട്ടി കള്‍ക്ക് രോഗ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് തിരിച്ചറിയാന്‍ പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഒരുക്കും.

അദ്ധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആയിരിക്കണം. ബസ്സ് സൗകര്യം ഇല്ലാത്ത സ്‌കൂളുകളില്‍ ബോണ്ട് അടിസ്ഥാന ത്തില്‍ ബസ്സ് വിട്ടു നല്‍കും. ഇതില്‍ കുട്ടി കളുടെ യാത്ര സൗജന്യം ആയിരിക്കും. ബസ്സുകളിലെ ഡ്രൈവര്‍മാരും ജീവനക്കാരും വാക്‌സിനേറ്റഡ് ആയിരിക്കണം.

- pma

വായിക്കുക: , , ,

Comments Off on തിരികെ സ്‌കൂളിലേക്ക് : മാർഗ്ഗ രേഖ തയ്യാര്‍

ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കും : എൻ. കെ. അക്ബർ എം. എൽ. എ.

September 18th, 2021

internet-for-every-one-kerala-governments-k-phone-project-ePathram
തൃശ്ശൂര്‍ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകള്‍ ആക്കും എന്ന് എൻ. കെ. അക്ബർ എം. എൽ. എ. അതിനായി എം. എൽ. എ. ഫണ്ട് അനുവദി ക്കും. മണ്ഡലത്തിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായി രുന്നു എൻ. കെ. അക്ബർ എം. എൽ. എ. നാട്ടിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വില്ലേജ് ഓഫീസു കളെയാണ്. അത് കൊണ്ട് തന്നെ ജനകീയ ഇട ങ്ങളിൽ ഒന്നാണ് എന്നതിനാൽ വില്ലേജ് ഓഫീസുകൾ ആധുനീക വത്ക്കരിക്കേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആകെ 15 പട്ടയ ങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 7 സുനാമി പട്ടയ ങ്ങളും 8 റവന്യൂ പട്ടയങ്ങളുമാണ്.

സുനാമി പട്ടയങ്ങൾ മുഴുവനും കടപ്പുറം വില്ലേജിലാണ്. റവന്യു പട്ടയങ്ങൾ നല്‍കിയത് കടിക്കാട് വില്ലേജില്‍ 4, പൂക്കോട് വില്ലേജിൽ 2, ചാവക്കാട്, ഇരിങ്ങപ്പുറം വില്ലേജു കളിൽ ഒന്നു വീതം വിതരണം ചെയ്തു.

ചാവക്കാട് നഗരസഭാ ചെയർ പേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ, ചാവക്കാട് തഹസിൽദാർ എം. സന്ദീപ്, ഡെപ്യൂട്ടി തഹസിൽ ദാർ എം. ജെ. ജോസഫ് എന്നിവർ സംസാരിച്ചു.

*പബ്ലിക്ക് റിലേഷന്‍  

 

- pma

വായിക്കുക: , , , , , , ,

Comments Off on ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കും : എൻ. കെ. അക്ബർ എം. എൽ. എ.

Page 23 of 61« First...10...2122232425...304050...Last »

« Previous Page« Previous « ചാവക്കാട് ഹാർബർ വരുന്നു
Next »Next Page » വാഹനങ്ങളുടെ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിടി വീഴും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha