വാര്‍ഷിക പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു.

March 5th, 2022

sslc-plus-two-students-ePathram
തിരുവനന്തപുരം : ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെ നടക്കും എന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു. എസ്. എസ്. എല്‍. സി. പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും.

പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 22 ന് അവസാനിക്കും. പ്ലസ് വണ്‍ / വി. എച്ച്. എസ്. ഇ. പരീക്ഷകള്‍ ജൂണ്‍ രണ്ടു മുതല്‍ 18 വരെ നടക്കും. ഏപ്രില്‍, മേയ് മാസങ്ങളില്‍ മധ്യ വേനല്‍ അവധി ആയിരിക്കും. ജൂണ്‍ ഒന്നിനു തന്നെ സ്‌കൂളുകള്‍ തുറക്കും എന്നും മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on വാര്‍ഷിക പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു.

ചികിത്സ നിഷേധിച്ചാൽ കർശ്ശന നടപടി

February 1st, 2022

pinarayi-vijayan-epathram
തിരുവനന്തപുരം : ഗുരുതര രോഗമുള്ള കൊവിഡ് ബാധിതര്‍ക്ക് ചികിത്സ നിഷേധിച്ചാൽ ആശുപത്രികള്‍ക്ക് എതിരെ കർശ്ശന നടപടികള്‍ സ്വീകരിക്കുവാന്‍ മുഖ്യ മന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് വളരെ പ്രധാനപ്പെട്ട ഈ നിർദ്ദേശം മുഖ്യമന്ത്രി വെച്ചത്. സംസ്ഥാനത്തെ എല്ലാ സർക്കാർ – സ്വകാര്യ ആശുപത്രി കൾക്കും ഇതു ബാധകമാണ്.

2022 ഫെബ്രുവരി 6 ഞായറാഴ്ച അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനത്തില്‍ വർദ്ധനവ് കാണിച്ചിരുന്ന തിരുവനന്തപുരം, വയനാട്, കാസർ ഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രി കളിലും, ഐ. സി. യു. വിലും എത്തുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ ത്തിലാണ്. എ, ബി, സി കാറ്റഗറി യിൽ ജില്ലാ തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും.

രണ്ടാം ഡോസ് വാക്സിനേഷൻ 84 %, കുട്ടികളുടെ വാക്സിനേഷൻ 71 % പൂർത്തീകരിച്ചു. വാക്സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൊവിഡ് മരണ ധന സഹായ ത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ 40,410 പേർക്ക് ധന സഹായം നൽകി.

പതിനൊന്ന് ലക്ഷത്തോളം പേർ നിലവിൽ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിൽ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സജീവമാണ്. ആശുപത്രിയിലും, ഐ. സി. യു. വിലും എത്തുന്നവരുടെ കണക്കുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ ഏകോപിപ്പി ക്കുവാൻ സംസ്ഥാന കൊവിഡ് വാർ റൂമിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

- pma

വായിക്കുക: , , ,

Comments Off on ചികിത്സ നിഷേധിച്ചാൽ കർശ്ശന നടപടി

അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസം ഹോം ക്വാറന്‍റൈന്‍

January 10th, 2022

covid-19-test-kit-ePathram

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്ന എല്ലാ യാത്ര ക്കാർക്കും ഏഴു ദിവസം നിർബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ ഏർപ്പെടുത്തും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കേന്ദ്ര സര്‍ക്കാരിന്‍റെ മാർഗ്ഗ നിർദ്ദേശ പ്രകാരമാണ് പ്രവാസി കളായ യാത്രക്കാര്‍ക്ക് ഏഴു ദിവസം നിർബ്ബ ന്ധിത ഹോം ക്വാറന്‍റൈന്‍ ഏർപ്പെടു ത്തുന്നത്.

കേരളത്തില്‍ എത്തിയതിന്‍റെ എട്ടാം ദിവസം ആർ. ടി. പി. സി.ആർ. പരിശോധന നടത്തും. എയർ പോർട്ടില്‍ എത്തുന്ന യാത്രക്കാരെ ഹൈ-റിസ്‌ക്, ലോ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർ എന്നിങ്ങനെ തരം തിരിച്ചാണ് ആർ. ടി. പി. സി. ആർ. പരിശോധന നടത്തുന്നത്. ഹൈ- റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവർക്കും ആർ. ടി. പി. സി. ആർ. പരിശോധന നടത്തും. നെഗറ്റീവ് ആയാൽ ഏഴു ദിവസം ഹോം ക്വാറന്‍റൈനും എട്ടാമത്തെ ദിവസം ആർ. ടി. പി. സി. ആർ. പരിശോധനയും നടത്തണം.

സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 64 പേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. 30 പേർ ക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്.

ലോ റിസ്‌ക് രാജ്യ ങ്ങളിൽ വരുന്നവർക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചി രുന്നത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്‍റൈന്‍ വേണം എന്നു സംസ്ഥാനവും ആവശ്യ പ്പെട്ടിരുന്നു. കേന്ദ്ര മാർഗ്ഗ നിർദ്ദേശ പ്രകാരം ഹോം ക്വാറന്‍റൈന്‍ വ്യവസ്ഥകൾ കർശ്ശനം ആക്കുമെന്നും മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴു ദിവസം ഹോം ക്വാറന്‍റൈന്‍

ഒഡെപെക് മുഖേന ഐ. ഇ. എൽ. ടി. എസ്. പരിശീലനം

January 8th, 2022

job-hunter-interview-government-job-ePathram
തിരുവനന്തപുരം : വിദേശത്ത് ജോലി സാദ്ധ്യതയുള്ള കോഴ്സുകള്‍ പഠിക്കുന്നതിന്ന് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഐ. ഇ. എൽ. ടി. എസ്. പരിശീലനം നൽകുന്നു. ഓൺ ലൈന്‍ വഴിയും ഓഫ്‌ ലൈന്‍ വഴിയും ക്ലാസ്സുകള്‍ ലഭ്യമാണ്. പഠിക്കുവാന്‍ ആഗ്രഹിക്കുന്നവർ അഡ്മിഷനു വേണ്ടി വിശദമായ ബയോഡാറ്റ സഹിതം training @ odepc. in ലേക്ക് അപേക്ഷ അയക്കണം.

വിശദ വിവരങ്ങൾക്ക് ഒഡെപെക് വെബ് സൈറ്റ് സന്ദര്‍ശിക്കുക.  ഫോണില്‍ ബന്ധപ്പെടുവാന്‍ 8086112315, 7306289397, 9567365032, 8606550701. എന്നീ നമ്പറുകളില്‍ വിളിക്കാം.

- pma

വായിക്കുക: , , ,

Comments Off on ഒഡെപെക് മുഖേന ഐ. ഇ. എൽ. ടി. എസ്. പരിശീലനം

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം

January 4th, 2022

vocational-course-and-job-related-ePathram
കോട്ടയം : മൊബൈൽ ഫോൺ ടെക്‌നോളജി, ഗ്രാഫിക്‌സ് &  വിഷ്വൽ എഫക്ട്‌സ്, ഓഡിയോ – വീഡിയോ എഡിറ്റിംഗ് &  എഫക്ട്‌സ്, ക്ലോസ്ഡ് സർക്യൂട്ട് ടെലി വിഷൻ (സി. സി. ടി. വി.)  &  എൽ. ഇ. ഡി. സ്‌ക്രോൾ ഡിസ്‌പ്ലേ എന്നീ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്‌സുകളിൽ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ സ്റ്റെപ്പന്‍റ് നൽകും. കെൽട്രോണും പട്ടിക ജാതി വകുപ്പും സംയുക്തമായി നടത്തുന്ന കോഴ്സുകളില്‍ പരിശീലനം നേടാന്‍ താല്‍പ്പര്യം ഉള്ളവര്‍  2022 ജനുവരി 15 നു മുന്‍പായി കോട്ടയം നാഗമ്പടത്തുള്ള കെൽട്രോൺ നോളജ് സെന്‍ററിൽ അപേക്ഷ നൽകണം.

ഫോൺ : 9495359224, 9497540481.

 * (പബ്ലിക്ക് റിലേഷന്‍ വകുപ്പ്) 

- pma

വായിക്കുക: , , , ,

Comments Off on തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം

Page 21 of 61« First...10...1920212223...304050...Last »

« Previous Page« Previous « കൺസോൾ സാന്ത്വന സംഗമം
Next »Next Page » മുൻകാല സൈനികരെ ആദരിക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha