തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേ ക്കുള്ള തെരഞ്ഞെടുപ്പു മായി ബന്ധ പ്പെട്ട് നിലവിലെ വോട്ടര്‍ പട്ടിക പുതു ക്കുന്ന തിനുള്ള കരട് വോട്ടര്‍ പട്ടിക ജനുവരി 20 തിങ്കളാഴ്ച പ്രസിദ്ധീ കരിക്കും.
941 ഗ്രാമ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, 6 മുനിസിപ്പല്‍ കോര്‍പ്പറേഷ നുകള്‍ എന്നിവിട ങ്ങളിലെ വോട്ടര്‍ പട്ടിക യാണ് പുതുക്കുന്നത്.
2020 ജനുവരി 1 ന് മുന്‍പായി 18 വയസ്സു തികഞ്ഞ വര്‍ക്ക് വോട്ടര്‍ പട്ടിക യില്‍ ഓണ്‍ ലൈന്‍ അപേക്ഷ യിലൂടെ പേരു ചേര്‍ക്കാം. പട്ടിക യില്‍ തിരുത്തലുകള്‍, സ്ഥാന മാറ്റം എന്നിവ വേണ്ടവര്‍ക്കും ഈ അവസരം ഉപയോഗ പ്പെടുത്താം.എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലും വില്ലേജ് – താലൂക്ക് ഓഫീസു കളിലും വോട്ടര്‍ പട്ടിക പരി ശോധന ക്കായി ലഭിക്കും.
ജനുവരി 20 മുതല്‍ ഫെബ്രുവരി 14 വരെ യുള്ള ദിവസ ങ്ങളില്‍ വോട്ടര്‍ പട്ടിക സംബ ന്ധിച്ച അപേക്ഷ കളും ആക്ഷേപ ങ്ങളും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മാര്‍ക്ക് സമര്‍പ്പിക്കാം.
തിരുത്തലുകള്‍ക്കു ശേഷം ഫെബ്രുവരി 28 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീ കരിക്കും. പുതിയതായി പേര് ഉള്‍പ്പെടു ത്തുന്ന തിനും (ഫോറം – 4) തിരുത്തല്‍ വരുത്തു ന്നതിനും (ഫോറം – 6) പോളിംഗ് സ്റ്റേഷന്‍ / വാര്‍ഡ് എന്നിവ മാറ്റു ന്നതിനും (ഫോറം -7) വെബ് സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ ലൈന്‍ അപേക്ഷ സമര്‍ പ്പിക്കണം. പട്ടിക യില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് (ഫോറം – 5) നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.