ഷാർജ : നോളജ് ചാമ്പ്യൻ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഷാർജയിലെ മലയാളി വിദ്യാർത്ഥി നേഹ സുധീർ. യു. എ. ഇ., ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ക്വിസ് മത്സരത്തിലാണ് നേഹ സുധീർ രണ്ടാം സമ്മാനം കരസ്ഥമാക്കിയത്.
തൃശൂർ ജില്ലയിലെ എടമുട്ടം സ്വദേശി സുധീർ ഖാലിദ് – സെനീന സുധീർ ദമ്പതികളുടെ മകൾ നേഹ സുധീർ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
സീനിയർ വിഭാഗത്തിൽ യു. എ. ഇ. യിൽ നിന്നുള്ള ഏക മത്സരാർത്ഥി നേഹ സുധീർ ആയിരുന്നു. റണ്ണർ അപ്പ് പ്രൈസ് ലഭിച്ച നേഹ സുധീറിന് ജർമ്മനിയിൽ നിന്നും സംഘാടകർ അയച്ചു കൊടുത്ത ട്രോഫിയും സർട്ടിഫിക്കറ്റും സ്‌കൂൾ അധികൃതർ സമ്മാനിച്ചു.
നോളജ് ചാമ്പ്യൻ ഓൺ ലൈൻ ക്വിസ് മത്സരത്തിൽ വിവിധ ദേശക്കാരായ 450 വിദ്യാർത്ഥികൾ പങ്കെടുത്തു.