മുഹമ്മദ് ബിൻ സൽമാൻ സൗദി പ്രധാന മന്ത്രി

September 28th, 2022

crown-prince-of-saudi-arabia-mohammed-bin-salman-ePathram
റിയാദ് : സൗദി കിരീട അവകാശി മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരനെ സൗദി അറേബ്യയുടെ പ്രധാന മന്ത്രിയായി നിയോഗിച്ച്‌ ഭരണാധികാരിയും വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് അമീര്‍ മുഹമ്മദ് ബിൻ സൽമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്.

കിരീട അവകാശിയുടെ നേതൃത്വത്തിലുള്ള മന്ത്രി മാരുടെ സമിതിയും പുനഃസംഘടിപ്പിച്ചു. മന്ത്രി സഭാ പുനഃസംഘടനയുടെ ഭാഗമായുള്ള ഉത്തവിൽ നിലവിലെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായ അമീര്‍ ഖാലിദ് ബിൻ സൽമാനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു.

- pma

വായിക്കുക: , , ,

Comments Off on മുഹമ്മദ് ബിൻ സൽമാൻ സൗദി പ്രധാന മന്ത്രി

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: സൗദിയില്‍ നിയന്ത്രണങ്ങള്‍ നീക്കി

March 23rd, 2022

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ് : വിദേശ രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യ യിലേക്ക് വരാന്‍ ഇനി മുതല്‍ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് അധികൃതര്‍. രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് 99 ശതമാനവും പോസിറ്റീവ് നിരക്ക് നാല് ശതമാനത്തിനു താഴെയും ആയതിനാലാണ് നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിച്ചത്.

രാജ്യത്തേക്ക് വരുന്നവര്‍ കൊവിഡ് പരിശോധനയും യാത്രികര്‍ക്കുള്ള ക്വാറന്‍റൈനും ആവശ്യമില്ല. എന്നാല്‍ ‘മുഖീം’ അറൈവല്‍ രജിസ്‌ട്രേഷന്‍ (Muqeem Arrival Registration) നിര്‍ബ്ബന്ധമാണ് എന്നും സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

Comments Off on വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: സൗദിയില്‍ നിയന്ത്രണങ്ങള്‍ നീക്കി

സൗദി അറേബ്യ: മികച്ച എക്സ്‌പോ പവലിയൻ അവാര്‍ഡ് ജേതാവ്

March 21st, 2022

expo-2020-best-pavilion-award-to-saudi-arabia-ePathram
ദുബായ് : എക്സ്‌പോ-2020 യിലെ ഏറ്റവും മികച്ച പവലിയനുള്ള അവാര്‍ഡ് സൗദി അറേബ്യ കരസ്ഥമാക്കി. മികച്ച പവലിയനുള്ള അവാര്‍ഡിന് പുറമെ രണ്ടു പ്രത്യേക അവാര്‍ഡുകളും നേടിയിട്ടുണ്ട്. മികച്ച പുറം ഡിസൈൻ, ഡിസ്പ്ലേ എന്നിവക്കാണ് പ്രത്യേക പുരസ്കാരം. എല്ലാ എക്സ്‌പോ മേളകളിലും മികച്ച പവലിയനെ തെരഞ്ഞെടുക്കുന്ന ‘എക്സിബിറ്റർ’ മാഗസിന്‍ 30 വര്‍ഷത്തോളമായി ഈ രംഗത്ത് മത്സരം ഒരുക്കുന്നു.

യു. എസ്. ഗ്രീൻ ബിൽഡിംഗ് കൗൺസിന്‍റെ ലീഡ് പ്ലാറ്റിനം സർട്ടിഫിക്കറ്റ്, ഏറ്റവും വലിയ ഇന്‍ട്രാക്ടീവ് ലൈറ്റ് ഫ്ലോർ, ഏറ്റവും നീളം കൂടിയ ഇന്‍ട്രാക്ടീവ് വാട്ടർ കർട്ടൻ (32 മീറ്റർ), ഏറ്റവും വലിയ ഇന്‍ട്രാക്ടീവ് ഡിജിറ്റൽ സ്ക്രീൻ മിറര്‍ (1240 ചതരുശ്ര മീറ്റർ) എന്നീ വിഭാഗങ്ങളിൽ 3 ഗിന്നസ് റെക്കോർഡുകളും സൗദി അറേബ്യന്‍ പവലിയൻ നേടിയിരുന്നു.

ഏകദേശം 40 ലക്ഷത്തോളം പേരാണ് ഇതു വരെ സൗദി അറേബ്യ പവലിയനില്‍ എത്തിയത്.  കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിച്ച ദുബായ് വേള്‍ഡ് എക്സ്പോ യിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിച്ച പവലിയനും ഇതു തന്നെ.

- pma

വായിക്കുക: , , , ,

Comments Off on സൗദി അറേബ്യ: മികച്ച എക്സ്‌പോ പവലിയൻ അവാര്‍ഡ് ജേതാവ്

യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി

March 14th, 2021

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ് : സൗദി അറേബ്യയിലേക്കുള്ള വിമാന യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി. ഇതു സംബന്ധിച്ചുള്ള നിർദ്ദേശം വിമാന ക്കമ്പനികള്‍ക്കും എയർ പോർട്ടു കൾക്കും സൗദി ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നൽകിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ വിമാന ത്താവളങ്ങളും മേയ് 17 മുതൽ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും.

എന്നാല്‍ കൊവിഡ് വ്യാപനം കുറവുള്ള ഗ്രീന്‍ സോണ്‍ രാജ്യങ്ങളിൽ നിന്നുള്ള വിമാന ങ്ങൾ മാത്രമേ രാജ്യത്ത് ഇറക്കുവാന്‍ അനുമതി നല്‍കുകയുള്ളൂ.

നിലവില്‍, കൊവിഡ് വ്യാപന തോത് വര്‍ദ്ധിച്ച റെഡ് സോണ്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് തുടരും.

- pma

വായിക്കുക: , , , , , ,

Comments Off on യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി

ഹജ്ജ് തീർത്ഥാടനം : കൊവിഡ് വാക്‌സിൻ നിർബ്ബന്ധമാക്കും 

March 3rd, 2021

hajj-epathram
റിയാദ് : ഈ വര്‍ഷം ഹജ്ജ് തീർത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിർബ്ബന്ധം ആക്കും എന്ന് സൗദി ആരോഗ്യ വകുപ്പു മന്ത്രി തൗഫീഖ് അൽ റബീആ. ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖ ത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനം ശക്തമായതിനാല്‍ കഴിഞ്ഞ വർഷം സൗദി അറേബ്യ യില്‍ നിന്നുള്ള വര്‍ക്കു മാത്രമായിരുന്നു ഹജ്ജ് കര്‍മ്മത്തിനു അനുമതി നൽകിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജിനു അനുമതി നൽകുമോ എന്ന കാര്യ ത്തിൽ ഇതു വരെ വ്യക്തമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

- pma

വായിക്കുക: , , , , ,

Comments Off on ഹജ്ജ് തീർത്ഥാടനം : കൊവിഡ് വാക്‌സിൻ നിർബ്ബന്ധമാക്കും 

Page 2 of 3123

« Previous Page« Previous « സുഗതാഞ്ജലി : കാവ്യ ആലാപന മൽസര വിജയി കളെ പ്രഖ്യാപിച്ചു
Next »Next Page » സമാജത്തിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിന്‍ കുത്തി വെപ്പ് വ്യാഴാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha