അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച എട്ടാമത് ഭരത് മുരളി നാടകോ ത്സവ ത്തിന്റെ ആറാം ദിവസം ഇസ്കന്തർ മിർസ സംവിധാനം ചെയ്ത് ഫ്രണ്ട്‌സ് എ. ഡി. എം. എസ്. അവതരി പ്പിച്ച ‘ഭഗ്ന ഭവനം’ അബുദാബി യിലെ പ്രേക്ഷ കര്‍ക്ക് വേറിട്ട ഒരു അനുഭവ മായി.
ഈ വര്‍ഷത്തെ നാടകോല്‍സവ ത്തില്‍ അബു ദാബി യില്‍ നിന്നുള്ള ആദ്യത്തെ നാടകം ആയി രുന്നു ഇത്.
മല്‍സര വേദി ലക്ഷ്യം വെച്ച് ഒരുക്കുന്ന ആധുനിക – പരീക്ഷണ നാടക ശൈലി യില്‍ നിന്നും മാറി പ്രേക്ഷ കനു മായി എളുപ്പ ത്തില്‍ സംവദി ക്കുന്ന ശൈലി യിലാ ണ് ഇസ്കന്ദര്‍ മിര്‍സ ഈ നാടകം ഒരുക്കിയത്.
മലയാള നാടക ചരിത്ര ത്തിലെ നാഴിക ക്കല്ലു കളിൽ ഒന്നായി പരിഗണിക്ക പ്പെടു ന്ന എൻ. കൃഷ്ണ പിള്ള യുടെ ‘ഭഗ്നഭവനം’ സ്ത്രീ യുടെ സത്യാന്വേഷണ ത്തെയും സാമൂ ഹ്യ മായി അവൾ നേരിടുന്ന അടി മത്വ ത്തെയും പ്രതിപാദി ക്കുന്നു.
മാധവൻ നായരുടെ മൂന്നു മക്കളാണ് രാധ, സുമതി, ലീല എന്നിവർ. മൂത്ത മകൾ രാധ യെ കേന്ദ്രീ കരി ച്ചാണ് നാടകം വികസി ക്കുന്നത്. കാമുക ന്റെ ഭാവി ക്ക് താന്‍ പ്രതിബന്ധ മാകരുത് എന്ന് കരുതി, രാധ മറ്റൊരാളു മായി വിവാഹിത യാവുന്നു.
ഒരേ സമയം കാമുകിയും ഭാര്യ യുമായി ജീവിക്കേണ്ടി വന്നതിന്റെ മാനസിക സംഘ ര്‍ഷ ങ്ങള്‍ മൂലം രാധക്ക് ചിത്ത ഭ്രമം പിടി പെടുന്നു. എന്നാൽ കാമുക നായ ഹരീന്ദ്ര ന്റെ ഇട പെടലു കള്‍ രാധയെ ജീവിത ത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നു. കടുത്ത കാസ രോഗം പിടി പെട്ട രാധ യുടെ ഭർത്താവ് ജനാർദ്ദനൻ നായർ മരി ക്കുന്നു. രണ്ടാമത്തെ മകള്‍ സുമതി ആത്മ ഹത്യ ചെയ്യുന്നു. ഇതൊക്കെ കണ്ടും അനു ഭവിച്ചും മാധവൻ നായർ തളരുന്നു.
മാധവൻ നായരു ടെയും മൂന്ന് പെൺ മക്കളുടേയും ജീവിതം അപ്രതീക്ഷിത മായ ദുരന്ത ങ്ങളിൽ പെട്ട് വീണ ടിയുന്ന ദുരന്ത ചിത്രമാണ് ഈ നാടകം ഇതി വൃത്ത മാക്കുന്നത്.
കുടുംബ ത്തിലെ അംഗ ങ്ങൾ തമ്മിലുള്ള പൊരുത്തവും വിട്ടു വീഴ്ചാ മനോഭാവ ത്തിന്റെ ആവശ്യ കതയും അതില്ല എങ്കില്‍ സംഭവിക്കുന്ന പ്രത്യാഘാത ങ്ങൾ എന്തൊക്കെ ആണെന്നും നാടകം ചൂണ്ടിക്കാണിക്കുന്നു
വക്കം ജയലാല്‍, ബിജു കിഴക്കനേല, ഷിജു മുരിക്കുമ്പുഴ, അഞ്ജു നായര്‍, പ്രിയ, ഗോപിക പി. നായർ, മെർലിൻ വിമൽ, സുനിൽ പട്ടാമ്പി, ദിനേശ്, സജീവ് വണ്‍നസ് എന്നിവർ പ്രധാന വേഷ ങ്ങളില്‍ എത്തി. സംഗീതം മിൻജു രവീന്ദ്രൻ, പ്രകാശ വിതാനം രവി പട്ടേന, ഷാജി ശങ്കർ രംഗ സജ്ജീകരണവും വക്കം ജയ ലാൽ ചമയവും നിർവ്വഹിച്ചു.
നാടകോത്സവ ത്തിന്റെ ഏഴാം ദിവസ മായ ജനുവരി 5 വ്യാഴം രാത്രി 8 30 ന് പ്രമുഖ സംവിധായകൻ പ്രിയ നന്ദനൻ സംവിധാനം ചെയ്ത ‘ലൈറ്റ്‌സ് ഔട്ട്’ (വെളിച്ചം കെടുന്നു) എന്ന നാടകം, അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ അവതരി പ്പിക്കും.