പാലക്കാട് നഗര ത്തിൽ കെട്ടിടം തകർന്നു വീണു

August 2nd, 2018

accident-graphic-epathram
പാലക്കാട് : നഗരത്തിലെ മുൻസിപ്പൽ ബസ്റ്റാന്റി നു സമീപം കെട്ടിടം തകർന്നു വീണു നിര വധി പേര്‍ക്ക് പരിക്ക്. കെട്ടിടാ വശി ഷ്ടങ്ങ ളിൽ കുടുങ്ങി ക്കിടന്ന രണ്ട് സ്ത്രീകൾ അടക്കം 11 പേരെ പരി ക്കുക ളോടെ രക്ഷപ്പെ ടുത്തി ആശു പത്രിയി ലേക്കു മാറ്റി.

പോലീസി ന്റേയും ഫയര്‍ ഫോഴ്‌സി ന്റേയും നേതൃത്വ ത്തില്‍ രക്ഷാ പ്രവര്‍ ത്തനം നടക്കുന്നു. ദേശീയ ദുരന്ത നിവാരണ സേനയും നാട്ടു കാരും രക്ഷാ പ്രവർ ത്തന ങ്ങളില്‍ പങ്കാളി കളായി.

50 വർഷത്തോളം പഴക്കമുള്ള കെട്ടിട ത്തിൽ പ്രവര്‍ ത്തിച്ചു വരുന്ന ഹോട്ടലിൽ അറ്റ കുറ്റ പ്പണികള്‍ നടന്നു കൊണ്ടി രിക്കുക യായി രുന്നു. നിർമ്മാണ പ്രവർ ത്തന ങ്ങള്‍ക്കിടെ ഒരു തൂൺ ഇളക്കി മാറ്റിയ താണ് അപകട ത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

- pma

വായിക്കുക: ,

Comments Off on പാലക്കാട് നഗര ത്തിൽ കെട്ടിടം തകർന്നു വീണു

മഴയിൽ കുതിർന്ന കേരളം : ഹര്‍ത്താല്‍ കരി ദിനമാക്കി എസ്. ഡി. പി. ഐ.

July 16th, 2018

rain-in-kerala-monsoon-ePathram
തൃശൂർ : ശക്ത മായ മഴ യില്‍ കേരളം വിറങ്ങ ലിച്ചു. ജില്ല യിലെ ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂ ക്കു കളി ലെ സി. ബി. എസ്‌. ഇ., ഐ. സി. എസ്‌. ഇ. ഉള്‍പ്പെടെ യുള്ള വിദ്യാ ഭ്യാസ സ്ഥാപ ന ങ്ങൾ ക്കും ജില്ലാ കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

പോലീസ് കസ്റ്റഡി യില്‍ എടുത്ത എസ്. ഡി. പി. ഐ. നേതാക്കളെ വിട്ട യച്ച തിനാല്‍ ചൊവ്വാഴ്ച സംസ്ഥാന ത്ത് ആഹ്വാനം ചെയ്തിരുന്ന ഹര്‍ ത്താല്‍ എസ്. ഡി. പി. ഐ. പിന്‍ വലിച്ചു. പോലീസ് വേട്ട യില്‍ പ്രതിഷേ ധിച്ച് സംസ്ഥാന വ്യാപക മായി ചൊവ്വാഴ്ച കരിദിനം ആചരിക്കും.

മൂന്നു ദിവസ ങ്ങളായി തുടരുന്ന മഴ ക്കെടുതി യില്‍ വിവിധ ജില്ല കളിലായി പത്തു മരണ ങ്ങളും നിരവധി നാശ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വരെ ശക്ത മായ മഴ തുടരും എന്ന് കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്ര ത്തിന്റെ മുന്നറി യിപ്പും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശവും ഉണ്ട്.

കോട്ടയം, പത്തനംതിട്ട ജില്ല കളിലെ പ്രൊഫഷണൽ കോളേജു കൾ ഉൾപ്പെടെ യുളള എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾ ക്കും ആല പ്പുഴ ജില്ല യിലെ അമ്പലപ്പുഴ, ചേർത്തല, കുട്ട നാട്, കാർത്തിക പ്പള്ളി താലൂ ക്കുക ളിലെ എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്കും ചൊവ്വാ ഴ്ച അവധി ആയി രിക്കും. ഈ അവധി ക്ക് പകരം മറ്റൊരു ദിവസം പ്രവർത്തി ദിനം ആയിരിക്കും.

മഹാത്മാ ഗാന്ധി സർവ്വ കലാ ശാല ജൂലായ് 17 ന് നട ത്തുവാന്‍ തീരുമാനി ച്ചിരുന്ന എല്ലാ പരീക്ഷ കളും മാറ്റി വെച്ചിട്ടുണ്ട്.

എറണാകുളത്ത് റെയില്‍ വേ ട്രാക്കു കള്‍ വെള്ള ത്തി നടി യില്‍ ആയതിനാല്‍ ട്രെയിന്‍ ഗതാ ഗതം താറു മാറാ യി. തകരാറി ലായ സിഗ്‌നല്‍ സംവിധാനം പൂര്‍വ്വ സ്ഥിതിയി ലാകു വാന്‍ കൂടുതല്‍ സമയം വേണ്ടി വരും.

- pma

വായിക്കുക: , , , , , , , , ,

Comments Off on മഴയിൽ കുതിർന്ന കേരളം : ഹര്‍ത്താല്‍ കരി ദിനമാക്കി എസ്. ഡി. പി. ഐ.

കനത്ത മഴ : സ്‌കൂളു കൾക്ക് അവധി – സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

July 10th, 2018

rain-in-kerala-monsoon-ePathram
കൊച്ചി : മഴ ശക്തി യായ തോടെ മുന്‍ കരുതല്‍ എന്നോ ണം ഇടുക്കി, കോട്ടയം, എറണാ കുളം ജില്ല കളിലെ പ്രൊഫ ഷണല്‍ കോളജു കള്‍ ഒഴികെ യുള്ള എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ ക്കും ജില്ലാ കളക്ടര്‍ മാര്‍ ബുധ നാഴ്ച അവധി പ്രഖ്യാ പിച്ചു.

ഇന്നു മുതല്‍ ജൂലായ് പതി നേഴു വരെ സംസ്ഥാനത്ത് ശക്ത മായ മഴ പെയ്യും എന്ന് കേന്ദ്ര കാലാ വസ്ഥാ വകുപ്പ് മുന്നറി യിപ്പും തുടര്‍ ച്ചയാ യി പെയ്യുന്ന മഴ കാരണം വെള്ള പ്പൊക്കം, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാവും എന്നുള്ള തി നാല്‍ ജാഗ്രതാ നിര്‍ദ്ദേ ശവും പുറ പ്പെടു വിച്ചി രുന്നു.

ഇടുക്കി ജില്ല യിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ ക്കും ബുധ നാ ഴ്ച അവധി നല്‍കുന്ന തിനാല്‍ ജൂലായ് 21 ശനിയാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും പ്രവൃത്തി ദിനം ആയിരിക്കും എന്നും കളക്ടര്‍ അറി യിച്ചു.

ഉരുള്‍ പൊട്ടല്‍ സാദ്ധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മണി ക്കു ശേഷം മലയോര മേഖലയിലേ ക്കുള്ള യാത്ര യില്‍ നിയന്ത്രണം വേണം എന്നും പുഴ കളിലും തോടു കളി ലും ജല നിരപ്പ് ഉയരു വാന്‍ സാദ്ധ്യ ത യുള്ള തിനാല്‍ പുഴ കളിലും ചാലു കളിലും വെള്ളക്കെട്ടിലും മഴ യത്ത് ഇറ ങ്ങരുത് എന്നും സംസ്ഥാന ദുരന്ത നിവാരണ അഥോ റിറ്റി മുന്നറിയിപ്പു നല്‍കി യിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on കനത്ത മഴ : സ്‌കൂളു കൾക്ക് അവധി – സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

മഴക്കെടുതി : നിരവധി മരണം – സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

June 10th, 2018

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : ശക്തമായ കാറ്റിലും മഴയിലും വിവിധ ജില്ല കളിലായി നിരവധി പേർക്ക് ജീവഹാനി സംഭ വിച്ചു. പതിന ഞ്ചോളം പേര്‍ക്ക് പരിക്കു പറ്റു കയും ചെയ്തു. മഴ ശക്ത മായതോടെ വ്യാപക മായ നാശ നഷ്ട ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉരുള്‍ പൊട്ട ലിൽ കൃഷി നാശ വും റോഡു കളും വീടു കളും തകരുകയും ചെയ്തു. സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ യും കാറ്റും തുടരും എന്നും കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്.

കേരള – ലക്ഷ ദ്വീപ് തീരത്ത് അറുപത് കിലോ മീറ്റര്‍ വരെ വേഗത യില്‍ കാറ്റു വീശും. കടലില്‍ നാലര മീറ്റര്‍ വരെ ഉയരത്തില്‍ തിര മാല ഉയരു വാന്‍ സാദ്ധ്യത ഉള്ള തിനാല്‍ മത്സ്യ ത്തൊഴി ലാളി കള്‍ ജാഗ്രത പാലി ക്കണം എന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെ യുള്ള വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് തിങ്കളാഴ്ച അവധി ആയിരിക്കും എന്ന് ജില്ലാ കളക്ടര്‍ അറി യിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍ പൊട്ടല്‍ ഭീഷണി ഉള്ള തിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും മുന്നറി യിപ്പുണ്ട്.

- pma

വായിക്കുക: , ,

Comments Off on മഴക്കെടുതി : നിരവധി മരണം – സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

നിപ്പയെ നേരിടാൻ മരുന്നെത്തി

May 23rd, 2018

nipah-virus-ePathram
കോഴിക്കോട് : നിപ്പ വൈറസ് ബാധിതരെ ചികിത്സി ക്കു വാനായി റിബാ വൈറിന്‍ ഗുളിക കള്‍ മലേഷ്യയില്‍ നിന്നും കോഴിക്കോട് മെഡി ക്കല്‍ കോളേജ് ആശു പത്രി യില്‍ എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

റിബ വൈറിൻ മറ്റുപല രോഗ ങ്ങൾക്കും ഉപ യോഗി ക്കു ന്നതാണ് എങ്കിലും നിപ്പ ബാധി തരിൽ എത്രത്തോളം ഫല പ്രദ മായിരിക്കും എന്ന തിനെ ക്കുറിച്ച് കൃത്യമായ വിവ രങ്ങള്‍ ലഭ്യ മല്ല. അതു കൊണ്ടു തന്നെ പാര്‍ശ്വ ഫല ങ്ങളെ ക്കുറിച്ചു പരി ശോധിച്ച തിനു ശേഷം മാത്ര മായി രിക്കും റിബാ വൈറിന്‍ ഗുളിക കള്‍ രോഗി കള്‍ ക്ക് നല്‍കുക.

- pma

വായിക്കുക: , , ,

Comments Off on നിപ്പയെ നേരിടാൻ മരുന്നെത്തി

Page 15 of 21« First...10...1314151617...20...Last »

« Previous Page« Previous « തൂത്തുക്കുടി സ്റ്റെര്‍ ലൈറ്റ് ഫാക്ടറി വികസന ത്തിന് സ്റ്റേ
Next »Next Page » എഛ്. ഡി. കുമാര സ്വാമി കര്‍ണ്ണാടക മുഖ്യമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha