അബുദാബി : റീം ഐലൻഡിലെ തമൂഹ് ടവറിൽ യു. എ. ഇ. എക്സ് ചേഞ്ചി ന്റെ പുതിയ കാര്യാലയം ഗ്രൂപ്പ് ചെയർമാൻ ബി. ആർ. ഷെട്ടി ഉദ്ഘാടനം ചെയ്തു.
മൂന്നു പതിറ്റാണ്ടോളമായി അബു ദാബി ഹംദാൻ സ്ട്രീറ്റിൽ പ്രവർ ത്തിച്ചി രുന്ന കെട്ടിട ത്തില്‍ നിന്നാണ് യു. എ. ഇ. എക്സ് ചേഞ്ചി ന്റെ ആസ്ഥാനം റീം ഐലൻഡിലെ സ്വന്തം കെട്ടിട ത്തി ലേക്കു മാറ്റിയത്. 65,000 ചതു രശ്ര അടി വിസ്തൃതി യിലാണ് മികച്ച സംവിധാന ങ്ങളോടെ ഈ ഓഫീസ് തയ്യാ റാക്കി യത്. മുന്നൂറോളം ജീവന ക്കാർ നിലവിൽ ഹെഡ് ഓഫീ സിൽ ജോലി ചെയ്യു ന്നുണ്ട്.
യു. എ. ഇ. എക്സ് ചേഞ്ച് ഡയറക്ടർ ബിനയ് ഷെട്ടി, ഗ്രൂപ്പ് പ്രസിഡന്റ് വൈ. സുധീർ കുമാർ ഷെട്ടി, ഗ്ലോബൽ സി. ഇ. ഒ. പ്രമോദ് മങ്ങാട്, എക്സ് പ്രസ് മണി സി. ഇ. ഒ. സുധേഷ് ഗിരിയൻ തുടങ്ങി യവരും സന്നി ഹിത രായി രുന്നു.
1980 ൽ ചെറിയ ഒരു ഓഫീസിൽ തുടങ്ങിയ പ്രവർത്തനം ഇത്രയും വിപുല മായ ഒരു ആസ്ഥാന മന്ദിര ത്തിലേ ക്കെത്തി നില്ക്കു മ്പോൾ, തങ്ങളുടെ ഉപ യോക്താ ക്കൾക്കിട യിലും ജീവന ക്കാർ ക്കിട യിലും വളർത്തി എടു ത്ത മികവിൻറെ വലിയ ഒരു പ്രയാണ ഘട്ടമാണ് അടയാള പ്പെടു ത്തുന്നത് എന്ന് ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.
വിവര സാങ്കേതിക വിപ്ലവം കീഴടക്കിയ പുതിയ ബിസിനസ്സ് യുഗ ത്തിൽ കാലാ നുസൃത മായ നവീകരണ മാണ് ഇതിലൂടെ സാദ്ധ്യ മാകുന്നത് എന്നും വിവിധ രാജ്യ ങ്ങളി ലായി വളർന്ന തങ്ങളുടെ സേവന ശൃംഖല യെ സൗകര്യ പ്രദം സംയോ ജിപ്പി ക്കുന്ന തര ത്തിലാണ് ആസ്ഥാന മന്ദിരം പണിതിരി ക്കുന്നത് എന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.
ലോകത്തിൻറെ വിശ്വാസവും സ്വീകാരവും നേടിയ റെമി റ്റൻസ്, ഫോറിൻ എക്സ് ചേഞ്ച്, പെയ്‌മെൻറ് സൊല്യൂഷൻസ് ബ്രാൻഡ് എന്ന പദവി യിലേക്ക് സ്ഥാപനത്തെ എത്തിച്ച പൊതു സമൂഹ ത്തിന് ഈ വിജയ ങ്ങളും ഉയർച്ച കളും തങ്ങൾ സമർപ്പി ക്കുകയാണ്എന്നും ഡോ. ബി. ആർ. ഷെട്ടി സൂചിപ്പിച്ചു.
സ്ഥാപന ത്തിൻറെ വളർ ച്ചക്ക് അനുസൃത മായ പുതിയ ജോലി അന്ത രീക്ഷം സൃഷ്ടി ക്കുവാനും ഡിജിറ്റൽ സാങ്കേതിക സംവിധാന ങ്ങളി ലൂടെ ക്രമേണ കടലാസ് രഹിത ഓഫീസ് എന്ന വിധം മാറ്റുക യാണ് ലക്‌ഷ്യം എന്നും സമ കാലീന വാസ്തു സൗന്ദര്യ ത്തോടെ യും രൂപ കല്പന യോടെ യും നിർമ്മിച്ച ഈ കാര്യാലയം, ജീവന ക്കാർക്ക് കൂടുതൽ സൗകര്യവും ആത്മ വിശ്വാസവും പകരാൻ നിമിത്തമാകും എന്നും യു. എ. ഇ. എക്സ് ചേഞ്ചി ന്റെ ഗ്ലോബൽ സി. ഇ. ഒ. പ്രമോദ് മങ്ങാട് പറഞ്ഞു.