സന്ദര്‍ശകര്‍ക്കായി ‘ലൂവ്റെ അബുദാബി’ ഒരുങ്ങുന്നു

March 12th, 2017

tca-abudhabi-tourism-authority-ePathram.jpgഅബുദാബി : വിനോദ സഞ്ചാരി കളേയും ചരിത്രാനേഷി കളേയും ആകര്‍ഷിക്കും വിധം ഒരു  യൂണി വേഴ്സല്‍ മ്യൂസിയം അബു ദാബി യില്‍ ഒരുങ്ങുന്നു. ലൂവ്റെ അബു ദാബി എന്ന പേരിൽ സാദിയാത് ഐലന്‍ഡില്‍ കടലി ന്‍െറയും മരു ഭൂമി യുടെയും മദ്ധ്യേ നിർമ്മാണം പുരോഗമിക്കുന്ന ഈ മ്യൂസിയം ഫ്രഞ്ച് വാസ്തു ശില്‍പി യായ ജീന്‍ നൂവൽ രൂപ കല്‍പന ചെയ്തിരി ക്കുന്നു.

യു. എ. ഇ. യുടെ പരിസ്ഥിതി ക്കു അനു യോജ്യ മായ വിധ ത്തിലാണ് ഇതിന്റെ നിര്‍മ്മിതി. വല യുടെ മാതൃക യിലുള്ള ഇതിന്‍െറ താഴിക ക്കുടം വെയിലിനെ തട യുകയും അതോ ടൊപ്പം പ്രകാ ശത്തെ അക ത്തേക്ക് ആവാഹി ക്കുകയും ചെയ്യും. ‘വെളിച്ച മഴ’ എന്നാണ് ലൂവ്റെ അബു ദാബി യിലെ ഈ വെളിച്ച വിതാനത്തെ വിശേ ഷി പ്പിക്കുന്നത്.

പിക്കാസോ യുടെ പോര്‍ ട്രെയ്റ്റ് ഓഫ് എ ലേഡി, പോള്‍ ഗ്വാഗി ന്‍െറ ചില്‍ഡ്രന്‍ റെസ്ലിംഗ്‌, പിയറ്റ് മോന്‍ഡ്രി യനിന്‍െറ പെയിന്റിംഗ് തുടങ്ങീ അറു നൂറോളം ഇന ങ്ങളാണ് മ്യൂസിയ ത്തില്‍ പ്രദര്‍ശി പ്പിക്കുക. ഈ വര്‍ഷം തന്നെ മ്യൂസിയം തുറന്നു പ്രവത്തി ക്കുവാ നായി ഇവിടെ പ്രദര്‍ശന വസ്തു ക്കള്‍ ഒരുക്കു ന്നതിന്‍െറ അവസാന ഘട്ട ത്തിലാണ് മ്യൂസിയം അധികൃതര്‍.

- pma

വായിക്കുക: , ,

Comments Off on സന്ദര്‍ശകര്‍ക്കായി ‘ലൂവ്റെ അബുദാബി’ ഒരുങ്ങുന്നു

പ്രശാന്ത് മങ്ങാട് എൻ. എം. സി. ഹെൽത്തിന്റെ സി. ഇ. ഒ.

March 9th, 2017

prasanth-mangat-epathram
അബുദാബി : ഗൾഫ് മേഖല ഉൾപ്പെടെ വിവിധ രാജ്യ ങ്ങളി ലായി വ്യാപിച്ചു വള രുന്ന എൻ. എം. സി. ഹെൽത്ത് പി. എൽ. സി. യുടെ പുതിയ ചീഫ് എക്സി ക്യൂട്ടീവ് ഓഫീ സറായി പ്രശാന്ത് മങ്ങാടിനെ നിയമിച്ചു. നിലവിൽ ഡെപ്യൂട്ടി സി. ഇ. ഒ. യുടെയും എക്സി ക്യൂട്ടീവ് ഡയ റക്ടറു ടെയും ചുമതല വഹിച്ചു വരുന്ന പ്രശാന്തി ന്റെ നിയമനം മാർച്ച് 8 മുതൽ പ്രാബല്യ ത്തിൽ വരും.

കഴിഞ്ഞ ഒരു വ്യാഴ വട്ട ക്കാല മായി എൻ. എം. സി. യിൽ വിവിധ തസ്തി കകളിൽ പ്രവർത്തി ക്കുന്ന പ്രശാന്ത് മങ്ങാട്, എൻ. എം. സി. ഹെൽത്ത് കെയർ ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചി ന്റെ പ്രീമിയം കാറ്റ ഗറി യിൽ പ്രവേ ശിക്കു ന്നതിനും നവീന മായ ബിസിനസ്സ് നയ ങ്ങളി ലൂടെ ചെറിയ കാല യളവു കൊണ്ട് കമ്പനിയെ അജയ്യ സ്ഥാനത്ത് എത്തി ക്കുന്ന തിലും വഹിച്ച നിസ്തുല മായ പങ്ക് പരി ഗണിച്ച് എൻ. എം. സി. സ്ഥാപ കൻ ഡോ. ബി. ആർ. ഷെട്ടി യാണ് സി. ഇ. ഒ. സ്ഥാന ത്തേക്ക് ശുപാർശ ചെയ്തത്. സ്ഥാനം ഒഴി യുന്ന സി. ഇ. ഒ. ഡോ. ബി. ആർ. ഷെട്ടി, ചെയർ മാൻ എച്ച്. ജെ. മാർക്ക് ടോംപ്‌കിൻസി നൊപ്പം ജോയിന്റ് നോൺ. എക്സി ക്യൂട്ടീവ് ചെയർ മാനാ യി തുടരും.

1975 ൽ അബു ദാബി യിൽ ചെറിയ ഒരു ക്ലിനിക്കും ഫാർമസിയു മായി ഡോ. ബി. ആർ. ഷെട്ടി യുടെ നേതൃത്വ ത്തിൽ ആരംഭിച്ച എൻ. എം. സി. ക്ക് ഇപ്പോൾ ഗൾഫിലും യൂറോപ്പിലും ഉൾപ്പെടെ ആറ് രാജ്യ ങ്ങളി ലായി നിത്യേന 11,000 ൽ പരം രോഗി കളെ പരി ചരി ക്കുന്ന മുപ്പത് ആശു പത്രി കളും 1,200 ഓളം ഡോക്ടർ മാരും ഉൾപ്പെ ടുന്ന വലിയൊരു ശൃംഖല യുണ്ട്.

ആരോഗ്യ രക്ഷാ രംഗത്ത് ദശക ങ്ങളി ലൂടെ അതി പ്രശസ്ത മായ എൻ. എം. സി. എന്ന വലിയ പ്രസ്ഥാന ത്തിന്റെ സി. ഇ. ഒ. പദവി വലിയ സന്തോ ഷവും അതിലേറെ ചുമതലാ ബോധവും ഉളവാക്കുന്നു എന്ന് പ്രശാന്ത് മങ്ങാട് പ്രതി കരിച്ചു.

തന്റെ ഉത്തര വാദിത്വ ങ്ങൾ തിരിച്ചറി യുവാനും കണിശ മായി നിറ വേറ്റു വാനും ഗുരു തുല്യം കൂടെ നിന്ന ഡോ. ബി. ആർ. ഷെട്ടി എന്ന ധിഷണാ ശാലി യുടെ മാർഗ്ഗ നിർദ്ദേ ശവും അദ്ധ്യാ പനവു മാണ് എൻ. എം. സി. ഹെൽത്ത് കെയറി നെ ആഗോള തല ത്തിലേക്ക് ഉയർ ത്തുവാനും വ്യാപി പ്പി ക്കുവാ നും തനിക്ക് കരുത്തു നൽകിയത് എന്നും പ്രശാന്ത് മങ്ങാട് പറഞ്ഞു.

കാലാനുസൃത മായ മേന്മ കളും സാങ്കേ തിക സൗകര്യ ങ്ങളും ഉൾക്കൊ ണ്ടു കൊണ്ട് ഡോ. ബി. ആർ. ഷെട്ടി എൻ. എം. സി. യിലൂടെ മുന്നോട്ടു വെച്ച മനുഷ്യത്വ പരമായ ചികിത്സാ സംവി ധാന ങ്ങളുടെ വളർച്ചയും വ്യാപന വും തന്റെ പ്രധാന പരി ഗണന ആയിരിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.

എൻ. എം. സി. ഹെൽത്ത് എന്ന നാമ ത്തോടെ 2015ൽ പുതിയ ആഗോള മുഖവും വിലാസവും നേടിയ എൻ. എം. സി. ക്ക് ലഭി ക്കാവുന്ന ഏറ്റവും അനു യോജ്യ നായ ഡോ. ഷെട്ടി യുടെ പിൻ ഗാമി യാണ് പ്രശാന്ത് മങ്ങാട് എന്ന് ഇപ്പോഴത്തെ ഇൻഡി പെൻഡന്റ് നോൺ. എക്സി ക്യൂട്ടീവ് ചെയർ മാൻ എച്ച്. ജെ. മാർക്ക് ടോംപ്‌കിൻസ് പറഞ്ഞു.

അതു പോലെ സുദീർഘ മായ സേവന പരിചയവും പ്രാഗത്ഭ്യ വുമുള്ള ഡോ. ബി. ആർ. ഷെട്ടി ജോയിന്റ് നോൺ. എക്സി ക്യൂട്ടീവ് ചെയർമാനായി വരുന്ന തിനെ ബോർഡ് അംഗ ങ്ങൾ മുക്ത കണ്ഠം സ്വാഗതം ചെയ്യുക യാണ് എന്നും ഈ മാറ്റ ങ്ങൾ ബിസിനസ്സിന് പുതിയ ഊർജ്ജം പകരുവാനും ഓഹരി ഉടമ കൾക്ക് വലിയ നേട്ട ങ്ങൾ ഉറപ്പു വരു ത്തുവാനും സഹായ കമാണ്‌ എന്നും മാർക്ക് ടോംപ്‌കിൻസ് കൂട്ടിച്ചേർത്തു.

 

- pma

വായിക്കുക: , , ,

Comments Off on പ്രശാന്ത് മങ്ങാട് എൻ. എം. സി. ഹെൽത്തിന്റെ സി. ഇ. ഒ.

റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ യു. എ. ഇ. സന്ദര്‍ശനം സമാപിച്ചു

March 8th, 2017

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ യു. എ. ഇ. സന്ദര്‍ശനം സമാപിച്ചു. ഉപ പ്രധാന മന്ത്രിയും പ്രസി ഡ ന്‍ഷ്യല്‍ കാര്യ മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനു മായി റെയില്‍വേ മന്ത്രി ചര്‍ച്ച നടത്തി. റെയില്‍വേ ഉള്‍പ്പെടെയുള്ള അടി സ്ഥാന വികസന മേഖല കളില്‍ യു. എ. ഇ. നിക്ഷേപം നടത്തുന്ന തിനെ കുറിച്ചും ചര്‍ച്ച ചെയ്തു.

സാംസ്‌കാരിക വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹ മ്മദ് ബെല്‍ഹൈഫ് അല്‍ നുഐമി, അബുദാബി കീരീട അവകാശി യുടെ കാര്യാലയ ചെയര്‍ മാനും സുപ്രീം പെട്രോളിയം കൗണ്‍സില്‍ അംഗവും അബു ദാബി ഇന്‍വെസ്റ്റ് മെന്റ് അഥോറിറ്റി ഡയറക്ട റുമായ ശൈഖ് ഹാമിദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങി യവരു മായും മന്ത്രി ചര്‍ച്ച നടത്തി.

അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ ന്റെ ക്ഷണ പ്രകാരം എത്തിയ മന്ത്രി സുരേഷ് പ്രഭു മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ യാണ് സുരേഷ് പ്രഭു യു. എ. ഇ. യില്‍ ഉണ്ടായിരുന്നത്.

Tag : embassy  , consulate  

- pma

വായിക്കുക: , ,

Comments Off on റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ യു. എ. ഇ. സന്ദര്‍ശനം സമാപിച്ചു

ഇയർ ഓഫ് ഗിവിംഗ് 2017 : ആയിരം കർമ്മ പരിപാടി കളു മായി യു. എ. ഇ.

March 6th, 2017

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
അബുദാബി : ദാന ധര്‍മ്മ ങ്ങളുടേ യും നന്മ യുടെ വര്‍ഷമായി പ്രഖ്യാപിച്ച ഇയർ ഓഫ് ഗിവിംഗ് 2017 ന്റെ ഭാഗ മായുള്ള ദേശീയ കർമ്മ പരി പാടിക്ക് അബു ദാബി യിൽ തുടക്ക മായി. ആയിരം പരി പാടികൾ ഉൾക്കൊ ള്ളുന്ന നയ പരി പാടി കള്‍ക്ക് മന്ത്രി സഭാ യോഗ ത്തിന്റെ അംഗീകാരം ലഭിച്ചു.

വിവിധ കാരുണ്യ പദ്ധതികൾ ഏകോ പിപ്പിച്ചു നടപ്പാക്കു വാന്‍ വിഭാവനം ചെയ്യുന്ന പദ്ധതിക്ക് അബു ദാബി യിലെ രക്ത സാക്ഷി സ്മാരക മായ ‘വാഹത് അൽ കറാമ’ യിൽ ചേർന്ന പ്രത്യേക മന്ത്രി സഭാ യോഗ മാണ് അംഗീ കാരം നൽകി യത്.

പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യു. എ. ഇ. യിലെ ധീര രക്ത സാക്ഷി കളുടെ ഓർമ്മ ക്കായി സമർ പ്പിച്ച പദ്ധതി യുടെ വിശ ദാംശ ങ്ങൾ അബു ദാബി കിരീട അവകാശി ജനറൽ ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്‌യാ ന്റെ സാന്നി ദ്ധ്യത്തിൽ ചേർന്ന മന്ത്രി സഭാ യോഗ ത്തിൽ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശദീ കരിച്ചു.

സഹിഷ്‌ണുത, ആദരവ്, സാമൂഹിക ബോധം എന്നിവ വളർത്തി എടുത്ത് കുട്ടികളെ മികച്ച പൗരന്മാ രാക്കു വാനും വ്യക്‌തിത്വ വികസനം, മനുഷ്യ അവകാ ശങ്ങളെ ക്കുറിച്ച് അവ ബോധം സൃഷ്ടിക്കൽ, സമൂഹ ത്തോടുള്ള ഉത്തര വാദി ത്വ ങ്ങൾ മനസ്സി ലാക്കുക എന്നിവ യും പദ്ധതി യുടെ ലക്ഷ്യ ങ്ങളാണ്.

Tag : u a e 

- pma

വായിക്കുക: , , , , ,

Comments Off on ഇയർ ഓഫ് ഗിവിംഗ് 2017 : ആയിരം കർമ്മ പരിപാടി കളു മായി യു. എ. ഇ.

ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു

March 5th, 2017

reflections-on-happiness-and-positivity-book-of-sheikh-muhammed-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ അൽ മക്തൂം രചിച്ച പുതിയ അറബിക് പുസ്തകം ‘താ മുലാത് ഫി അസആദ വൽ ഇജാബിയ’ (Reflections on Happiness and Positivity – സന്തോഷ ത്തി ന്റെയും ശുഭാപ്തി വിശ്വാസ ത്തിന്‍റെയും ചിന്ത കൾ) പ്രസിദ്ധീ കരിച്ചു.

‘അറബ് ജനതയിൽ ശുഭ പ്രതീക്ഷ കൾ നില നിർത്തു വാനുള്ള സൂത്ര വാക്യ ങ്ങ ളാണ് ഇൗ പുസ്തകം. ഉയർന്ന കാഴ്ച പ്പാടുള്ള ഒരു നേതാവ് തന്റെ കണ്ണുകൾ അടച്ച് ഭാവി യെക്കുറിച്ച് സങ്കൽപ്പി ക്കുകയും നേട്ട ങ്ങൾ മുന്നിൽക്കാണുകയും ചെയ്യുന്ന വരാണ്…’ ഭരണ ത്തിലും വികസന പ്രവർത്തന ങ്ങളിലും സാംസ്കാ രിക മേഖല യിലും സന്തോഷവും ശുഭാപ്തി വിശ്വാസവും എത്ര മാത്രം പ്രാധാന്യം ഉള്ളതാണ് എന്ന് ഈ പുസ്തകം വിശദീ കരി ക്കുന്നു.

2013ലെ ബെസ്റ്റ് സെല്ലര്‍ പുസ്തക ങ്ങളുടെ പട്ടിക യില്‍ ഇടം പിടിച്ച ‘ഫ്ലാഷസ് ഓഫ് തോട്ട് ‘എന്ന പുസ്തകം ‘എന്റെ ദര്‍ശനം: മികവി നായുള്ള മത്സര ത്തിലെ വെല്ലു വിളികള്‍’ എന്ന പേരിൽ മലയാള ത്തിലേക്ക് വിവർ ത്തനം ചെയ്തു പ്രസിദ്ധീ കരിച്ചിരുന്നു. കൂടാതെ മൈ വിഷൻ എന്ന പുസ്തക വും ഇംഗ്ലീഷ്, മലയാളം ഭാഷ കളി ലേക്ക് വിവർ ത്തനം ചെയ്തി രുന്നു.

 

- pma

വായിക്കുക: , , ,

Comments Off on ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു

Page 134 of 162« First...102030...132133134135136...140150160...Last »

« Previous Page« Previous « മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി ജയരാജന്‍
Next »Next Page » മാര്‍ച്ച് മാസം വായനാ മാസം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha