ദുബായ് : താന്‍ കരുണാകരന്റെ മകനായി ജനിച്ചു എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്ന് താന്‍ തിരിച്ചറിഞ്ഞതായി മുന്‍ കെ. പി. സി. സി. പ്രസിഡന്‍റ് കെ . മുരളീധരന്‍ വെളിപ്പെടുത്തി. സുധീര്‍ വെങ്ങര രചിച്ച “ഓര്‍മ്മകളിലെ ലീഡര്‍” എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.
തന്റെ കഴിവുകളെ അംഗീകരിക്കാതെ, തന്നെ കരുണാകരന്റെ മകന്‍ എന്ന് വിളിക്കുന്നതില്‍ പലപ്പോഴും തനിക്ക് വിഷമം തോന്നിയിട്ടുണ്ട്. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ അത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്ന് തനിക്ക് ബോധ്യമായി. രാഷ്ട്രീയം നോക്കാതെ ഉത്തമ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കുകയും, അനുയോജ്യരായ ആളുകളെ കണ്ടെത്തി ഉത്തരവാദിത്തങ്ങള്‍ എല്പ്പിക്കുവാനും അദ്ദേഹത്തിനുള്ള കഴിവ് മുരളീധരന്‍ ഓര്‍മ്മിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന അനിഷേധ്യ നേതാവായി അദ്ദേഹം ഉയര്‍ന്നതിന്റെ കാരണവും ഇത് തന്നെയായിരുന്നു എന്ന് മുരളി അനുസ്മരിച്ചു. അങ്ങനെയുള്ള ഒരു അച്ഛന്റെ മകന്‍ എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്നും ഈ ബഹുമതി തന്നെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.
ദുബായ് ചിരന്തന സാംസ്കാരിക വേദിയാണ് “ഓര്‍മ്മകളിലെ ലീഡര്‍” എന്ന പുസ്തകത്തിന്റെ പ്രസാധകര്‍.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: personalities, കേരള രാഷ്ട്രീയ നേതാക്കള്‍, ചിരന്തന