ദുബായ് : യു. എ. ഇ. താമസ ക്കുടിയേറ്റ നിയമം ലംഘിച്ചവർക്കായി നടപ്പിലാവുന്ന പൊതു മാപ്പ് സംവിധാനങ്ങൾക്ക് വകുപ്പുകൾ സജ്ജരായി എന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ.) അറിയിച്ചു.
2024 സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന ഗ്രേസ് പിരീഡ് സംരംഭം (പൊതു മാപ്പ്)പദ്ധതിയുടെ ഒരുക്കങ്ങളും തയ്യാറെടുപ്പുകളും ദുബായ് എമിറേറ്റ്സിൽ പൂർത്തിയായി എന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള താമസക്കാരുടെ ജീവിത നില വാരം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള യു. എ. ഇ. യുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പൊതു മാപ്പ്. രാജ്യത്തിൻറെ മാനുഷിക മൂല്യങ്ങളും സഹിഷ്ണുത, സമൂഹ അനുകമ്പ, ബഹുമാനം, നിയമ വാഴ്ച എന്നിവയോടുള്ള ദുബായുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന പൊതു മാപ്പ് സംരംഭം നടപ്പിലാക്കാൻ ജി. ഡി. ആർ. എഫ്. എ. ദുബായ് പൂർണ്ണമായും തയ്യാറാണ് എന്ന് ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
പൊതു മാപ്പ് ഉപയോക്താക്കൾക്ക് സേവനങ്ങൾക്കായി ദുബായിലെ 86 ആമർ സെൻ്ററുകളെയും അൽ അവീറിലെ ജി. ഡി. ആർ. എഫ്. എ. യുടെ പൊതു മാപ്പ് കേന്ദ്രത്തെയും സമീപിക്കാം എന്ന് മേജർ ജനറൽ സലാ അൽ ഖംസി പറഞ്ഞു.
രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ സേവനങ്ങളും അമർ സെൻ്ററുകൾ കൈകാര്യം ചെയ്യും. ബയോമെട്രിക് ഫിംഗർപ്രിൻ്റ് (എമിറേറ്റ്സ് ഐ.ഡി.) ഉള്ളവർക്ക് ഡിപ്പാർച്ചർ പെർമിറ്റ് നൽകും. അൽ അവീർ സെൻ്റർ അംഗീകൃത വിരൽ അടയാള സൗകര്യവും രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് ഔട്ട് പാസ്സ് പെർമിറ്റും നൽകും.
യു. എ. ഇ. പൊതു മാപ്പ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 800 5111 എന്ന നമ്പറിൽ വിളിക്കാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: amnesty, expat, social-media, visa-rules, ഇന്ത്യന്‍ കോണ്‍സുലേറ്റ്, തൊഴിലാളി, ദുബായ്, നിയമം, പ്രവാസി, സാമൂഹ്യ സേവനം