ദുബായ്: കണ്ണൂര്‍ വിമാനത്താവളം (കിയാല്‍) ഓഹരി വില്പനയ്ക്കായി ആരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന കിയാല്‍ മാനേജിംഗ് ഡയറക്ടറുടെ പത്രപ്രസ്താവന തീര്‍ത്തും നിരുത്തരവാദ പരവും പ്രതിഷേധാര്‍ഹവും ആണെന്ന് കണ്ണൂര്‍ ജില്ല പ്രവാസി അസോസിയേഷന്‍ ‘വെയ്ക്ക്’ പ്രസ്താവനയില്‍ പറഞ്ഞു. കിയാല്‍ ആരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടില്ലെങ്കില്‍ പിന്നെന്തിന് ഡ്രാഫ്റ്റ് സ്വീകരിച്ചു ഓഹരി ഉടമകള്‍ക്ക് മറുപടി അയച്ചു എന്നതിന് ബഹുമാനപ്പെട്ട എം. ഡി. മറുപടി പറയണം. വിദേശ മലയാളികളുടെ കോടികളുടെ ഓഹരി നിക്ഷേപം തടഞ്ഞു വെച്ചതിനു കിയാല്‍ മേധാവിക്ക് എന്ത് മറുപടി പറയാനുണ്ടെന്നും കോടികളുടെ ഡ്രാഫ്റ്റ് സമയ പരിധി കഴിഞ്ഞു ഓഹരി ഉടമകള്‍ക്ക് സാമ്പത്തിക മായി ഗുണകരമായില്ലെങ്കില്‍ അവര്‍ക്ക് എന്ത് നഷ്ടപരിഹാരം കൊടുക്കാന്‍ കിയാലിനു കഴിയും എന്നും ‘വെയ്ക്ക്’ പ്രസ്താവനയില്‍ ചോദിച്ചു.
വാര്‍ത്ത അയച്ചത് : പ്രകാശന്‍ കടന്നപ്പള്ളി
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തട്ടിപ്പ്, പ്രതിഷേധം, പ്രവാസി, വിമാനം, സംഘടന