ദുബായ് : കൊച്ചി സ്മാര്‍ട്ട് സിറ്റി യുടെ മാസ്റ്റര്‍ പ്ലാനിന് ദുബായില്‍ ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. 50 ഏക്കര്‍ സ്ഥലത്ത് 15 ലക്ഷം ചതുരശ്ര അടി യില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മി ക്കാനുള്ള പ്ളാനിനാണ് അംഗീകാരം ലഭിച്ചത്. ആദ്യഘട്ട ത്തില്‍ ആസ്ഥാന മന്ദിരമാണ് നിര്‍മ്മിക്കുക.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് അല്‍മുള്ള, ഡയറക്ടര്‍ ബോര്‍ഡംഗം എം. എ. യൂസഫലി, ഐ. ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. എച്ച്. കുര്യന്‍, സ്മാര്‍ട്ട് സിറ്റി എം. ഡി. ഡോ. ബാജു ജോര്‍ജ് എന്നിവരും യോഗ ത്തില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ദുബായ്, പ്രവാസി