അബുദാബി : എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് വെട്ടി ക്കുറച്ചതിനെതിരെ ഇന്ത്യൻ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തിൽ അബുദാബി യിലെ വിവിധ സംഘടനാ പ്രതിനിധി കൾ പ്രധാന മന്ത്രി മൻമോഹൻസിംഗ്, യു പി എ അധ്യക്ഷ സാണിയാ ഗാന്ധി എന്നിവര്‍ ഉൾപ്പെടെ യുള്ളവർക്ക് നിവേദനം സമർപ്പി ക്കാൻ വ്യാഴാഴ്ച രാവിലെ ഡൽഹിയില്‍ എത്തി.
കേന്ദ്ര ലേബർ ആൻഡ് എംപ്‌ളോയ്‌മെന്റ് സഹ മന്ത്രി കൊടിക്കുന്നിൽ സുരേഷ്, കേന്ദ്ര കൃഷി വകുപ്പ് സഹ മന്ത്രി പ്രഫ. കെ. വി. തോമസ് എന്നിവരെ വ്യാഴാഴ്ച രാവിലെ പ്രതിനിധി സംഘം അവരുടെ ഓഫീസില്‍ എത്തി നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.
കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി, വ്യോമയാന സഹമന്ത്രി കെ. സി. വേണുഗോപാൽ എന്നിവരെയും കേരള ത്തിൽ നിന്നുളള മറ്റു മന്ത്രി മാരെയും പ്രതിനിധി സംഘം ഇന്നു നേരിൽ കാണും. എയർ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് പ്രശ്‌നം ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിമാരെ ബോധ്യ പ്പെടുത്തുന്ന കാര്യ ത്തിൽ പ്രതീക്ഷാ നിർഭരത കൈവരിക്കാൻ സാധിച്ചു.
ഡൽഹി പ്രദേശ് കോൺസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മലയാളി യുമായ കെ. എൻ. ജയരാജാണ് പ്രതിനിധി സംഘ ത്തോടൊപ്പം മന്ത്രി മാരെ കാണാനുള്ള നടപടി കളിൽ സഹായി ക്കുന്നത്. പ്രധാന മന്ത്രി മൻമോഹൻസിങിനെ കാണാനുള്ള അനുവാദ ത്തിനായുള്ള അപേക്ഷയും നൽകി യിട്ടുണ്ട്.
ഇന്നോ നാളെയോ പ്രധാന മന്ത്രിയേയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധി യേയും സംഘം കാണും. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രധാന മന്ത്രി യുടെയും സോണിയാ ഗാന്ധി യുടെയും കൂടിക്കാഴ്ചക്കുള്ള ശ്രമം നടത്തുന്നത്. കൂടുതൽ മന്ത്രിമാരെയും എം പി മാരെയും കണ്ട് ബാഗേജ് 30 കിലോയായി പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തും.
ഇന്ത്യൻമീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ്, ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് തോമസ് ജോൺ എന്നിവ രുടെ നേതൃത്വ ത്തിലുള്ള സംഘ ത്തിൽ ഇന്ത്യൻ മീഡിയ വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, അബുദാബി മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ഇന്ത്യൻ ഇന്റർനാഷണൽ കൾചറൽ സെന്റർ ജനറൽ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, എമിറേറ്റ്‌സ് ഇന്ത്യാ ഫട്ടേണിറ്റി ഫോറം പ്രസിഡന്റ് എ. എം. ഇബ്രാംഹിം എന്നിവ രുമാണുള്ളത്.
കുവൈറ്റ് ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് മുസ്തഫ തങ്ങൾ, ഖത്തർ ഒ ഐ സി സി സെക്രട്ടറി കമർ എന്നിവരും സംഘ ത്തോടൊപ്പം ചേർന്നി ട്ടുണ്ട്. ബാഗംജ് കുറച്ച്, കൂടുതൽ യാത്രക്കാരെ കൊണ്ടു പോകാൻ കഴിയുമെന്ന എയർ ഇന്ത്യാ എക്‌സ്പ്രസ് തീരുമാനം ശരിയല്ല എന്നു കേന്ദ്ര മന്ത്രിമാരെ ബോധ്യ പ്പെടുത്താൻ സംഘ ത്തിനു സാധിച്ചു.
കേരളത്തിൽ നിന്നുള്ള മന്ത്രി മാരുടെ കോർഡിനേഷൻ കമ്മിറ്റി ചെയർമാനായ കൊടിക്കുന്നിൽ സുരേഷ് ഇക്കാര്യ ത്തിൽ അനുകൂല മായ നടപടി സംബന്ധിച്ചു കെ. സി. വേണു ഗോപാലുമായി ചർച്ചചെയ്യാനും പ്രായോഗിക നടപടികൾ സ്വീകരിക്കാനും തയ്യാറായി.
മന്ത്രി പ്രഫ. കെ. വി.തോമസ്, വ്യോമയാന മന്ത്രി യെ കണ്ട് പ്രശ്‌നം ചർച്ച ചെയ്തിട്ടുണ്ട്. ഇന്ന് വ്യോമയാന മന്ത്രി യെയും സഹ മന്ത്രി കെ. സി. വേണു ഗോപാലിനെയും കാണും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, പ്രവാസി, വിമാനം, സംഘടന