അബുദാബി : നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സുവീരന്റെ ഹംസ ഗീതം അരങ്ങിൽ എത്തിയ തോടെ അബുദാബി നാടകോത്സവ ത്തിന് സമാപനമായി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിച്ച ആറാമത് ഭരത് മുരളി നാടകോത്സവ ത്തില്‍ പതിനഞ്ചു നാടക ങ്ങളാണ് അവതരിപ്പിച്ചത്.
വിത്യസ്തമായ പ്രമേയ ങ്ങള്‍ കൊണ്ടും മികച്ച അവതരണ രീതി കൊണ്ടും അരങ്ങ് അറിഞ്ഞാടിയ അഭിനേതാക്കളുടെ പ്രകടനങ്ങള്‍ കൊണ്ടും പ്രമുഖ സംവിധായ കരുടെ സാന്നിദ്ധ്യം എന്നിവ യെല്ലാം കൊണ്ട് തന്നെ ഈ വര്‍ഷത്തെ നാടകോത്സവം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഒരേ നാടകം രണ്ടു സമിതി ക്കാര്‍ അവതരിപ്പിച്ച തിലൂടെ ബായേന്‍ പ്രേക്ഷ കര്‍ക്കിട യില്‍ ചര്‍ച്ചാ വിഷയ മായി. അബുദാബി നാട്യ ഗൃഹം , ഷാര്‍ജ കലാ സംഘം എന്നിവരാണ് വിത്യസ്ത രീതിയില്‍ ബായേന്‍ അരങ്ങില്‍ എത്തിച്ചത്.
അലൈന്‍ മലയാളി സമാജം അവതരിപ്പിച്ച സുധീര്‍ ബാബൂട്ടന്‍ സംവിധാനം ചെയ്ത ‘അനന്തം അയനം’ എന്ന നാടകവും പ്രശസ്ത കഥാകാരന്‍ ടി. വി. കൊച്ചു ബാവ യുടെ ചെറു കഥയെ അടിസ്ഥാന മാക്കി രാജീവ് മുളക്കുഴ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അബുദാബി ക്ലാപ്പ് ക്രിയേഷന്‍സ് ഒരുക്കിയ സൂചി ക്കുഴ യില്‍ ഒരു യാക്കോബ്, ഗിരീഷ് ഗ്രാമിക യുടെ രചന യില്‍ ബിജു കൊട്ടില സംവിധാനം ചെയ്ത തിയോറ റാസല്‍ഖൈമ യുടെ ‘ഒറ്റ മുറി’ എന്നിവ പ്രേക്ഷക ശ്രദ്ധ നേടി.
ഈ നാല് നാടകങ്ങളും സംവിധാനം ചെയ്തത് പ്രവാസ ലോക ത്തെ കലാകാരന്മാര്‍ ആണെന്നതും. പ്രമുഖരായ നാടക പ്രവര്‍ത്തകര്‍ക്ക് ഒപ്പം ശ്രദ്ധേയ മായ പ്രകടന ത്തിലൂടെ ശക്ത മായ മത്സരം തന്നെ കാഴ്ച വെച്ചു എന്നതും നാടക പ്രേമികള്‍ക്ക് ആവേശം പകര്‍ന്നു നല്‍കി. വ്യാഴാച രാത്രി എട്ടു മണിക്ക് വിധി പ്രസ്താവിക്കും.
പ്രമുഖ സിനിമാ നാടക പ്രവര്‍ത്ത കരായ പ്രമോദ് പയ്യന്നൂര്‍, പ്രൊഫസര്‍ അലിയാര്‍ എന്നിവരാണ് നാടകോത്സവ ത്തിന്റെ വിധി കര്‍ത്താക്കളായി എത്തിയിട്ടുള്ളത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം, പ്രവാസി, യു.എ.ഇ., സാംസ്കാരികം