ഉമ്മുല്‍ ഖുവൈന്‍ : ഇന്ത്യന്‍ അസോസിയേഷന്‍ 2015 – 2016 പ്രവര്‍ത്തന വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മിറ്റി യുടെ സത്യ പ്രതിജ്ഞാ ചടങ്ങും വിഷു – ഈസ്റ്റര്‍ ആഘോഷവും നടന്നു.
ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മുരളീധരന്‍ സത്യ വാചകം ചൊല്ലി ക്കൊടുത്തു. സിനിമാ താരം ഷംന കാസിം പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് സജാദ് സഹീര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് മൊഹിദ്ദീന്‍, വൈസ് പ്രസിഡന്റ് ജെയിന്‍ മാത്യു, ട്രഷറര്‍ രാജേഷ് ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. കഥകളി, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, സംഘടന, സാംസ്കാരികം





























