റിയാദ് : ഈ വര്‍ഷം ഹജ്ജ് തീർത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിർബ്ബന്ധം ആക്കും എന്ന് സൗദി ആരോഗ്യ വകുപ്പു മന്ത്രി തൗഫീഖ് അൽ റബീആ. ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖ ത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊവിഡ് വ്യാപനം ശക്തമായതിനാല്‍ കഴിഞ്ഞ വർഷം സൗദി അറേബ്യ യില്‍ നിന്നുള്ള വര്‍ക്കു മാത്രമായിരുന്നു ഹജ്ജ് കര്‍മ്മത്തിനു അനുമതി നൽകിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജിനു അനുമതി നൽകുമോ എന്ന കാര്യ ത്തിൽ ഇതു വരെ വ്യക്തമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.
- Info from Twitter
- pma