ദുബായ് : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിര്‍ത്തി വെച്ചിരുന്ന ദുബായ് – അബുദാബി ബസ്സ് സര്‍വ്വീസ് (E 101) വീണ്ടും ആരംഭിച്ചു. ദുബായ് ഇബ്നു ബത്തൂത്ത ബസ്സ് സ്റ്റേഷനിൽ നിന്നും അബുദാബി സെൻട്രൽ ബസ്സ് സ്റ്റേഷന്‍ വരെ E 101 നമ്പര്‍ സര്‍വ്വീസാണ് പുനരാരംഭിച്ചത്.
കൊവിഡ് വാക്സിന്‍ എടുത്തവരും കൊവിഡ് ടെസ്റ്റ് നടത്തി 48 മണിക്കൂർ മുൻപ് എടുത്ത നെഗറ്റീവ് റിസല്‍ട്ട് അല്‍ ഹൊസന്‍ ആപ്പില്‍ അപ്പ്ഡേറ്റ് ചെയ്തിട്ടുള്ളവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.
രാജ്യത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ മാറുന്നത് ബസ്സ് യാത്രക്കാര്‍ നിരീക്ഷിക്കണം എന്നും നിയമങ്ങള്‍ പിന്തുടരണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
#RTA announced the resumption of the E101 bus shuttle between #Dubai & Abu Dhabi. The operation of this intercity bus service is coordinated with Abu Dhabi’s Department of Municipalities & Transport for serving passengers between the two Emirates. https://t.co/6pqh6VIL3f pic.twitter.com/h4EjbJ2cIv
— RTA (@rta_dubai) September 13, 2021
ആരോഗ്യ – സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കി കൊവിഡ് വ്യാപനം തടയുന്നതിനായി ദുബായ് – അബു ദാബി ബസ്സ് സർവ്വീസ് 2020 ഏപ്രില്‍ മുതലാണ് താൽക്കാലികമായി നിർത്തി വെച്ചിരുന്നത്.
* W A M
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dubai-road-transport, ആരോഗ്യം, ഗതാഗതം, ദുബായ്, പ്രവാസി