അബുദാബി : സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓരോ മാസവും കൃത്യ സമയത്തു തന്നെ മുഴുവൻ ശമ്പളവും നൽകണം എന്ന് യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം. നിശ്ചിത ദിവസത്തിന് ഉള്ളിൽ തന്നെ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു. പി. എസ്.) വഴി ശമ്പളം ജീവനക്കാരുടെ ബാങ്ക് എക്കൗണ്ടില്‍ നൽകണം. അല്ലാത്ത പക്ഷം കമ്പനികള്‍ പിഴ ഒടുക്കേണ്ടി വരും എന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കി. നിശ്ചിത തീയ്യതി കഴിഞ്ഞ് 10 ദിവസത്തിനകം വേതനം കൈമാറ്റം ചെയ്യപ്പെട്ടില്ല എങ്കിൽ അത് നിയമ ലംഘനമാണ്.
#MOHRE urges the private sector establishments to commit to paying workers their wages one time through the "Wage Protection System" to strengthen both parties' contractual relationships and enhance the worker's productivity. pic.twitter.com/qOqo6QI26l
— MOHRE_UAE وزارة الموارد البشرية والتوطين (@MOHRE_UAE) January 10, 2022
ഡബ്ല്യു. പി. എസ്. സംവിധാനത്തിലൂടെ നിശ്ചിത സമയത്തു തന്നെ ശമ്പളം നൽകിയില്ല എങ്കിൽ ഒരു തൊഴിലാളിക്ക് 1000 ദിർഹം എന്ന രീതിയില്‍ പിഴ ചുമത്തും. കൃത്യസമയത്ത് കൃത്യമായ ശമ്പളം നൽകിയാൽ തൊഴിലാളിയുടെ ഉത്പാദന ക്ഷമത വർദ്ധിക്കും എന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. (MOHRE_UAE)
- Wages Protection System
- Ministry of Human Resources and Emiratisation (MoHRE)
- ശമ്പളം മുടങ്ങിയാൽ അറിയിക്കണം : ഇന്ത്യന്‍ എംബസ്സി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: jobs, ഇന്ത്യന്‍ കോണ്‍സുലേറ്റ്, തൊഴിലാളി, നിയമം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ., സാമൂഹികം, സാമ്പത്തികം