ദുബായ് : ലുലു ഗ്രൂപ്പിന്‍റെ ഓഹരി വില്‍പ്പന 2023 പകുതി യോടെ തുടങ്ങും. ജീവനക്കാര്‍ക്ക് ഗുണകരമായ രീതി യില്‍ ഓഹരി വില്‍പ്പനയുടെ മാനദണ്ഡം ഉണ്ടാക്കും എന്ന് എം. എ. യൂസഫലി. മാത്രമല്ല മലയാളികൾക്കും മുൻ ഗണന നല്‍കും മലയാളികളാണ് തന്നെ വളര്‍ത്തിയത്. ലുലു ഗ്രൂപ്പിലെ ഓഹരികളിൽ 20 ശതമാനം അബുദാബിയുടേതാണ്. 2024 ഡിസംബറില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ എണ്ണം 300 തികക്കും എന്നും എം. എ. യൂസഫലി കൂട്ടിച്ചേര്‍ത്തു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് എതിരെയും ലുലുവിന് എതിരെയും പി. സി. ജോർജ്ജ് നടത്തിയ പരാമർശത്തിന് പരോക്ഷമായി അദ്ദേഹം മറുപടി പറഞ്ഞു. ‘നെഗറ്റീവ് വ്യക്തികളോട് പ്രതികരിക്കുന്നത് എത്രത്തോളം കുറക്കുന്നുവോ അത്രത്തോളം നല്ലത്’ ഇത് ശ്രീബുദ്ധന്‍റെ വാക്കുകളാണ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ശ്രീബുദ്ധന്‍റെ വാക്കുകള്‍ മറുപടിയായി നല്‍കി. ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ല എന്നും എം. എ. യൂസഫലി
എല്ലാ വിഭാഗത്തിലും ഉള്ള ആളുകളും ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. മലയാളികൾ സാംസ്കാരിക സമ്പന്നരും വിവരം ഉള്ളവരുമാണ്. ആര് എന്ത് പറഞ്ഞാലും എന്ത് വിശ്വസിക്കണം, വിശ്വസിക്കരുത് എന്ന് നമ്മുടെ ആളുകള്‍ക്ക് നന്നായി അറിയാം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, lulu-group, nri, പ്രവാസി, ബഹുമതി, യൂസഫലി, വ്യവസായം, സാമ്പത്തികം