അബുദാബി : തലസ്ഥാന നഗരിയില്‍ അനധികൃത ടാക്സി സര്‍വ്വീസുകള്‍ക്ക് 3000 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ 24 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ നല്‍കും എന്ന് അബുദാബി പോലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കി. മാത്രമല്ല വാഹനം ഒരു മാസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും.
അനധികൃത ടാക്സികളുമായി സഹകരിച്ചാല്‍ യാത്ര ക്കാര്‍ നേരിടുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചും അപകട സാദ്ധ്യതകളെ കുറിച്ചും പോലീസ് ഓര്‍മ്മ പ്പെടുത്തി. പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും അനധികൃത ടാക്സി സർവ്വീസുകള്‍ ഇല്ലാതെ ആക്കുന്നതിനും അംഗീകൃത ടാക്സികളെ മാത്രം ആശ്രയിക്കണം എന്നും പോലീസ് ആവശ്യപ്പെട്ടു.
- AD Police Twitter , Face Book
- കാല്‍നടക്കാരെ അവഗണിച്ചാല്‍ 500 ദിര്‍ഹം പിഴ
- അനധികൃത ടാക്സി : കര്‍ശ്ശന നടപടികളുമായി പോലീസ്
- അനധികൃത ടാക്സി : ബോധവല്‍ക്കരണവും മുന്നറിയിപ്പും
- ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത് : പോലീസ് മുന്നറിയിപ്പ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, traffic-fine, ഗതാഗതം, പോലീസ്