അബുദാബി : ലുലു ഗ്രൂപ്പിൻ്റെ 246 ആമത് ഹൈപ്പർ മാർക്കറ്റ് അബുദാബി ബൈന്‍ അല്‍ ജസ്രൈനിലെ റബ്ദാൻ മാളിൽ തുറന്നു.
ബൈനൽ ജസ്രൈൻ കോപ്പറേറ്റീവ് ബോർഡ് ചെയർമാൻ ശൈഖ് ഹമദ് ബിൻ ബുത്തി അൽ ഹമദ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി യുടെയും മറ്റ് വിശിഷ്ട അതിഥികളുടെയും സാന്നിദ്ധ്യത്തിൽ ഹൈപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പുതുതായി ആരംഭിച്ച റബ്ദാൻ മാളിലെ 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർ മാർക്കറ്റില്‍ ഗ്രോസറി, ഫ്രഷ് ഉൽപ്പന്നങ്ങൾ, ഇലക്ടോണിക്സ്, ഗാർമെൻ്റ്സ്, ഫാഷൻ, സ്റ്റേഷനറി, ഗൃഹോപകരണങ്ങൾ ഉൾപ്പെടെ വിശാലമായ ശേഖരമാണ്.
അബുദാബി എമിറേറ്റിലെ നാല്പതാമത്തെ ഹൈപ്പർ മാർക്കറ്റ് ബൈനൽ ജസ്രൈനിലും പരിസര പ്രദേശ ങ്ങളിലും താമസിക്കുന്ന വർക്കായി ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകാൻ സാധിക്കും.
സഹകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ബൈനൽ ജസ്രൈനുമായി ചേർന്ന് പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം എന്ന് എം. എ. യൂസഫലി പറഞ്ഞു.
യു. എ. ഇ. യിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റു കൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ഇതിനായി എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന യു. എ. ഇ. ഭരണ കർത്താക്കൾക്ക് നന്ദി പറയുന്നു എന്നും അദ്ദേഹം പറഞ്ഞു.
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിൻ്റെ നിർലോഭമായ പിന്തുണയും ലുലു ഗ്രൂപ്പിൻ്റെ വളർച്ചക്കു പങ്ക് വഹിക്കുന്നു എന്നും യൂസുഫലി കൂട്ടിച്ചേർത്തു.
ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്റഫ് അലി തുടങ്ങിയവരും പൗര പ്രമുഖരും ലുലു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. LuLu FB Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: lulu-group, യൂസഫലി, വ്യവസായം, സാമ്പത്തികം