ദുബായ് : തൊഴിൽ നഷ്ട ഇൻഷ്വറൻസ് പദ്ധതി അഥവാ ഇന്‍വോളണ്ടറി ലോസ് ഓഫ് എംപ്ലോയ്മെന്റ് (ILOE) ഇനി മുതല്‍ രണ്ടു വര്‍ഷത്തേക്ക് മാത്രമേ പുതുക്കാന്‍ കഴിയൂ എന്ന് അധികൃതര്‍. പൊതു മേഖലയിലേയും സ്വകാര്യ മേഖലകളിലെ എല്ലാ പ്രവാസി ജീവനക്കാരും സ്വദേശി ജീവനക്കാരും തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധമായും രജിസ്റ്റർ ചെയ്യുകയും നിശ്ചിത സമയങ്ങളിൽ പുതുക്കുകയും വേണം.
ഐ. എല്‍. ഒ. ഇ. വെബ് സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഇൻഷ്വറൻസ് പുതുക്കാം. എമിറേറ്റ്സ് ഐ. ഡി. നമ്പറും മൊബൈല്‍ ഫോൺ നമ്പറും നല്‍കിയാല്‍ സ്ഥിരീകരണത്തിനായി മൊബൈലിൽ ഒ. ടി. പി. ലഭിക്കും. ഇതു നല്‍കി ലോഗിന്‍ ചെയ്തു വ്യക്തിഗത വിവരങ്ങൾ നൽകി പണം അടക്കാം.
നിലവിൽ അല്‍ അന്‍സാരി എക്സ് ചേഞ്ച് ശാഖകൾ, തവ്ജീഹ്, തസ്ജീല്‍ അടക്കമുള്ള ഐ. എല്‍. ഒ. ഇ. സേവന കേന്ദ്രങ്ങളിലൂടെയും ഇൻഷ്വറൻസ് പുതുക്കാം.
- സന്ദര്‍ശക വിസ : ആരോഗ്യ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
- വടക്കൻ എമിറേറ്റ്സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
- ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് : നിയമ ലംഘനങ്ങൾക്ക് കനത്ത പിഴ
- തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് 400 ദിർഹം പിഴ
- യു. എ. ഇ.യിൽ 67 ശതമാനം പേരും പ്രമേഹരോഗ സാദ്ധ്യത ഉള്ളവർ
- ദുബായിൽ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഇല്ലെങ്കില്‍ പിഴ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, health, insurance, jobs, nri, social-media, തൊഴിലാളി, ദുബായ്, പ്രവാസി, യു.എ.ഇ.