ദോഹ : പയ്യന്നൂര്‍ സൗഹൃദവേദി യുടെ നാലാം വാര്‍ഷികാഘോഷം വൈവിധ്യമാര്‍ന്ന പരിപാടി കളോടെ ആഘോഷിച്ചു. ഐ. സി. സി. അശോകാ ഹാളില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സൗഹൃദവേദി അബുദാബി ഘടകം സ്ഥാപക നേതാവും മുന്‍പ്രസിഡണ്ടും ജനറല്‍ സെക്രട്ടറി യുമായിരുന്ന വി. ടി. വി. ദാമോദരന്‍, ഐ. സി. സി. പ്രസിഡന്‍റ് കെ. എം. വര്‍ഗീസ്, അമൃത ടി. വി. എഡിറ്ററും ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍ ജനറല്‍ സെക്രട്ടറി യുമായ പ്രദീപ് മേനോന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സൗഹൃദവേദി യുടെ ചിട്ടയായ സേവനങ്ങള്‍ മറ്റു സംഘടനകള്‍ക്കു കൂടി മാതൃക യാണ് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. പ്രവര്‍ത്ത കരുടെ ഐക്യവും സഹകരണവും അതിലേറെ സൗഹൃദവും ഏറെ ആകര്‍ഷിച്ചു എന്ന് അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് നാടുകളില്‍ പത്ത് ശാഖകള്‍ ഉള്ള സൗഹൃദവേദി പ്രവര്‍ത്തകരെ ഒരേ കുടക്കീഴില്‍ കൊണ്ടു വരാന്‍ സാധിക്കും എന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കള്‍ച്ചറല്‍ സെക്രട്ടറി സുബൈര്‍ ആണ്ടിയില്‍, രവീന്ദ്രന്‍ കൈപ്രത്ത്, വാസുദേവ് കോളിയാട്ട്, എം. കെ. മധുസൂദനന്‍ എന്നിവരുടെ നേതൃത്വ ത്തില്‍ നടത്തിയ അഞ്ചു മണിക്കൂറിലേറെ നീണ്ടു നിന്ന കലാസന്ധ്യ ശ്രദ്ധേയമായി. സുബൈര്‍ ആണ്ടിയില്‍ തയ്യാറാക്കിയ പയ്യന്നൂരിന്‍റെ ഡോക്യുമെന്‍ററിയും ഉദ്ഘാടന ചടങ്ങും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
പ്രസിഡന്‍റ് കക്കുളത്ത് അബ്ദുള്‍ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി സുരേ ഷ്ബാബു സ്വാഗതവും ജനറല്‍ കണ്‍വീനര്‍ വേണു കോളിയാട്ട് നന്ദിയും പറഞ്ഞു. അതിഥികളായ വി. ടി. വി. ദാമോദരനും പ്രദീപ് മേനോനും അംബാസഡര്‍ ഉപഹാരം നല്‍കി.
നാലു പതിറ്റാണ്ടോളം പത്രപ്രവര്‍ത്തനവും സാമൂഹിക പ്രവര്‍ത്തനവും നടത്തി ക്കൊണ്ടിരിക്കുന്ന കക്കുളത്ത് അബ്ദുള്‍ഖാദറിനെ സ്വന്തം തട്ടകത്തിന്‍റെ ആദര സൂചകമായി ഐ. സി. സി. പ്രസിഡന്‍റ് കെ. എം. വര്‍ഗീസ് പൊന്നാട അണിയിച്ചു.
സൗഹൃദവേദി യുടെ അംഗങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച ‘ആശ്രയ’ ത്തിന്‍റെ പ്രാധാന്യ ത്തെപ്പറ്റി ചെയര്‍മാന്‍ ശ്രീജിത്ത് വിശദീകരിച്ചു. രാജഗോപാലന്‍ കോമ്പയര്‍ ആയിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വേദിയുടെ ധന സഹായം അതിഥികള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി.
വൈസ് പ്രസിഡണ്ടു മാരായ രാജീവ്, കൃഷ്ണന്‍ പാലക്കീല്‍, വത്സരാജന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ രമേശന്‍ കോളിയാട്ട്, അനില്‍കുമാര്‍, പവിത്രന്‍, സതീശന്‍, ശിവദാസന്‍ എന്നിവരുടെ നേതൃത്വ ത്തില്‍ ആയിരുന്നു കലാവിരുന്നും സാംസ്‌കാരിക പരിപാടികളും ഒരുക്കിയത്.
സലീം പാവറട്ടി, ജിനി ഫ്രാന്‍സിസ്, ഹംസ കൊടിയില്‍, അനഘ രാജഗോപാല്‍, ആന്‍ മറിയ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു . ജ്യോതി രമേശന്‍റെ നേതൃത്വ ത്തിലുള്ള ഡാന്‍ഡിയ നൃത്തവും, ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, കഥാപ്രസംഗം, ആസിം സുബൈര്‍ അവതരിപ്പിച്ച അവ്വൈ ഷണ്‍മുഖി എന്ന ഡാന്‍സും ജിംസി ഖാലിദ്, ഫര്‍സീന ഖാലിദ് എന്നിവരുടെ അവതരണവും കലാപരിപാടികള്‍ ആകര്‍ഷകമാക്കി.
പരിപാടി കളില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും നിര്‍വാഹക സമിതി അംഗങ്ങള്‍ പാരിതോഷികങ്ങള്‍ നല്‍കി.
– അയച്ചു തന്നത് : അബ്ദുല്‍ ഖാദര്‍, ദോഹ
- pma