യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പതിപ്പ്

May 18th, 2012

yuvakalasahithy-gaaf-epathram

ദുബായ് : യുവ കലാ സാഹിതി യു. എ. ഇ. പുറത്തിറക്കിയ വാര്‍ഷിക പതിപ്പ് “ഗാഫി “ന്റെ ദുബായ്‌ തല വിതരണോ ല്‍ഘാടനം മെയ്‌ പതിനെട്ടിന് വെള്ളിയാഴ്ച മൂന്നു മണിക്ക് ദേര മലബാര്‍ റെസ്റ്റോറന്റ് അങ്കണത്തില്‍ വെച്ച് യുവ കലാ സാഹിതി യു. എ. ഇ. ജനറല്‍ സെക്രട്ടറി ഈ. ആര്‍. ജോഷി നിര്‍വഹിക്കും. ജലീല്‍ പാലോത്ത് അദ്ധ്യക്ഷം വഹിക്കും. തുടര്‍ന്നു പ്രവാസി ബന്ധു ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍ നടത്തുന്ന “ഒരു നല്ല നാളേക്ക് വേണ്ടി” എന്ന സാമ്പത്തിക ബോധവല്‍ക്കരണ പ്രഭാഷണവും സംവാദവും നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2265718, 050 7513729 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അഭിലാഷ് വി. ചന്ദ്രൻ

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“പാവങ്ങൾ” നോവലിന്റെ നൂറ്റിയമ്പതാം വാര്‍ഷികാചരണം

May 18th, 2012

victor-hugo-les-miserables-epathram

അബുദാബി : വിക്ടര്‍ യൂഗോയുടെ ‘പാവങ്ങൾ’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികം 2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെ യു. എ. ഇ. യിലെ പ്രമുഖ സാംസ്കാരിക സംഘടനയായ പ്രസക്തി യു. എ. ഇ. യുടെ വിവിധ എമിറേറ്റ്സുകളില്‍ വിവിധ പരിപാടികളോടെ നടത്തും.

പ്രസക്തിയുടെ ഒരു വര്‍ഷക്കാലത്തെ ആചരണ പരിപാടികളുടെ ലോഗോ പ്രകാശനം ജൂണ്‍ ഒന്നിനു അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന സാംസ്കാരിക കൂട്ടായ്മയിൽ വെച്ച് നടത്തും. പ്രമുഖ ഇൻഡോ – അറബ് സാഹിത്യകാരൻ എസ്. എ. ഖുദ്സി, പ്രമുഖ സിറിയൻ ചിത്രകാരി ഇമാൻ നവലാത്തി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ കെ. ബി. മുരളി എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിക്കും. ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ്‌ ചിത്രകാരന്മാരും, സാമൂഹിക – സാഹിത്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

പ്രൊഫഷണൽ നാടകം, നോവൽ ആസ്വാദനം, സംഘ ചിത്രരചന, സിനിമ പ്രദർശനം, കഥാ – കവിത ക്യാമ്പ്, കുട്ടികൾക്കു വേണ്ടിയുള്ള വിവിധ മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ 2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെ വിവിധ എമിറേറ്റ്സുകളില്‍ സംഘടിപ്പിക്കുമെന്നു പ്രസക്തി ആക്റ്റിംഗ് പ്രസിണ്ട് ഫൈസൽ ബാവ, സെക്രട്ടറി അബ്ദുൽ നവാസ് എന്നിവർ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നസന സലീമിന് ഉപഹാരം

May 18th, 2012

sheela-paul-nasana-saleem-epathram

ദ്ദുബായ് : സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാകിയ നസന സലീമിനു ആളൂര്‍ വെട്ടുകാട് ഗള്‍ഫ്‌ മലയാളി സ്പോര്‍ട്സ്‌ അസ്സോസിയേഷന്റെ ഉപഹാരം ദുബായ് ഗള്‍ഫ്‌ മോഡല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് എഴുത്തുകാരി ഷീലാ പോൾ നല്‍കുന്നു.

മുഹമ്മദ് വെട്ടുകാട്

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നക്ഷത്രങ്ങള്‍ കരയാറില്ല

May 18th, 2012

nakshthrangal-karayaarilla-epathram

ദോഹ : പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ അനുയായികളില്‍ പ്രമുഖനായ ബിലാല്‍ ( റ:അ: ) യുടെ ജിവിത കഥയെ ആസ്പദമാക്കി “തനിമ” കലാ സാംസ്കാരിക വേദി ഒരുക്കുന്ന “നക്ഷത്രങ്ങള്‍ കരയാറില്ല” എന്ന മ്യൂസിക്കല്‍ ഡോക്യു ഡ്രാമ ഖത്തറിൽ അരങ്ങേറും .

ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ നില നിന്നിരുന്ന അടിമത്ത സമ്പ്രദായവും അവിടെ യജമാനന്മാരുടെ പീഡനത്തിന് ഇരയാകേണ്ടി വന്ന ബിലാല്‍ അടക്കമുള്ളവരുടെ ജീവിത യാത്രയുമാണ് “നക്ഷത്രങ്ങള്‍ കരയാറില്ല ” എന്ന ഡ്രാമയുടെ ഇതിവൃത്തം. അടങ്ങാത്ത പ്രവാചക സ്നേഹം കൊണ്ട് വീർപ്പുമുട്ടിയ അവരുടെ അതിജീവനത്തിന്റെയും , സമൂഹത്തിന്റെ ഉന്നത തലങ്ങളിലേക്ക് ഉയർത്തപ്പെടുന്നതിന്റെയും നേർചിത്രമാണ് ഈ ഡോക്യു ഡ്രാമയെന്ന്‌ തനിമ ഡയറക്ടർ അസീസ്‌ മഞ്ഞിയില്‍ , പ്രോഗ്രാം കണ്‍വീനർ അഹമ്മദ് ഷാഫി എന്നിവര്‍ പറഞ്ഞു. ദോഹയിലെ അമ്പതോളം പ്രവാസി മലയാളികള്‍ വേഷമിടുന്ന ഇത്തരം ‍ ഡോക്യു ഡ്രാമ ദോഹയില്‍ ആദ്യമാണെന്നും , മൂന്ന് സ്റ്റേജുകളിലായാണ് പരിപാടി അരങ്ങേറുകയെന്നും ഇതിന്റെ സംഘാടകര്‍ അറിയിച്ചു. ഉസ്മാന്‍ മാരാത്ത് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ഡ്രാമയിലെ ഗാന രചന ജമീല്‍ അഹമ്മദ് , പി. ടി. അബ്ദുറഹ്മാൻ, കാനേഷ് പൂനൂര്‍ , ഖാലിദ് കല്ലൂര്‍ എന്നിവരും സംഗീതം ഷിബിലി , അമീൻ യാസര്‍ , അൻഷാദ് തൃശൂര്‍ എന്നിവരും ആണ്.

മീഡിയ പ്ലസുമായി സഹകരിച്ച് തനിമ ഒരുക്കുന്ന രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുളള ഈ ഡ്രാമ അറേബ്യന്‍ ഉപ ഭൂഖണ്ഡത്തിലെ പുരാതന ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കുമെന്ന് ഉസ്മാന്‍ മാരാത്ത് അഭിപ്രായപ്പെട്ടു.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഈ പരിപാടി മെയ്‌ 18 ന്‌ വൈകീട്ട് ഏഴിന് അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലാണ് അരങ്ങേറുക.

കെ. വി. അബ്ദുല്‍ അസീസ്‌, ചാവക്കാട് – ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

“ഇശല്‍ തേന്‍കണം 2012 ” സ്റ്റേജ് ഷോ

May 18th, 2012

isal-thenkanam-2012-epathram

ദോഹ : മാപ്പിളപ്പാട്ട് ഗാന ശാഖയിലെ പ്രമുഖ താരങ്ങള്‍ ഒന്നിച്ചണി നിരക്കുന്ന “ഇശല്‍ തേന്‍കണം 2012” സ്റ്റേജ് ഷോ മെയ്‌ 18 വെള്ളിയാഴ്ച രാത്രി 7:30 ന് ദോഹ സിനിമയില്‍ അരങ്ങേറുന്നു.

ആര്‍ഗണ്‍ ഗ്ലോബലിന്റെ ബാനറില്‍ “മലബാര്‍ ടാലന്റ്സ് ദോഹ” അവതരിപ്പിക്കുന്ന “ഇശല്‍ തേന്‍കണം 2012″ പഴയതും പുതിയതുമായ എല്ലാതരം ഗാനങ്ങളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് പ്രേക്ഷകര്‍ക്ക്‌ ആസ്വാദ്യകരമായ രീതിയിലാണ് ഇതിന്റെ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത് .

പ്രശസ്ത ഗായകരായ കണ്ണൂര്‍ ഷെരീഫ് , ആദില്‍ അത്തു , അന്‍വര്‍ സാദത്ത്‌ , കണ്ണൂര്‍ സീനത്ത് , റിജിയ യൂസുഫ് , സിമ്മിയ ഹംദാന്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിക്ക് നേതൃത്വം വഹിക്കുന്നത് പ്രശസ്ത ഗാന രചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് ആണ്.

കേരളത്തിലെ കാന്‍സര്‍ രോഗികളുടെ സഹായത്തിനായി രൂപം കൊണ്ടിട്ടുള്ള സംഘടനയായ ” മലബാര്‍ ടാലന്റ്സ് ദോഹ ” കാന്‍സര്‍ രോഗികളായ സഹായത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തി സഹായം എത്തിച്ചു കൊടുക്കുക എന്നതാണ് സംഘടനയുടെ പ്രധാന ‌ലക്ഷ്യമെന്ന് ഇതിന്റെ ചെയര്‍മാന്‍ ആബിദ് അലിയും , ഡയറക്ടർമാരായ ഹമീദ് കല്ലേപ്പാലവും , ഹമീദ് ദാവിടയും പറഞ്ഞു.

പ്രശസ്ത അവതാരകനായ റജി മണ്ണേല്‍ അവതാരകനായെത്തുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ ഖത്തര്‍ ഷോപ്പിംഗ്‌ കോംപ്ലക്സിന്റെയും , ഫാമിലി ഫുഡ്‌ സെന്ററിന്റെയും എല്ലാ ശാഖകളിലും ലഭിക്കുന്നതാണ്.

ടിക്കറ്റ് നിരക്ക് : ഖത്തര്‍ റിയാല്‍ 75 , 50

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക – 33854748

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹൃദയാഘാതം : ഗുരുവായൂര്‍ സ്വദേശി ദുബായില്‍ മരിച്ചു
Next »Next Page » നക്ഷത്രങ്ങള്‍ കരയാറില്ല »



  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine