അബുദാബി : എം. ഇ. എസ്. പൊന്നാനി കോളേജ് അലുംനി ( മെസ്പോ ) യുടെ ദശ വാര്‍ഷിക ആഘോഷ ങ്ങളില്‍ സംബന്ധിക്കാന്‍ എത്തിയ പ്രശസ്ത സാഹിത്യ കാരന്‍ സി. രാധാകൃഷ്ണനെയും സഹ ധര്‍മ്മിണി വത്സലയേയും അബുദാബി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ മെസ്പൊ ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.
തദവസര ത്തില്‍ ഇസ്മയില്‍ പൊന്നാനി, ഉദയ് ശങ്കര്‍ , നൌഷാദ് യൂസുഫ്, സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സന്നിഹിത രായിരുന്നു. മെസ്പോ പ്രസിഡന്റ് എ. വി. അബൂബക്കര്‍ സി. രാധാകൃഷ്ണന് പൂച്ചെണ്ട് നല്‍കി.
ഫെബ്രുവരി 10 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ മെസ്പോ പത്താം വാര്‍ഷികം ആഘോഷിക്കും.