അബുദാബി : മലയാള ഗസല്‍ സാമ്രാജ്യത്തിലെ സുല്‍ത്താന്‍ ഉമ്പായി നയിക്കുന്ന ‘ഷാം ഇ ഗസല്‍ ‘ ജനുവരി 13 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ അരങ്ങേറും. അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗസല്‍ സായാഹ്നത്തിന്റെ ഭാഗമായി കേരള സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ശക്തി ഭാരവാഹികള്‍ അറിയിച്ചു. ഉമ്പായി യോടൊപ്പം സംഗീത പ്രതിഭകളായ ഷമീര്‍ (ഗിത്താര്‍), ബേണി (വീണ), റോഷന്‍ (തബല), രാധാകൃഷ്ണന്‍ (ഹാര്‍മോണിയം), ആന്റണി ഹര്‍ലാഡ് (റിഥം) എന്നിവര്‍ സംഗീത പശ്ചാത്തലം ഒരുക്കും. ‘ഷാം ഇ ഗസലി’ നു മുന്നോടിയായി ഗോപാല കൃഷ്ണ മാരാരുടെ ശിക്ഷണ ത്തില്‍ ദുബായ് സരസ്വതി വാദ്യ കലാ സംഘം അവതരി പ്പിക്കുന്ന ശിങ്കാരി മേളവും അരങ്ങേറും.
കഥ, കവിത മറ്റു സാഹിത്യ മേഖലകളിലെ സര്‍ഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി ആദരിക്കുന്നതിന് രൂപം നല്‍കിയ ‘അബുദാബി ശക്തി അവാര്‍ഡി’ന്റെ തുക വര്‍ദ്ധി പ്പിക്കുന്നതിനും ശക്തിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുല പ്പെടുത്തുന്നതിനും ഫണ്ട് കണ്ടെത്തു ന്നതിനായിട്ടാണ് ഷാം ഇ ഗസല്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസ്തുത പരിപാടിയില്‍ നോര്‍ക്കയുടെ ഡയരക്ടര്‍ ഇസ്മായില്‍ റാവുത്തര്‍, സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സംഗീത സായാഹ്ന ത്തിലേക്ക് പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും. കെ. എസ്. സി., സമാജം, ഐ. എസ്. സി., ഇസ്ലാമിക് സെന്‍റര്‍ തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങളില്‍ പാസ്സുകള്‍ ലഭ്യമാണ്.
ശക്തി പ്രസിഡന്റ് പി. പത്മനാഭന്‍ , ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ , വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി, ഫിനാന്‍സ് കണ്‍ വീനര്‍ എന്‍ . വി. മോഹനന്‍ , മീഡിയ കോഡിനേറ്റര്‍ ബാബുരാജ് പിലിക്കോട്, പ്രായോജകരെ പ്രതിനിധീകരിച്ച് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേറ്റര്‍ പ്രമോദ് മങ്ങോട്ട്, സ്പീഡ് കമ്പ്യൂട്ടേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ്, ഫ്രഷ് ആന്‍ഡ് മോര്‍ ഫൈനാന്‍സ് മാനേജര്‍ അല്‍ത്താഫ്, ലുലു ഇന്റര്‍ നാഷണല്‍ എക്ല്‌ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ ജൂബി ചെറിയാന്‍ , മജെസ്റ്റിക് ഒപ്റ്റിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഹരീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.
വിശദ വിവരങ്ങള്‍ക്ക് : 050 611 21 79, 050 692 10 18 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് .