അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന അമേച്വര്‍ നാടക മത്സരം ‘നാടകോത്സവം 2012 ‘ ജനുവരി 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മുസ്സഫ എമിറേറ്റ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. യു. എ. ഇ. യിലെ ഒന്‍പത് നാടക സംഘങ്ങള്‍ നാടകങ്ങള്‍ അവതരിപ്പിക്കും.
ആദ്യ നാടകം രാവിലെ 9.30 ന് തിയേറ്റര്‍ ദുബായ് അവതരിപ്പിക്കുന്ന ‘സൂ സ്റ്റോറി’ അരങ്ങിലെത്തും. 10.45 ന് ദുബായ് പ്ലാറ്റ്‌ഫോറം തിയേറ്റര്‍ അവതരി പ്പിക്കുന്ന ‘പാലം’ എന്ന നാടകം. പിന്നീട് 2 മണിക്ക് കല അബുദാബി അവതരി പ്പിക്കുന്ന ‘മണ്ണ്’ നാടകം. 3.15 ന് സോഷ്യല്‍ ഫോറം അവതരിപ്പിക്കുന്ന കുഞ്ഞിരാമന്‍ . 4.30 മണിക്ക് ക്‌നാനായ കുടുംബ വേദി യുടെ ആവണി പ്പാടത്തെ പേര മരങ്ങള്‍ . 5.45 ന് ശക്തി തിയറ്റേഴ്‌സിന്‍റെ ബെഹബക് . വൈകീട്ട് 7 മണിക്ക് അലൈന്‍ യുവ കലാ സാഹിതിയുടെ സര്‍പ്പകാലം. രാത്രി 8.15 ന് അബുദാബി നാടക സൗഹൃദം അവതരിപ്പിക്കുന്ന ‘മതിലുകള്‍ക്കപ്പുറം’ അരങ്ങേറും. 9.30 ന് ദുബായ് ഡി2 കമ്യൂണിക്കേഷന്‍സ് ഒരുക്കുന്ന പ്രതിരൂപങ്ങള്‍ രംഗത്തെത്തും.
നാടക ങ്ങള്‍ വിലയിരുത്താന്‍ പ്രശസ്ത നാടക – സീരിയല്‍ നടനും സംവിധാ യകനുമായ യവനിക ഗോപാലകൃഷ്ണന്‍ എത്തും. യു. എ. ഇ. യില്‍ നിന്ന് പ്രമുഖ നായ ഒരു നാടക പ്രവര്‍ത്തകനും വിധി കര്‍ത്താവാകും എന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.
ജനവരി 14 ന് ശനിയാഴ്ച രാത്രി 8 മണിക്കാണ് വിധി പ്രഖ്യാപിക്കുക. മികച്ച നാടകം, രണ്ടാമത്തെ നാടകം, മൂന്നാമത്തെ നാടകം, മികച്ച സംവിധായകന്‍ , മികച്ച നടന്‍ , നടി, സഹനടന്‍ , സഹനടി, ബാലതാരം, ചമയം എന്നീ വിഭാഗ ങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുക. കൂടുതല്‍ വിവര ങ്ങള്‍ക്ക് സമാജം കലാ വിഭാഗം സെക്രട്ടറി ബഷീറുമായി 050 27 37 406 എന്ന നമ്പരില്‍ ബന്ധപ്പെടുക.