ദുബായ് : ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ യായ മുസ്‌രിസ് ഹെരിറ്റേജ് (കൊടുങ്ങല്ലൂര്‍ പൈതൃകം) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് കെ. എ. ജബ്ബാരി, ജനറല്‍ സെക്രട്ടറി സെയ്ഫ് കൊടുങ്ങല്ലൂര്‍.
ദുബായ് : ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ യായ മുസ്‌രിസ് ഹെരിറ്റേജ് (കൊടുങ്ങല്ലൂര്‍ പൈതൃകം) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് കെ. എ. ജബ്ബാരി, ജനറല്‍ സെക്രട്ടറി സെയ്ഫ് കൊടുങ്ങല്ലൂര്‍.
- pma
അബുദാബി : തളിപ്പറമ്പ് താലൂക്ക് നിവാസി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ തപസ്സ് വാര്‍ഷി കാഘോഷം ‘സര്‍ഗോത്സവം’ ദുബായ് വിമെന്‍സ് കോളേജില്‍ വെച്ചു നടന്നു. വിശിഷ്ട അതിഥി കളായി ചലച്ചിത്ര സംവിധായകരായ ബ്ലെസ്സി, ലാല്‍ജോസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി കെ. സി. വേണു ഗോപാല്‍, കേരള ധനകാര്യമന്ത്രി കെ. എം. മാണി, തളിപ്പറമ്പ് മണ്ഡലം നിയമസഭാ പ്രതിനിധി ജെയിംസ് മാത്യു എന്നിവര്‍ ആശംസാ സന്ദേശം നല്‍കി.
തപസ്സ് ചെയര്‍മാന്‍ മുരളീവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജയശങ്കര്‍ സ്വാഗതം പറഞ്ഞു. സര്‍ഗോത്സവ ത്തിന്‍റെ മുഖ്യസഹകാരി യായിരുന്ന രാജേഷ്, ട്രഷറര്‍ മാധവന്‍, വിജി ജോണ്‍ എന്നിവര്‍ നന്ദിയും അറിയിച്ചു.
തപസ്സിന്‍റെ കലാകാരന്മാര്‍ അവതരിപ്പിച്ച കലാ സാംസ്‌കാരിക പരിപാടികള്‍, തെയ്യം, പുലിക്കളി, വാദ്യം, ശോഭായാത്ര എന്നിവ സര്‍ഗോത്സവം വര്‍ണ്ണാഭമാക്കി.
-അയച്ചു തന്നത് : ദേവദാസ്,അബുദാബി.
- pma
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവ ത്തില്‍ അഞ്ചാം ദിവസ മായ ഡിസംബര്‍ 23 വെള്ളിയാഴ്ച രാത്രി 8 . 30 ന് ദല ദുബായ് ചിന്നപാപ്പാന്‍ എന്ന നാടകം അവതരിപ്പിക്കും.
വി. ആര്‍. സുരേന്ദ്രന്‍ എഴുതിയ ഈ നാടകം സംവിധാനം ചെയ്യുന്നത് നാടക രംഗത്തും സിനിമാ രംഗത്തും പ്രശസ്തനായ കണ്ണൂര്‍ വാസൂട്ടി.
- pma
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മതേതര മലയാളി കൂട്ടായ്മ യായ കേരള അസോസിയേഷന്‍ സംഘടി പ്പിക്കുന്ന നാടന്‍പാട്ടു മത്സരം ‘കതിര്‍മണികള്‍’ ഫെബ്രുവരി രണ്ടാം വാരം അബ്ബാസ്സിയ യില്‍ അര ങ്ങേറും. മത്സര ത്തില്‍ കുവൈറ്റിലെ പ്രമുഖ കലാ സംഘങ്ങള്‍ പങ്കെടുക്കും എന്നു ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പാശ്ചാത്യത യുടെ കൈ പിടിച്ച് വളര്‍ന്ന ആധുനിക ഉപഭോഗ സംസ്‌കാര ത്തിന്‍റെ നീരാളി പിടുത്ത ത്തില്‍ ഞെരിഞ്ഞമരുക യാണ് മലയാളി യുടെ തനതായ സംസ്‌കൃതി. തലമുറ കളിലൂടെ കൈമാറി നമ്മളിലേക്ക് എത്തിയ മലയാള ത്തിന്‍റെ കാര്‍ഷിക സംസ്‌കൃതി അന്യം നിന്നു പോകാതെ കാത്തു നിര്‍ത്തേണ്ടത് സാംസ്‌കാരിക പ്രവര്‍ത്ത നത്തിന്‍റെ ഭാഗം തന്നെ യാണെന്ന് കേരള അസോസിയേഷന്‍ തിരിച്ചറിയുന്നു.
പുഴകള്‍ വറ്റി വരളുന്ന, പുഞ്ചപ്പാടങ്ങള്‍ കോണ്‍ക്രീറ്റു മന്ദിര ങ്ങള്‍ വിഴുങ്ങുന്ന പുതിയ ലോകത്ത് നാം അധിവസിക്കു മ്പോള്‍, കലപ്പയും കതിര്‍മണി യുമൊക്കെ ഓര്‍മ്മ കളി ലേക്ക് വഴി മാറുന്നു. അതോ ടൊപ്പം ഇവയ്‌ക്കെല്ലാം അനുബന്ധ മായി നില നിന്നിരുന്ന മണ്ണിന്‍റെ മണമുള്ള കലാരൂപങ്ങള്‍ പുതിയ തലമുറ യ്ക്ക് അന്യമാകുന്നു. അത്തര മൊരു സാഹചര്യ ത്തില്‍ പ്രവാസി സമൂഹത്തി നിടയില്‍ മലയാള സംസ്‌കാരത്തിന്‍റെ ഭാഗമായ ഇത്തരം നാടന്‍കല കളെ നിലനിര്‍ത്തു കയും പ്രോത്സാഹിപ്പി ക്കുകയും ചെയ്യുക എന്ന സാമൂഹ്യ ഉത്തരവാദിത്ത മാണ് ‘കതിര്‍മണികള്‍’ നാടന്‍പാട്ട് മത്സര ത്തിലൂടെ കേരള അസോസിയേഷന്‍ ലക്ഷ്യമിടുന്നത് എന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പത്ര കുറിപ്പില്‍ പറഞ്ഞു.
മത്സര ത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കലാ സംഘങ്ങള്‍ ജനുവരി 10 നു മുമ്പായി 60 65 60 83, 971 22 134, 66 38 30 73 എന്നീ നമ്പറുകളില്‍ ബന്ധപെടണം. ഈ മെയില്‍ വിലാസം: uakalam at gmail dot com
-അയച്ചു തന്നത് : അബ്ദുള്‍ കലാം, കുവൈറ്റ്.
- pma
വായിക്കുക: കുവൈറ്റ്
ദുബായ് : കെ. എം. സി. സി. നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ച 2012 – 2015 വര്‍ഷ ത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വന്‍ വിജയമാക്കി മാറ്റാന്‍ ദുബായ് കെ. എം. സി. സി. കാസര്‍കോഡ് മണ്ഡലം പ്രവര്‍ത്തക യോഗം തീരുമാനിച്ചു.
പ്രസിഡന്‍റ് മഹമൂദ് കുളങ്ങര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ് ഏരിയാല്‍ മുഹമ്മദ് കുഞ്ഞി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ തോട്ടുംഭാഗം, ഗഫൂര്‍ ഏരിയാല്‍, ഹനീഫ് ചെര്‍ക്കള, ഫൈസല്‍ പട്ടേല്‍, സലീം ചേരന്‍കൈ, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ. ബി. അഹമ്മദ് ചെടയ്ക്കാല്‍, റഹീം ചെങ്കള, നൂര്‍ദ്ദീന്‍ ആറാട്ടു കടവ്, ഹസൈനാര്‍ ബി. ജന്തടുക്ക, എ. കെ. കരീം മൊഗ്രാല്‍, ലത്തീഫ് മഠത്തില്‍, മുനീര്‍ പൊടിപ്പള്ളം തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. സെക്രട്ടറി ഷരീഫ് പൈക നന്ദി പ്രകാശിപ്പിച്ചു.
- pma
വായിക്കുക: കെ.എം.സി.സി.