ദുബൈയില്‍ പഴയ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചു മാറ്റും

December 24th, 2011

dilapidated-buildings-dubai-epathram

ദുബൈ: എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കാലാവധി കഴിഞ്ഞതും പഴകിപ്പൊളിഞ്ഞതുമായ 160 കെട്ടിടങ്ങള്‍ രണ്ടാഴ്ചക്കകം പൊളിച്ചു മാറ്റുമെന്ന് ദുബൈ നഗര സഭാ കെട്ടിട പരിശോധന വിഭാഗം മേധാവി എന്‍ജിനീയര്‍ ജാബിര്‍ അല്‍ അലി അറിയിച്ചു. പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന വിവിധ കെട്ടിടങ്ങള്‍ ദേരയിലെയും ബര്‍ദുബൈയിലെയും വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് കെട്ടിടം ഉടമകള്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് പരാതിയുള്ള കെട്ടിടമുടമകള്‍ നഗര സഭയെ സമീപിക്കണമെന്നും എന്‍ജിനീയര്‍ ജാബിര്‍ അല്‍ അലി വ്യക്തമാക്കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്രിസ്മസ് കരോള്‍ കാര്‍ണിവല്‍

December 24th, 2011

npcc-kairali-cultural-forum-x-mas-ePathram
അബുദാബി: മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ക്രിസ്മസ് കരോള്‍ കാര്‍ണിവല്‍ വര്‍ണ്ണാഭമായി. എന്‍. പി. സി. സി. ക്യാമ്പില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത ക്രിസ്മസ് കരോള്‍ ഘോഷ യാത്രയും നടത്തി. ഫാ. ജോബി കെ. ജേക്കബ് ക്രിസ്മസ് കരോള്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടി കള്‍ അരങ്ങേറി.
x-mas-carnival-mussafah-npcc-ePathram
കൈരളി കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് കണ്ണൂര്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. വി. സി. ജോസ് സംസാരിച്ചു. സെക്രട്ടറി അഷ്‌റഫ് ചമ്പാട് സ്വാഗതവും കോശി നന്ദിയും പറഞ്ഞു. രാജന്‍ ചെറിയാന്‍, മുസ്തഫ, ശാന്തകുമാര്‍, ഇസ്മായില്‍ കൊല്ലം, അനില്‍കുമാര്‍, കേശവന്‍, മോഹനന്‍ എന്നിവര്‍ കാര്‍ണിവലിന് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാടകോത്സവത്തില്‍ പുതുപ്പണം കോട്ട തിങ്കളാഴ്ച

December 23rd, 2011

puthuppanam-kotta-at-ksc-drama-fest-2011-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവ ത്തില്‍ ആറാം ദിവസമായ ഡിസംബര്‍ 26 തിങ്കളാഴ്ച രാത്രി 8.30 ന് തിക്കോടിയന്‍റെ രചനയില്‍ പള്ളിക്കല്‍ ശുജാഹി സംവിധാനം ചെയ്തു ഫ്രണ്ട്സ്‌ ഓഫ് അബുദാബി മലയാളി സമാജം അവതരിപ്പിക്കുന്ന പുതുപ്പണം കോട്ട എന്ന നാടകം അരങ്ങേറും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ : പത്താം വാര്‍ഷികം

December 23rd, 2011

oruma-orumanayoor-logo-ePathram
ദുബായ് : തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ നിവാസി കളുടെ ഗള്‍ഫിലെ പ്രാദേശിക കൂട്ടായ്മയായ ‘ഒരുമ ഒരുമനയൂരി’ന്‍റെ ആഭ്യമുഖ്യത്തില്‍ പ്രദേശത്തെ ജനങ്ങള്‍ക്കായി ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നു.

സംഘടന യുടെ പത്താം വാര്‍ഷികം പ്രമാണിച്ച് ഡിസംബര്‍ 24 ശനിയാഴ്ച ഒരുമനയൂര്‍ ഇസ്ലാമിക്ക് ഹൈസ്കൂളില്‍ നടക്കുന്ന പൊതു സമ്മേളന ത്തില്‍ വെച്ച് നിര്‍ദ്ധനര്‍ക്ക് സൗജന്യ ഭൂമി വിതരണവും, പെന്‍ഷന്‍ വിതരണവും നടക്കും. പരിപാടിയില്‍ കെ. വി. അബ്ദുള്‍ഖാദര്‍ എം. എല്‍. എ., ജില്ലാ കളക്ടര്‍ പി. എം. ഫ്രാന്‍സീസ് എന്നിവരും സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വ ങ്ങളും പങ്കെടുക്കും.

കലാ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ്‌ കൂടിയായിരുന്ന പ്രിയാ ഫിലിംസ് എന്‍. പി. അബുവിന് മരണാനന്തര ബഹുമതിയും കേരള ത്തിലെ പ്രമുഖ നാദസ്വര വിദ്വാന്‍ ഭാസകരനെ പ്രത്യേക ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്യും.

പരിപാടി യോടനുബന്ധിച്ച് വിവിധ കലാ പരിപാടികള്‍ അടങ്ങിയ ഘോഷയാത്ര നടക്കും. പൊതു സമ്മേളന ത്തിന് ശേഷം കൊച്ചിന്‍ രാഗാഞ്ജലി അവതരിപ്പിക്കുന്ന ഗാനമേള യും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൊന്‍ഫെസ്റ്റ് ദുബായില്‍

December 23rd, 2011

mes-ponnani-ponfest-logo-ePathram
ദുബായ് : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംമ്‌നി യു. എ. ഇ. ചാപ്റ്ററിന്‍റെ ആഭിമുഖ്യ ത്തില്‍ വാര്‍ഷികാഘോഷം ‘പൊന്‍ഫെസ്റ്റ്’ സംഘടിപ്പിക്കുന്നു.

ജനുവരി 13 വെള്ളിയാഴ്ച മൂന്ന് മണി മുതല്‍ ദുബായ് ഗിസൈസിലുള്ള മില്ലേനിയം സ്‌കൂളില്‍ വെച്ച് നടക്കുന്ന ‘പൊന്‍ഫെസ്റ്റ്’ ആഘോഷ ത്തില്‍ കുട്ടികള്‍ക്കു വേണ്ടി ചിത്ര രചനാ മത്സരവും ക്വിസ് മത്സര വും നടത്തും. ഗാനമേളയും പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ കലാപരിപാടി കളും അടക്കം വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

കവി ആലങ്കോട് ലീലാകൃഷ്ണന്‍ പരിപാടി യുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പൊന്നാനി എം. ഇ. എസ്. കോളേജ് രസതന്ത്രം വിഭാഗം മേധാവി യായിരുന്ന പ്രൊഫ. മുഹമ്മദ് ബഷീര്‍ മുഖ്യാതിഥി ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക :
ഹാരിസ്: 050 74 70 473, അക്ബര്‍ പാറമ്മേല്‍:050 67 71 750

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മുസ്‌രിസ് ഹെരിറ്റേജ് ഭാരവാഹികള്‍
Next »Next Page » ഒരുമ ഒരുമനയൂര്‍ : പത്താം വാര്‍ഷികം »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine