ദുബായ് : ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ജനുവരി 20 ന് വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിക്ക് അബൂദാബി മദീന സായിദിലുള്ള ജാഫര്‍ ഹാളില്‍ ചേരും. വാര്‍ഷിക റിപ്പോര്‍ട്ടും പുതിയ വര്‍ഷ ത്തിലേക്കുള്ള കര്‍മ പദ്ധതി അവതരണവും മുഖ്യ അജണ്ട ആയിരിക്കുമെന്നും യു. എ. ഇ. ലെ എല്ലാ എമിറേറ്റ്‌സിലുള്ള കൗണ്‍സില്‍മാരും യോഗത്തില്‍ സംബന്ധിക്കണമെന്നും ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി അറിയിച്ചു.