അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ കലാ സാഹിത്യ മേള

January 21st, 2012

അബുദാബി : ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ ത്തോട് അനുബന്ധിച്ച് ജനുവരി 27 വെള്ളിയാഴ്ച അല്‍ ഐന്‍ ബ്ലൂസ്റ്റാര്‍ കലാ സാഹിത്യ മേള സംഘടിപ്പിക്കുന്നു. ഉച്ച കഴിഞ്ഞ് ഒന്നര മണി മുതല്‍ രാത്രി ഒന്‍പതര വരെ അല്‍ ഐന്‍ ജൂനിയേഴ്‌സ് സ്‌കൂള്‍ ക്യാമ്പസ്സില്‍ വെച്ചാണ് പരിപാടി. നഴ്‌സറി സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ വരെ പങ്കെടുക്കുന്ന മേളയാണ് ഇത് . കളറിംഗ്, പെയിന്റിംഗ്, കവിതാലാപനം, ഉപന്യാസ രചന, ക്വിസ് മല്‍സരം എന്നിവയും ഉണ്ടായിരിക്കും. യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും സമൂഹ ത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭ വ്യക്തിത്വ ങ്ങളും പങ്കെടുക്കും. വിവരങ്ങള്‍ക്ക് വിളിക്കുക : 050 59 39 233, 050 67 43 090.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാന്തപുരത്തെ വെല്ലുവിളിക്കാന്‍ എസ്‌. കെ. എസ്. എഫ്. വളര്‍ന്നിട്ടില്ല : ആലൂര്‍

January 21st, 2012

ദുബായ് : ആള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരെ വെല്ലു വിളിക്കാന്‍ എസ്. കെ. എസ്. എഫ് വളര്‍ന്നിട്ടില്ല എന്ന് ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി പ്രസ്താവിച്ചു. കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ത്യാ രാജ്യത്ത് 2000 പള്ളികള്‍ നിര്‍മ്മിച്ചപ്പോള്‍ എസ്. കെ. കുട്ടികളും അവരുടെ നേതാക്കളും മുസ്ലിം സമുദായത്തെ തെറ്റി ദ്ധരിപ്പിച്ചു പണ പിരിവ് നടത്തി 105 കോടി രൂപ മുതല്‍ മുടക്കി ദര്‍ശന ടി. വി. എന്ന പേരില്‍ വിനോദ ചാനല്‍ തുടങ്ങുക യായിരുന്നു. ഇത് ഏത് സുന്നത്ത് ജമാഅത്ത് ആണെന്നും, ഇതിനു ഇസ്ലാമില്‍ വല്ല ന്യായീകരണവും ഉണ്ടോ എന്നും എസ്. കെ. വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കണം എന്ന് ആലൂര്‍ ഹാജി ദുബായില്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെയ്ക് പുതിയ ഭാരവാഹികള്‍

January 21st, 2012

wake-logo-epathram ദുബായ് : കണ്ണൂര്‍ ജില്ല ക്കാരുടെ പ്രവാസി കൂട്ടായ്മയായ വെയ്ക് പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ പണക്കാട്ട് , ജനറല്‍ സെക്രട്ടറി : ടി. പി. സുധീഷ്‌ . ട്രഷറര്‍ : കെ. പി. മസൂദ്‌. മറ്റ് ഭാരവാഹികള്‍ : മുഹമ്മദ് അന്‍സാരി, എം. പി. മുരളി, കെ. പി. സുരേഷ് കുമാര്‍ (വൈസ് പ്രസി), മോഹന്‍ദാസ്, ബാലന്‍ നായര്‍ , ഷാകിര്‍ കൂമ്പയില്‍ (ജോയിന്റ് സെക്രറിമാര്‍ ), എം. കെ. ഹരിദാസ്, കെ. പി. മുനീര്‍ (ജോയിന്റ് ട്രഷറര്‍ )എന്നിവരാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കേരയുടെ ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം

January 21st, 2012

kera-new-year-programme-ePathram
കുവൈത്ത് : കുവൈത്ത് എറണാകുളം റെസിഡന്റ്‌സ് അസോസിയേഷ (കേര) ന്റെ ഫഹാഫില്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷ പരിപാടി ‘വിന്റെര്‍ഫെസ്റ്റ്’ വര്‍ണാഭമായ വിവിധ കലാ സാംസ്‌കാരിക പരിപാടി കളോടെ ‘മംഗഫ്’ ഓഡിറ്റോറിയ ത്തില്‍ നടന്നു. അഹ്മദി സെന്റ് തോമസ് പാരിഷ് ചര്‍ച്ചിലെ റവ. ഫാ. അബ്രഹാം പി.ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു.സത്താര്‍ കുന്നില്‍ മുഖ്യ പ്രഭാഷണം നടത്തി. സി. ദിനചന്ദ്രന്‍ ക്രിസ്മസ് – ന്യൂ ഇയര്‍ സന്ദേശം നല്‍കി. തെരേസ ആന്റണി, മഹിളാ വേദി കണ്‍വീനര്‍ ശബ്‌നം സിയാദ്, അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്നു കേരയുടെ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടി കള്‍ക്കു കലാ വിഭാഗം കണ്‍വീനര്‍ ബോബി പോള്‍ നേതൃത്വം നല്‍കി. ഡെന്നീസ് ജോണ്‍ അവതരിപ്പിച്ച സംഗീത പരിപാടി യില്‍ നാസര്‍ , മനു, ലിജി, ലെയ്‌സ ജോര്‍ജ്, ട്രീസ, റീന റോയ് എന്നിവരും പങ്കെടുത്തു.

kera-new-year-winter-fest-ePathram
കേരയുടെ കുടുംബ ത്തിലെ കുട്ടികള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന നൃത്ത നൃത്യങ്ങളും അരങ്ങ് കൊഴുപ്പിച്ചു. കുമാരി ശ്രേയ ബെന്നി അവതാരക ആയിരുന്നു. സുനില്‍ മേനോന്‍ അവതരിപ്പിച്ച ക്വിസ് മത്സരം സദസ്സിനു ഹരമായി. സുനില്‍ സണ്ണി നേതൃത്വം കൊടുത്ത ക്രിസ്മസ് കരോള്‍ തിരുപിറവി യുടെ ആഘോഷം ഉണര്‍ത്തുന്നതായി. ബോബി സംവിധാനം ചെയ്ത ‘സൈലന്റ് നൈറ്റ്’ എന്ന സ്‌കിറ്റും പരിപാടി യില്‍ ദൃശ്യവിരുന്നായി. പരിപാടി യുടെ മുന്നോടി യായി നടന്ന ഉദ്ഘാടന സമ്മേളന ത്തില്‍ ജന. കണ്‍വീനര്‍ ജോമി അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബൈര്‍ അലമന സ്വാഗതവും ബോബി നന്ദിയും പറഞ്ഞു. പ്രതാപന്‍ , ബിജു. എസ്. പി, സോമന്‍ , മനോജ്, ഹരീഷ് തൃപ്പൂണിത്തുറ, സൈനുദ്ദീന്‍ , അനൂപ്, രജനി അനില്‍ , മുജീബ്, നൂര്‍ജഹാന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

യു.എ.ഇ. യില്‍ മഴ

January 21st, 2012

rain-in-dubai-epathram
ദുബായ്‌ : ശക്തമായ ഷമാല്‍ കൊണ്ടു വന്ന മഴ യു.എ.ഇ. യിലെ പല ഭാഗങ്ങളിലും താപനിലയില്‍ ഗണ്യമായ വ്യതിയാനം രേഖപ്പെടുത്താന്‍ കാരണമായി. ഷാര്‍ജയില്‍ പെയ്ത മഴയെ തുടര്‍ന്ന് മല്‍സ്യ ബന്ധന തൊഴിലാളികള്‍ ബോട്ടുകള്‍ കരയ്ക്കടുപ്പിച്ചു. ഇനി കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ തങ്ങള്‍ കടലിലേക്ക്‌ പോകുകയുള്ളൂ എന്ന് തൊഴിലാളികള്‍ അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും യു.എ.ഇ. യില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്താന്‍ സാദ്ധ്യതയുണ്ട് എന്നാണ് നിഗമനം. ഇത് 8 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാവാം. ദുബായിലെ പലയിടങ്ങളിലും ചെറിയ തോതില്‍ മഴ രേഖപ്പെടുത്തുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ കേന്ദ്ര കമ്മിറ്റി യോഗം
Next »Next Page » കേരയുടെ ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine