വിസ സ്റ്റാമ്പിംഗ് ഇനി നിര്‍ബ്ബന്ധമില്ല : റോയൽ ഒമാൻ പൊലീസ്

September 16th, 2022

sultanate-of-oman-flag-ePathram
മസ്‌കറ്റ് : ഒമാനില്‍ വിസ പുതുക്കുമ്പോൾ ഇനി പാസ്സ് പോര്‍ട്ടില്‍ വിസ സ്റ്റാമ്പിംഗ് നിര്‍ബ്ബന്ധമില്ല. റസിഡന്‍റ്സ് കാര്‍ഡിലും സിസ്റ്റത്തിലും മാത്രം വിസ പുതുക്കിയാല്‍ മതിയാകും എന്ന് പൊലീസ് അറിയിച്ചു.

താമസക്കാരുടെ പുതുക്കുന്ന വിസ പാസ്സ് പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നത് നിർത്തുവാനാണ് തീരുമാനം. വിവിധ ഗവർണറേറ്റുകളില്‍ എതാനും ആഴ്ചകള്‍ക്കു മുന്‍പേ ഈ സമ്പ്രദായം നിലവില്‍ വന്നിരുന്നു എന്നും റോയൽ ഒമാൻ പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

– വാർത്ത അയച്ചത് : ഇല്യാസ്, മസ്കറ്റ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിയറ്റ്നാം ഫുഡ് ഫെസ്റ്റിവലുമായി ലുലു ഗ്രൂപ്പ്

September 15th, 2022

lulu-vietnam-food-festival-ePathram
അബുദാബി : ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റു കളിൽ വിയറ്റ്നാം ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു. യു. എ. ഇ. യിലെ വിയറ്റ്നാം സ്ഥാനപതി ങ്ഗൂയൻ മാൻ ത്വാൻ ഉദ്ഘാടനം ചെയ്തു. മുഷ്റിഫ് മാളിൽ നടന്ന ചടങ്ങിൽ ലുലു അബു ദാബി, അൽ ദഫ്ര റീജ്യണല്‍ ഡയറക്ടർ അജയ് കുമാര്‍ ഉൾപ്പെടെ ലുലു ഉന്നത ഉദ്യോഗസ്ഥരായ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

vietnam-food-fest-2022-at-lulu-ePathram

വിയറ്റ്നാമില്‍ നിന്നുള്ള അരി, മറ്റു നിത്യോപയോഗ ഭക്ഷ്യ വിഭവങ്ങളും മലയാളി സമൂഹത്തിന്ന് ഏറെ സുപരിചിതമായ ഡ്രാഗൺ ഫ്രൂട്ട്, റംബുട്ടാൻ, ലിച്ചി തുടങ്ങി ഒട്ടനവധി പഴ വര്‍ഗ്ഗങ്ങളും വിവിധ സുഗന്ധ വ്യഞ്ജനങ്ങൾ, കാപ്പി തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളും ഈ ഭക്ഷ്യ മേളയില്‍ ലഭിക്കും.

vietnam-food-festival-at- lulu-hyper-markets-ePathram

സെപ്തംബർ 12 മുതൽ ആരംഭിച്ച വിയറ്റ്നാം ഫുഡ് ഫെസ്റ്റിവൽ മുഷ്രിഫ് മാള്‍ കൂടാതെ ദുബായിലെ അൽ ബർഷ, ഷാർജ അൽ റയ്യാൻ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഈ മാസം 22 വരെ നീണ്ടു നില്‍ക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് സെന്‍ററില്‍ സെമിനാര്‍ : ‘പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷാ കര്‍തൃത്വം’

September 15th, 2022

islamic-center-parenting-class-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പബ്ലിക് റിലേഷൻ വിഭാഗം രക്ഷകർത്താക്കൾക്കായി ‘പാഠ്യ പദ്ധതിക്ക് പുറത്തുള്ള രക്ഷാ കര്‍തൃത്വം’ എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു. 2022 സെപ്റ്റംബർ 16 വെള്ളിയാഴ്ച വൈകുന്നേരം 7.30 നു ഇന്ത്യൻ ഇസ്ലാമിക് സെന്‍ററില്‍ നടക്കുന്ന പരിപാടിയിൽ പ്രമുഖ ശിശു രോഗ വിദഗ്ദ്ധ ഡോക്ടർ ഹസീന ജാസ്മിൻ (എല്‍. എല്‍. എച്ച്. ആശുപത്രി), എഴുത്തുകാരിയും പരിശീലക യുമായ അജിഷ മുഹമ്മദ് എന്നിവർ നേതൃത്വം നൽകും.

തിരക്കേറിയ പ്രവാസ ജീവിത സാഹചര്യങ്ങളിൽ രക്ഷിതാക്കളും കുട്ടികളും അനുഭവിക്കുന്ന ആരോഗ്യകരവും മാനസികവുമായ ബുദ്ധി മുട്ടുകളും അവക്കുള്ള പരിഹാരവും മുൻ നിർത്തിയാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.

വിവരങ്ങൾക്ക് സെന്‍റര്‍ ഓഫീസുമായി ബന്ധപ്പെടുക : ഫോണ്‍ : 02 642 44 88

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ജി. സി. സി. ലൈസൻസ് ഉള്ളവർക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിംഗ് എടുക്കാം

September 15th, 2022

qatar-driving-license-ePathram
ദോഹ : ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി. സി. സി.) രാജ്യങ്ങളിലെ അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഖത്തറിലെ താമസ വിസക്കാര്‍ക്ക് ടെസ്റ്റ് കോഴ്സു കളില്‍ ചേരാതെ തന്നെ നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റിന് റജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം.

ജി. സി. സി. പൗരന്മാർക്ക് അതതു രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസ് ഖത്തർ ലൈസൻസ് ആക്കി ഉടൻ മാറ്റി എടുക്കാം.

ബന്ധുക്കളെ സന്ദർശിക്കുവാന്‍ ആല്ലെങ്കില്‍ വിനോദ സഞ്ചാരിയായി ഖത്തറില്‍ എത്തുന്ന ഏതെങ്കിലും ഒരു ജി. സി. സി. രാജ്യത്തിന്‍റെ ലൈസൻസ് ഉള്ളവർക്ക് ഗതാഗത നിയമം അനുസരിച്ച്, ഖത്തറിൽ എത്തിയ ദിവസം മുതൽ 3 മാസം വരെ ജി. സി. സി. ലൈസൻസ് ഉപയോഗിച്ച് ഖത്തറിൽ വാഹനം ഓടിക്കാം.

എന്നാൽ പാസ്സ് പോര്‍ട്ട്, എന്‍ട്രി വിസ അടക്കമുള്ള ഖത്തറിൽ പ്രവേശിച്ച തീയ്യതി തെളിയിക്കുന്ന രേഖ കള്‍ എപ്പോഴും കയ്യില്‍ കരുതണം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഓണാഘോഷം : സമാജം വനിതാ വിഭാഗം പായസ മത്സരം

September 15th, 2022

onam-special-payasam-malayalee-samajam-ladies-wing-2022-ePathram

അബുദാബി : മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച പായസ മത്സരം രുചിക്കൂട്ടുകളുടെ സംഗമമായി. മുസ്സഫയിലെ സമാജം അങ്കണത്തില്‍ ഒരുക്കിയ മല്‍സരത്തില്‍ 16 ടീമുകൾ പങ്കെടുത്തു.

ഷറീന ഷാജി ഒന്നാം സ്ഥാനവും റീജ സുനില്‍ രണ്ടാം സ്ഥാനവും വീണ രാധാകൃഷ്ണന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് പ്രൈസും മറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകി. കൂടാതെ പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

വനിതാ വിഭാഗം കൺവീനർ അനൂപ ബാനർജി അദ്ധ്യക്ഷത വഹിച്ചു. സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ജനറല്‍ സെക്രട്ടറി എം. യു. ഇര്‍ഷാദ്, വൈസ് പ്രസിഡണ്ട് രേഖിന്‍ സോമന്‍, മീഡിയ കോഡിനേറ്റർ പി. ടി. റഫീഖ്, മുൻ പ്രസിഡണ്ട് സലിം ചിറക്കൽ, പായസ മത്സര വിധി കർത്താക്കളായ ഖായിസ് മുൻഷി, രമേശ് രവി, മലയാളി സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, റിയാസുദ്ധീന്‍, അശോക്‌ കുമാര്‍ മംഗലത്ത്, അബ്ദുല്‍ റഷീദ്, ഫസലുദ്ദീന്‍, അനില്‍ കുമാര്‍, വനിതാ വിഭാഗം ജോയിൻറ് കണ്‍വീനര്‍മാരായ നൌഷിദ ഫസല്‍, ലാലി സാംസൺ, കോഡിനേറ്റര്‍ ബദരിയ്യ സിറാജുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പി. ശ്രീരാമ കൃഷ്ണന് ഇന്ത്യൻ സോഷ്യൽ സെന്‍റര്‍ അജ്‌മാൻ സ്വീകരണം നൽകി
Next »Next Page » ജി. സി. സി. ലൈസൻസ് ഉള്ളവർക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിംഗ് എടുക്കാം »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine