പി. ശ്രീരാമ കൃഷ്ണന് ഇന്ത്യൻ സോഷ്യൽ സെന്‍റര്‍ അജ്‌മാൻ സ്വീകരണം നൽകി

September 14th, 2022

isc-ajman-reception-to-p-sree-rama-krishnan-ePathram
അജ്മാന്‍ : കേരള നിയമസഭാ മുൻ സ്‌പീക്കറും നോർക്ക റെസിഡന്‍റ് വൈസ് ചെയർമാനുമായ പി. ശ്രീരാമ കൃഷ്‌ണന്‌ ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ സ്വീകരണം നൽകി.

വടക്കൻ എമിറേറ്റുകളിൽ ഒന്നായ അജ്മാനിൽ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് വേണ്ടി നില കൊള്ളുന്ന ഇന്ത്യൻ സോഷ്യൽ സെന്‍റർ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. നോര്‍ക്ക റൂട്ട്സ് നടപ്പിലാക്കിയ വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ അജ്മാനിലെ മലയാളികൾക്ക്‌ ലഭ്യമാക്കുന്നതിൽ സംഘടന നടത്തുന്ന ഇടപെടലുകൾ പ്രശംസാർഹം തന്നെയാണ്. കേരളം അന്യ നാടുകളിൽ വ്യത്യസ്തമായി നില നിൽക്കുന്നതിൽ ഒരോ സംഘടനക്കും വ്യക്തമായ പങ്കുണ്ട് എന്ന് സ്വീകരണ യോഗത്തിൽ എന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ഭീതി വിതച്ച കാലയളവിൽ നോർക്ക ഹെല്പ് ഡെസ്ക് ആയി പ്രവർത്തിച്ച ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ, പിന്നീട് പത്തോളം ഫ്ലൈറ്റുകള്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ചാർട്ട് ചെയ്ത് ആളുകളെ നാട്ടിൽ എത്തിച്ചിരുന്നു.

ഐ. എസ്. സി. പ്രസിഡണ്ട് ജാസ്സിം മുഹമ്മദ് സ്വീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രൻ സ്വാഗതവും ജോയിന്‍റ് ട്രഷറർ അഫ്സൽ നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൾ ഹമീദ്, പ്രേം കുമാര്‍ എന്നിവര്‍ ആശംസകൾ നേര്‍ന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റെഡ് ക്രോസ് ഓഫീസ് യു. എ. ഇ. തലസ്ഥാനത്ത്

September 14th, 2022

logo-icrc-international-red-cross-ePathram
അബുദാബി : ഇന്‍റർനാഷണൽ റെഡ്ക്രോസ് ഓഫീസ് അബുദാബിയിൽ സ്ഥാപിക്കുവാന്‍ ഉള്ള കരാറിന് യു. എ. ഇ. മന്ത്രി സഭ അംഗീകാരം നല്‍കി. യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയും കൂടിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പയസ്വിനി പായസപ്പോര് ശ്രദ്ധേയമായി

September 13th, 2022

sayida-mehaboob-payaswini-payasapporu-ePathram
അബുദാബി : ഓണാഘോഷത്തിന്‍റെ ഭാഗമായി പയസ്വിനി അബുദാബി സംഘടിപ്പിച്ച പായസ മത്സരത്തിൽ ചൈതന്യ അഭിലാഷ് തയ്യാറാക്കിയ ഉണ്ണിയപ്പ പ്പായസം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

payaswini-kasargod-onam-celebration-ePathram

‘മധുരക്കൂട്ടുകളാൽ മനസ്സ് നിറക്കാൻ പായസപ്പോര്’ എന്ന് പേരില്‍ നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനം ജലജ അനൂപ് തയ്യാറാക്കിയ മുളയരി പായസം നേടി. മൂന്നാം സ്ഥാനം രണ്ടു പേര്‍ പങ്കിട്ടു. റീജ സുനില്‍ (പഴം പരിപ്പ് പ്രഥമന്‍) ജയകുമാർ പെരിയ (പാലട പ്രഥമന്‍) എന്നിവര്‍.

പയസ്വിനി കുടുംബങ്ങൾക്ക് ഇടയിൽ നടത്തിയ മത്സരത്തിൽ സമ്മാനാർഹര്‍ ആയവക്കു പുറമെ, ചേന പ്പായസം, ചക്കപ്പായസം, ഈന്തപ്പഴം കരിക്ക് പായസം, പരിപ്പ് പ്രഥമൻ, പേരയ്ക്ക പായസം, പഴം പ്രഥമൻ, പരിപ്പ് പായസം, ഗോതമ്പ് പായസം, മാമ്പഴ പ്രഥമൻ, പാലട പായസം, അട പ്രഥമൻ, സൂചിഗോതമ്പ് പായസം, അമ്പലപ്പുഴ പാൽപ്പായസം, പച്ച മുളക് പായസം തുടങ്ങി വ്യത്യസ്തങ്ങളായ പതിനെട്ട് പായസങ്ങളാണ് തയ്യാറാക്കിയത്.

ഓരോ പായസവും വ്യത്യസ്തത കൊണ്ടും രുചി വൈവിധ്യം കൊണ്ടും ഒന്നിനൊന്നു മെച്ചമായിരുന്നു എന്നു വിധി കർത്താക്കളായി എത്തിയ സായിദ മെഹ്ബൂബ് കണ്ണൂർ, ഷഹന മുജീബ് തിരുവനന്തപുരം എന്നിവർ അഭിപ്രായപ്പെട്ടു.

വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള ആർട്സ് കമ്മിറ്റി മത്സരത്തിനു നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേക്ക് ചാലഞ്ച് സെപ്റ്റംബര്‍ 23 ന് ഇസ്ലാമിക് സെന്‍ററില്‍

September 13th, 2022

cake-challenge-islamic-center-charity-wing-ePathram
അബുദാബി : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ റിലീഫ് വിംഗ് സംഘടിപ്പിക്കുന്ന ‘കേക്ക് ചാലഞ്ച്’ സെപ്റ്റംബര്‍ 23 ന് സെന്‍ററില്‍ നടക്കും. വീടുകളില്‍ വെച്ച് സ്വന്തമായി നിര്‍മ്മിച്ച കേക്ക് പ്രദര്‍ശനത്തിന് സജ്ജമാക്കിയ ശേഷം ഇസ്ലാമിക് സെന്‍ററില്‍ ഒരുക്കുന്ന മത്സര വേദിയില്‍ എത്തിക്കുകയാണ് വേണ്ടത്.

മിനുക്കു പണികള്‍ സെന്‍ററില്‍ വെച്ച് നടത്താന്‍ അനുവദിക്കുന്നതാണ്. ഒരു മത്സരാര്‍ത്ഥിക്ക് രണ്ട് കേക്കുകള്‍ വരെ പ്രദര്‍ശിപ്പിക്കാം.

വിദഗ്ദ ജൂറികളുടെ നേതൃത്വത്തില്‍, വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി മൂല്യ നിര്‍ണ്ണയം നടത്തി വിജയികളെ പ്രഖ്യാപിക്കും. ഏറ്റവും മികച്ച മൂന്ന് എന്‍ട്രികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നൽകും. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് എന്‍ട്രികള്‍ക്ക് പ്രോത്സാഹന സമ്മാനവും നൽകും.

കേക്ക് ചാലഞ്ച് സംബന്ധിച്ച കൂടുതല്‍ വിവര ങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇസ്ലാമിക് സെന്‍റര്‍ ഓഫീസുമായി ബന്ധപ്പെടണം.

ഫോണ്‍ നമ്പര്‍ 02 642 44 88, 056 237 2506.
e-Mail : iic @ emirates. net. ae

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടീം അബുദബിൻസ് ഓണ നിലാവ് നിറഞ്ഞ സദസ്സില്‍ അരങ്ങേറി

September 12th, 2022

kannur-shereef-team-abudhabinz-ePathram
അബുദബി : ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ‘ടീം അബുദബിൻസ്’ ഒന്നാം വാർഷിക ആഘോഷ പരിപാടികള്‍ തിങ്ങി നിറഞ്ഞ സദസ്സിന്‍റെ ഹര്‍ഷാരവങ്ങളോടെ’ഓണ നിലാവ്’എന്ന പേരില്‍ അരങ്ങേറി.

രണ്ടു വര്‍ഷക്കാലം പൊതു പരിപാടികളില്‍ നിന്നും അകന്നു നിന്ന കുടുംബ പ്രേക്ഷകര്‍ ഒന്നാകെ ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ എത്തി ച്ചേര്‍ന്ന് വിജയിപ്പിച്ച ഓണ നിലാവില്‍ പ്രശസ്ത ഗായകരായ കണ്ണൂർ ഷരീഫ്, ഷാഫി കൊല്ലം, സജ് ല സലീം, അനഘ അജയ്, ശ്യാം ലാല്‍ എന്നിവരും യു. എ. ഇ. യിലെ ശ്രദ്ധേയ കലാ കാരന്മാരായ യൂസഫ് കാരക്കാട്, ആന്‍സര്‍ വെഞ്ഞാറമൂട്, റാഫി മുഹമ്മദ് എന്നിവരും ജനപ്രിയ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു.

team-abudhabinz-media-award-for-rashid-poomadam-ePathram

ടീം അബുദാബിൻസ് പ്രഥമ മാധ്യമ പുരസ്‌കാരം റാഷിദ് പൂമാടം സ്വീകരിക്കുന്നു

മാധ്യമ രംഗത്തെ സജീവ ഇടപെടലുകളെ മുന്‍ നിറുത്തി ദൃശ്യ മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്ക് അബുദാബി 24/7 ന്യൂസ് ചാനൽ ചീഫ് റിപ്പോർട്ടർ സമീർ കല്ലറ, പ്രിന്‍റ് മീഡിയയില്‍ സിറാജ് ദിനപ്പത്രം സീനിയർ ന്യൂസ് റിപ്പോർട്ടറും അബുദാബി ബ്യൂറോ ചീഫുമായ റാഷിദ് പൂമാടം എന്നിവര്‍ക്ക് മാധ്യമ പുരസ്കാരം സമ്മാനിച്ചു.

sameer-kallara-receive-team-abudhabinz-media-award-ePathram

ടീം അബുദാബിന്‍സ് മാധ്യമ പുരസ്കാരം
സമീർ കല്ലറ സ്വീകരിക്കുന്നു

എക്സ്പ്രസ്സ് സ്റ്റുഡിയോ നൽകുന്ന 10,001 രൂപയും ഫലകവും സമ്മാനിച്ചു. സാമൂഹ്യ പ്രവര്‍ത്തന മേഖലയിൽ ഡോക്ടർ ധനലക്ഷ്മിക്ക് എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. അവാർഡ് തുക, നീലേശ്വരം കോട്ടപ്പുറത്തെ നിർധനയായ  സ്ത്രീ യുടെ വീട് നിർമ്മാണത്തിന് നല്‍കും എന്ന് റാഷിദ് പൂമാടം അറിയിച്ചു.

embassy-consul-dr-balaji-ramaswami-presenting-social-excellence-award-to-dr-dhanalakshmi-ePathram

ഇന്ത്യൻ എംബസ്സി കോൺസുലർ ഡോ. ബാലാജി രാമസ്വാമി സോഷ്യല്‍ എക്സലന്‍സ് അവാര്‍ഡ് ഡോക്ടര്‍ ധനലക്ഷ്മിക്കു സമ്മാനിക്കുന്നു

‘ടീം അബുദബിൻസ്’ വാർഷിക ആഘോഷ പരിപാടി കളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തില്‍ അബുദബി ഇന്ത്യൻ എംബസ്സി കോൺസുലർ ഡോക്ടർ. ബാലാജി രാമസ്വാമി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ്, സമാജം മീഡിയ കോഡിനേറ്റര്‍ പി. ടി. റഫീഖ്, ലുലു എക്സ് ചേഞ്ച് സ്ട്രാറ്റജിക് ബിസിനസ്സ് റിലേഷൻ ഹെഡ് അജിത് ജോൺസൺ, എൽ. എൽ. എച്ച്. ഹോസ്പിറ്റൽ യൂറോളജിസ്റ്റ് ഡോക്ടർ. മുഹമ്മദ് സഈദ്, ഇൻകാസ് അബുദാബി സെക്രട്ടറി സലിം ചിറക്കൽ, ലുലു പി. ആർ. ഒ. അഷ്റഫ്, ടീം അബുദബിൻസ് പ്രസിഡണ്ട് ഫൈസൽ അദൃശ്ശേരി, ജനറൽ സെക്രട്ടറി ജാഫർ റബീഹ്, വൈസ് പ്രസിഡണ്ട് മുനവ്വർ, ട്രഷറർ നജാഫ് മൊഗ്രാൽ, റെഡ് എക്സ് മീഡിയ എം. ഡി. ഹനീഫ് കുമരനെല്ലൂർ, ഇശല്‍ ബാന്‍ഡ് ചെയര്‍മാന്‍ റഫീഖ് ഹൈദ്രോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഷഫീല്‍ കണ്ണൂര്‍ സംവിധാനം ചെയ്ത ഓണ നിലാവില്‍ മലയാളി സമാജം വനിതാ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരയും അരങ്ങേറി. ഡോക്ടര്‍ അപര്‍ണ്ണ സത്യദാസ് അവതാരക ആയിരുന്നു.

- pma

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓണാഘോഷം : 700 കിലോ പൂക്കൾ കൊണ്ടൊരു കൂറ്റൻ പൂക്കളം
Next »Next Page » കേക്ക് ചാലഞ്ച് സെപ്റ്റംബര്‍ 23 ന് ഇസ്ലാമിക് സെന്‍ററില്‍ »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine