മൂടല്‍മഞ്ഞില്‍ കരുതലോടെ വണ്ടി ഓടിക്കുക : പോലീസ്‌ മുന്നറിയിപ്പ്‌

December 18th, 2010

fog-in-abudhabi-epathram

അബുദാബി : രാവിലെ രാജ്യം എങ്ങും  കനത്ത മൂടല്‍മഞ്ഞ് അനുഭവ പ്പെടുന്നതിനാല്‍ കരുതലോടെ വണ്ടി ഓടിക്കണം എന്ന്   ഡ്രൈവര്‍ മാരോട് അബുദാബി പോലീസ്‌ നിര്‍ദ്ദേശിച്ചു.  മുന്നിലുള്ള വാഹനങ്ങള്‍ കാണാന്‍ ബുദ്ധിമുട്ടുള്ള തിനാല്‍ പതുക്കെ വേണം വാഹനം ഓടിക്കാന്‍. മുന്നിലെ വാഹന വുമായി ആവശ്യമായ അകലം സൂക്ഷിക്കുന്നത് നല്ലതാണ്. ഒരു കാരണ വശാലും മുന്നിലെ വാഹന ത്തെ മറി കടക്കാന്‍ ശ്രമിക്കരുത്. രാത്രി കാലങ്ങളില്‍ വണ്ടി ഒടിക്കുമ്പോഴും വളരെ അധികം ശ്രദ്ധിക്കണം എന്നും  അബുദാബി പൊലീസ് ട്രാഫിക് ആന്‍റ് പട്രോള്‍ ഡയറക്ടറേറ്റിലെ കേണല്‍ അഹമ്മദ് അബ്ദുല്ല അല്‍ ഷെഹി പറഞ്ഞു. ട്രക്കുകള്‍ അനുവദിച്ച സമയ ങ്ങളില്‍ മാത്രമേ നഗര ത്തിലെ റോഡുകളില്‍ പ്രവേശിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രഗല്‍ഭനായ ഒരു എഴുത്തുകാരനെ നഷ്ട്ടപ്പെട്ടു

December 18th, 2010

journalist-k-m-ahmed-epathram

ദുബായ് : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഉത്തരദേശം പത്രാധിപരു മായ കെ. എം. അഹമ്മദി ന്‍റെ നിര്യാണ ത്തിലൂടെ പ്രഗല്‍ഭനായ ഒരു എഴുത്തുകാര നേയും പൊതു പ്രവര്‍ത്തക നെയുമാണ് കാസര്‍കോടിനു നഷ്ടമായത് എന്ന്‍ ആലൂര്‍ വികസന സമിതി ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.
കാസര്‍കോട് ജില്ല യുടെ രൂപീകരണ ത്തിനും വികസന ത്തിനും വേണ്ടി അദ്ദേഹം എഴുതിയ വാര്‍ത്ത കളും ചെയ്ത ത്യാഗവും സേവന വും ഒരിക്കലും മറക്കാന്‍ ആവാത്തതാണ്. അഹമദ് സാഹിബ് ചെയ്ത സേവനം കാസര്‍കോട്ടു കാരുടെ മനസ്സില്‍ എന്നും കെടാവിള ക്കായി നില നില്‍ക്കും എന്നും അനുശോചന സന്ദേശ ത്തില്‍ മഹമൂദ് ഹാജി  പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടകോത്സവ ത്തില്‍ ഇന്ന്‍ ‘വൊയ്‌സെക്’

December 17th, 2010

അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച  നാടകോത്സവ ത്തില്‍  നാലാം ദിവസ മായ വെള്ളിയാഴ്ച (ഡിസംബര്‍ 17 ) രാത്രി 8.30 ന്, തിയ്യേറ്റര്‍ ദുബായ്  അവതരിപ്പിക്കുന്ന ജോര്‍ജ്ജ് ബുച്നറുടെ ‘വൊയ്‌സെക്’ എന്ന നാടകം  ഓ. ടി. ഷാജഹാന്‍റെ സംവിധാന ത്തില്‍  അരങ്ങിലെത്തും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സൈലന്റ് വാലി സമര വിജയം ആഘോഷിക്കുന്നു

December 16th, 2010

john-c-jacob-epathram

ഷാര്‍ജ : പ്രേരണ യു. എ. ഇ. ഷാര്‍ജ എമിറേറ്റ്സ് സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17വെള്ളിയാഴ്ച വൈകീട്ട് 5മണിക്ക് ഷാര്‍ജ ഏഷ്യന്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ വച്ച് സൈലന്റ് വാലി സമര വിജയത്തിന്റെ ഇരുപത്തി ആറാം വാര്‍ഷികം ആചരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങള്‍ ഒരു ആഗോള പ്രതിഭാസ മാവുകയും ആഗോള താപനം പ്രപഞ്ചത്തിന്റെ നിലനില്‍‌പ്പിനെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സാഹചര്യ ത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സ്വന്തം ലാഭ താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രപഞ്ചത്തെ ഏതറ്റം വരെയും ചൂഷണം ചെയ്യുന്ന മുതലാളിത്ത വികസന നയങ്ങള്‍ക്കെതിരെ പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യത്തെ ലഘൂകരിക്കുന്ന ഒരു ബദല്‍ വികസന നയം തന്നെ വികസിപ്പിച്ച് കൊണ്ടു വരേണ്ടതുണ്ട് എന്ന് പ്രേരണ കാണുന്നു.

silent-valley-struggle-epathram

അതിന്റെ ഭാഗമായി പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ സെമിനാറും ശ്രീ. സി. ശരത്ചന്ദ്രന്റെ സൈലന്റ് വാലി സമരത്തെ കുറിച്ചുള്ള “Only One Axe Away” എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നു.

പരിസ്ഥിതിയും വികസനവും എന്ന വിഷയത്തില്‍ ശ്രീ വേണു മൊഴൂരിനും (KSSP) ഡോ. അബ്ദുള്‍ ഖാദറും (പ്രേരണ യു. എ. ഇ. പ്രസിഡന്റ്) എന്നിവര്‍ ഓരോ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും തുടര്‍ന്ന് കബീര്‍ കറ്റ്ലാറ്റ് പ്രബന്ധങ്ങളോട് പ്രതികരിച്ച് സംസാരിക്കും. സൈലന്റ് വാലി സമരത്തിന്റെ തുടക്ക കാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം, താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിലൂടെ സമര പ്രചരണത്തില്‍ ഏര്‍പ്പെട്ട ശ്രീ. ഷംസുദ്ദീന്‍ മൂസ തന്റെ സമരാനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നതായിരിക്കും. തുടര്‍ന്ന് പ്രബന്ധങ്ങളെ കേന്ദ്രീകരിച്ച് പൊതു ചര്‍ച്ചയും ഉണ്ടായിരിക്കും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നാടകോത്സവ ത്തില്‍ ‘കേളു’ ഇന്ന്‍ അരങ്ങിലെത്തും

December 16th, 2010

sakthi-in-ksc-drama-fest-epathram

അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച  നാടകോത്സവ ത്തില്‍  മൂന്നാം ദിവസ മായ വ്യാഴാഴ്ച (ഡിസംബര്‍ 16 ) രാത്രി 8.30 ന്,  അബുദാബി  ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം ‘കേളു’ അരങ്ങിലെത്തും.  പ്രമുഖ നാടക കലാകാരനും, സ്വാതന്ത്ര്യ സമര സേനാനിയും,  സാമൂഹ്യ പ്രവര്‍ത്ത കനും ആയിരുന്ന വിദ്വാന്‍ പി. കേളു നായരുടെ ജീവിതത്തെ ആസ്പദമാക്കി, എന്‍. ശശീധരനും ഇ. പി. രാജഗോപാലും ചേര്‍ന്ന്‍ എഴുതിയ ‘കേളു’,  സംവിധാനം ചെയ്തിരിക്കുന്നത് പുരസ്കാര ജേതാവ്‌ കൂടിയായ പ്രശസ്ത നാടക പ്രവര്‍ത്തകന്‍ മഞ്ജുളന്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബ്ലൂസ്റ്റാര്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ അരങ്ങേറി
Next »Next Page » സൈലന്റ് വാലി സമര വിജയം ആഘോഷിക്കുന്നു »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine