അബുദാബി : പ്രായം ഏറി വരിക എന്നത് ഒരു സ്വാഭാവിക ജൈവാവസ്ഥ മാത്രമാണ് എന്നും യഥാര്‍ത്ഥ വാര്‍ദ്ധക്യം ചിന്തയുടെ ജഡത്വം ആണെന്നും അബുദാബി യില്‍ നടന്ന സാംസ്കാരിക സംഗമം അഭിപ്രായ പ്പെട്ടു. ‘അനാഥമാകുന്ന വാര്‍ദ്ധക്യം : സാമൂഹ്യ – സാംസ്കാരിക കൂട്ടായ്മ’ എന്ന പേരില്‍ പ്രസക്തിയും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പും ചേര്‍ന്ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ ഒരുക്കിയ സാംസ്കാരിക സംഗമ ത്തില്‍ ചിത്രകാരന്‍മാര്‍, ശില്പികള്‍, സാഹിത്യ കാരന്‍മാര്‍, സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
രാവിലെ 10 മണിയ്ക്ക് കെ. എസ്. സി പ്രസിഡന്‍റ് കെ. ബി. മുരളി സംഗമം ഉദ്ഘാടനം ചെയ്തു. പ്രസക്തി കോര്‍ഡിനേറ്റര്‍ വി. അബ്ദുള്‍ നവാസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളന ത്തില്‍ കവി അസ്‌മോ പുത്തന്‍ചിറ, നസീര്‍ കടിക്കാട്, കെ. എസ്. സി കലാവിഭാഗം സിക്രട്ടറി ടി. കെ. ജലീല്‍, അജി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിന്‍റെ നേതൃത്വ ത്തില്‍ സംഘ ചിത്ര രചനയും ശില്പ നിര്‍മാണവും നടന്നു. ഇ. ജെ. റോയിച്ചന്‍, ശശിന്‍സ് ആര്‍ട്ടിസ്റ്റ, ഹരീഷ് തച്ചോടി, രാജീവ് മൂളക്കുഴ, രഞ്ജിത്ത്, അനില്‍കുമാര്‍, പ്രിയ ദിലീപ്കുമാര്‍, അനില്‍ കാരൂര്‍, ഷാഹുല്‍ ഹമീദ്, ജോഷി ഒഡേസ എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് 3 മണി മുതല്‍ സാഹിത്യ കൂട്ടായ്മയും ചിത്ര പരിചയവും നടന്നു.
ഇന്തോ – അറബ് സാഹിത്യകാരന്‍ എസ്. എ. ഖുദ്‌സി മുഖ്യാതിഥി യായ കൂട്ടായ്മ കവി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കമറുദ്ദീന്‍ ആമയം, ദേവസേന, ഫാസില്‍, ടി. എ. ശശി, അഷ്‌റഫ് പനങ്ങാട്ടയില്‍, അസ്‌മോ പുത്തന്‍ചിറ എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. e പത്രം കോളമിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ മോഡറേറ്റര്‍ ആയിരുന്നു.
പ്രവാസ മയൂരം ചിത്രകലാ പ്രതിഭാ പുരസ്‌കാര ജേതാവ് അനില്‍ കരൂരിന് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിന്‍റെ ഉപഹാരം, കെ. എസ്. സി സെക്രട്ടറി ബക്കര്‍ കണ്ണപുരം സമ്മാനിച്ചു.
വേണു ഗോപാല്‍, സുഭാഷ് ചന്ദ്ര, അലി തിരൂര്‍, ദീപു. വി, ദീപു ജയന്‍, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
അയച്ചു തന്നത് : അജി രാധാകൃഷ്ണന്‍. ചിത്രങ്ങള്‍ : സുധീഷ് റാം